ലേഖനം (Page 50)

“പൊതു ഇടങ്ങളാണ് എന്റെ ഗ്യാലറിയും മ്യൂസിയവും, എന്റെ കാഴ്ചക്കാരാകട്ടെ പൊതുജനങ്ങളും,” കാനായി കുഞ്ഞിരാമൻ പറയുന്നു. കേരളത്തിന്റെ ദൃശ്യമണ്ഡലത്തിൽ വ്യതിരിക്തമായ ശില്പങ്ങൾ കൊണ്ട് അനേകം മാറ്റങ്ങൾ വരുത്തിയ ഒരു ശില്പിയാണ് ഇത് പറയുന്നതെന്നറിയുമ്പോൾ അതിൽ നാം അശേഷം അതിശയോക്തി കാണുന്നില്ല. ഒന്നോർത്തു നോക്കുക, എപ്പോഴാണ് നാം കാനായിയുടെ ചിത്രമോ ശില്പമോ അവസാനമായി ഒരു ഗ്യാലറിയിൽ കണ്ടത്? ഏതു കലാസ്വാദകനും ഈ ചോദ്യത്തിന് മുന്നിൽ ഒന്ന് പരുങ്ങും. വെളുത്ത ചുമരുകളും കൃത്രിമ പ്രകാശവുംContinue Reading

  ദേശീയ ലളിത കലാ അക്കാദമിയുടെ പുരസ്‌കാരങ്ങൾക്ക് അർഹരായ അഖിൽ മോഹനെയും സജീഷ് പി എ യെയും ആദരിക്കാനായി ആർ എൽ വി കോളേജിലെ ഫൈൻ ആർട്സ് വിഭാഗം വിളിച്ചു ചേർത്ത ഈ യോഗത്തിൽ മുഖ്യപ്രഭാഷകനായി എന്നെ ക്ഷണിച്ച ഇതിന്റെ സംഘാടകർക്ക്‌ നന്ദി പറഞ്ഞു കൊള്ളട്ടെ. ഈ രണ്ടു പുരസ്‌കാര ജേതാക്കളും ആർ എൽ വി കോളേജിലെ തന്നെ മുൻവിദ്യാർത്ഥികൾ ആണെന്ന കാര്യവും അവരെ ആദരിക്കാൻ കോളേജ് അധികൃതർ തയാറായിContinue Reading

      ഇന്ത്യൻ രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവ് കടന്നിരിക്കുന്നു. അത് പൂർണമായും വലതു വശത്തേക്ക് തിരിഞ്ഞിരിക്കുന്നു, ഭൂരിപക്ഷ ഹിന്ദുവിന്റെ തോളിലേറിക്കൊണ്ട്.  ദേശീയ  രാഷ്ട്രീയം കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു നിഴൽ പോരാട്ടത്തിലായിരുന്നു വലതു ഹിന്ദു രാഷ്ട്രീയവും മതേതര ന്യുനപക്ഷ മഴവിൽ സഖ്യങ്ങളും തമ്മിലുള്ള ഒരു നിഴൽ യുദ്ധത്തിൽ. മതേതര സഖ്യം നേരത്തെ തന്നെ നന്നായി മുടന്തുന്നുണ്ടായിരുന്നു, കാരണം സകലമാന ന്യുനപക്ഷ മതങ്ങളും മുഖം മൂടിയണിഞ്ഞും അല്ലാതെയും മതേതരContinue Reading

അസംബ്ലി തെരഞ്ഞെടുപ്പിൽ മിക്കവാറും പഞ്ചാബിൽ മൂന്നാം സ്ഥാനം …യൂ പി യിലും ഏറെക്കുറെ അങ്ങനെ അല്ലെങ്കിൽ..മായാവതിയെ മുന്നിൽ നിറുത്തി ഭരണം, എന്നൊക്കെ രാഷ്‌ട്രീയ നീരിക്ഷകർ പറയുമ്പോൾ വ്യക്തമാവുന്നു….: ബി ജെ പി യുടേയും, പ്രധാനമന്ത്രിയുടേയും, രാഷ്‌ട്രീയ ഹണിമൂൺ. കഴിഞ്ഞിരിക്കുന്നു.. പഞ്ചാബിൽ കോൺഗ്രസിനും, ആം ആദ്മി പാർട്ടിക്കും പുറകിൽ ആണ് ബിജെപി – അകാലി സഖ്യം എന്ന് ഏകദേശം എല്ലാവരും സമ്മതിക്കുന്നു..പത്തു വർഷത്തെ, അകാലി – ബി ജെ പി ഭരണംContinue Reading

  ഇത്തിരിപ്പോന്ന കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജീവിക്കാനും പൊതു വഴികളും യാത്രാ സൗകര്യങ്ങളും ഉപയോഗിക്കാനും വിധിക്കപ്പെട്ട ഒരു സ്ത്രീ എന്ന നിലയിൽ എന്റെ ഏറ്റവും വലിയ സ്വപ്നം ഞാൻ തിരിച്ചറിയുന്നു. ഈ വഴികളിലൂടെ ഭയമോ ഉത്കണ്ഠയോ ഇല്ലാതെ വെറുതെയങ്ങു സഞ്ചരിക്കാനാവണം.. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഞാനീ സ്വപ്നം കണ്ടു കൊണ്ടേയിരിക്കുന്നു.. വിദൂരമായ ഗ്രാമ ജീവിതത്തിലെ ഇരുളും നിഴലും പരന്ന നാട്ടിടവഴികളേക്കാൾ വിശാലമായ പറമ്പുകളേക്കാൾ പേടിക്കേണ്ടവയാണ് നഗരവീഥികളെന്നും പൊതുവഴിയിൽ പെണ്ണുങ്ങൾ ആരെയുംContinue Reading