പൂമുഖം LITERATUREകവിത മൂന്ന് കുഞ്ഞിക്കവിതകൾ

മൂന്ന് കുഞ്ഞിക്കവിതകൾ

മണിനാദം

ഗുരുത്വത്തിനും
കൊളുത്തിനുമിടയിലെ
തൂങ്ങിയാടലുകളാണ്
മണിയുടെ ശബ്ദം

ഒറ്റ

താഴുന്നൊരു സൂര്യൻ
മുന്നിലൊരു മരം
മുകളിലൊരു പക്ഷി
ഒരു കാഴ്ച
ഒരസ്തമയം

തിര

ഇരമ്പിയാർക്കുന്ന
മുരൾച്ചകൾ
പ്രതിരോധത്തിൻ്റെ
കരകൾ
ആർത്തലക്കാനുള്ള
പിൻമാറ്റങ്ങൾ

Comments

You may also like