ലേഖനം (Page 24)

ഒന്നാം വാർഷികം ആഘോഷിക്കുന്ന രണ്ടാം ഇടതു സർക്കാരിന്റെ മുൻപിൽ ചില നിർദേശങ്ങൾ സമർപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഒന്നാമതായി കെ റെയിൽ നീട്ടി വെക്കണം. അതിനുള്ള രണ്ട് സുപ്രധാന കാരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം. 1. റെയിൽവേ ഒരു കേന്ദ്ര വകുപ്പാണ്. വൻ നിക്ഷേപം ആവശ്യപ്പെടുന്നത്. കേരളം പോലെ വിസ്തീർണം കുറഞ്ഞ ഒരു സംസ്ഥാനത്തിന് മാത്രമായി -stand alone- ആയി ഓടിച്ചു വിജയിപ്പിക്കാൻ അസാധ്യമായ ഒന്ന്. നാളെ ദേശീയ നെറ്റ് വർക്കുമായിContinue Reading

കേട്ടുകേള്‍വികള്‍ക്കപ്പുറത്ത്, ഭാര്‍ഗവീ നിലയത്തില്‍, കഥാകാരനു പുറമെ ഭാര്‍ഗവിയുടെ സാന്നിദ്ധ്യം നേരിട്ടനുഭവിക്കുന്ന, ഒരാളേയുള്ളു; പരീക്കണ്ണി.അന്നത്തെ ജനകീയ സിനിമയുടെ ചേരുവകളുടെ നിര്‍ബന്ധത്തിനു വഴങ്ങി അടൂര്‍ ഭാസിക്കു വേണ്ടി സൃഷ്ടിച്ച ഒരു കഥാപാത്രമെന്നു ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന പരീക്കണ്ണിക്ക് മാത്രം ഭാര്‍ഗവീ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള കഥാകാരന്‍റെ നിശ്ചയത്തിനു പിന്നില്‍ കൃത്യമായ ഉദ്ദേശം തന്നെയുണ്ട് എന്ന് കഥയും തിരക്കഥയും ഒന്നിച്ച് ഒരു പുനര്‍ വായനയ്ക്ക് വിധേയമാക്കുമ്പോള്‍ തെളിയുന്നു. നിഗൂഢമായ ഒരു ഭവനത്തില്‍ കഥാകാരന്‍ എത്തുകയല്ല. മറിച്ച്Continue Reading

മോഷണവുമായിബന്ധപ്പെട്ട മൂന്നു മെസ്സേജുകൾ കഴിഞ്ഞ ദിവസം ഒരു ഗ്രൂപ്പിൽ ഫോർവേർഡ് ചെയ്തിരുന്നു. ഒരെണ്ണത്തിൽ എൻ്റെ സ്വന്തം നഗരത്തിലെ ഒരു വാർഡിൽ നിന്നുമുള്ള 45 വയസ്സുള്ള ഒരു സ്ത്രീയായിരുന്നു പ്രതി. ഇതെന്നെ വേദനിപ്പിക്കുന്നു. എന്തു കൊണ്ടാകും ഒരു സ്ത്രീ ജീവിക്കാൻ വേണ്ടി പിടിച്ചു പറിക്കാൻ ഇറങ്ങേണ്ടി വന്നത്. എൻ്റെ വീടിനു 3 കി.മീ. മാത്രം അപ്പുറമാണ് അവർ താമസിക്കുന്നത്. ഫീസ് അടക്കാൻ കഴിയാത്തതു കൊണ്ട് ഒരു പെൺകുട്ടി മരണം തിരഞ്ഞെടുക്കുന്നു. നല്ലContinue Reading

തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ അതിനു പലകാരണങ്ങൾ പലരും പല വിധത്തിൽ കാണും. അതിൽ ഒന്ന് വ്യക്തികളെ(നേതാക്കളേയും ഉപദേശകരെയുമൊക്കെ) ടാർഗറ്റ് ചെയ്തുള്ള വിശകലനമോ ട്രോളോ ഒക്കെയാണ്. അതൊക്ക പെട്ടെന്നുള്ള scapegoat കളെ കണ്ടുപിടിക്കുന്ന തരം പ്രതികരണങ്ങളായാണ് കാണുന്നത്. കോൺഗ്രസ്സ് എന്ന പാർട്ടി നേരിടുന്ന വെല്ലുവിളികൾ പ്രത്യയ ശാസ്ത്ര പരമായും, ചരിത്രപരമായും, ഘടനാപരമായും, സംഘടനാസംസ്കാരപരമായും നേതൃത്വ ശീലങ്ങൾ (leadership behavior) ഉൾപ്പെടെയുള്ള പലതലങ്ങളിലും വിശകലനം ചെയ്തില്ലങ്കിൽ, we would be barking at theContinue Reading

“കോൺഗ്രസിൽ നിന്ന് കൂറുമാറ്റം തുടർക്കഥയാവുകയാണ് നാനാ വിധ പ്രതി സന്ധികളുമായി മുഖാമുഖം നിൽക്കേണ്ടി വരുന്ന സന്ദർഭത്തിൽ പോലും സ്വന്തം ഭാവിയെ കുറിച്ച് ഗൗരവതരമായ ചർച്ചകൾ വേണമെന്ന് ആ പാർട്ടിയുടെ നയപരവും സംഘടനാപരവുമായ കടിഞ്ഞാൺ പിടിക്കുന്ന ഹൈക്കമാണ്ടിന്റേയും അതിനു ചുറ്റും എക്കാലവും ഇടം തേടുന്ന അനുചര വൃന്ദത്തിന്റെയും ആലോചനാ പരിസരങ്ങളിലൊന്നും ഉണ്ടാവുന്നില്ല .സത്യത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം ഇതാണ് .ആശയപരമായ അൾഷെമേഴ്സ് ബാധിച്ചത് പോലെയാണ് പ്രശ്നങ്ങളുടെ മുൻപിൽ കോൺഗ്രസ്Continue Reading