ലേഖനം (Page 12)

മറ്റൊരു ഒളിമ്പിക് കായിക മാമാങ്കത്തിനുകൂടി തിരശ്ശീല വീണിരിക്കുന്നു. എല്ലാ തവണത്തെയും പോലെ ഇത്തവണയും ഏറെ പ്രതീക്ഷകളുമായാണ് ഇന്ത്യൻ സംഘം പാരീസിലെത്തിയത്. എന്നാൽ ചില നേട്ടങ്ങളെ കോട്ടങ്ങൾ ഗ്രസിച്ചൊരു കാഴ്ച്ചയാണ് അന്തിമ ഫലത്തിൽ വ്യക്തമായത്. രാജ്യത്തെ ഒരു ജില്ലയുടെ ജനസംഖ്യപോലുമില്ലാത്ത രാജ്യങ്ങൾ വരെ സുവർണ്ണനേട്ടങ്ങൾ കൊയ്തപ്പോൾ 145 കോടി ജനസംഖ്യയുള്ള, മാനവവിഭവശേഷിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാം പോയിന്റ് നിലയിൽ 71 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2020 നേക്കാൾ 1 മെഡൽContinue Reading

അപരനുള്ളു കാട്ടുവാനുള്ള ഉപായം കൂടിയാണ് ഓരോ എഴുത്തും. ആശാൻ തൻ്റെ ഉള്ളു കാട്ടിയത് നായികമാരിലൂടെ ആയിരുന്നു. പുറമെയുള്ള ‘ചിന്നസ്വാമി’ വേഷവും അനുരാഗത്തിൽ തിളച്ചുമറിയുന്ന ഉള്ളും തമ്മിലുള്ള വൈരുദ്ധ്യത്തിൽ, ഉള്ള് കാട്ടാൻ നായികമാരാണ് നല്ലത് എന്നത് ആശാൻ സ്വീകരിച്ച തന്ത്രപരമായ ഉപായം ആയിരിക്കണം. സൂക്ഷ്മദൃക്കുകളല്ലാത്ത ഭൂരിപക്ഷം പരന്മാരെ ഉള്ളു കാട്ടാതിരിക്കുക എന്നത് കൂടിയാണല്ലോ ലക്ഷ്യം: ആശാൻ വിവാഹം കഴിക്കാനുള്ള തീരുമാനത്തിനു മുമ്പാണ് ‘നളിനി’യും ‘ ലീലയും എഴുതുന്നത് എന്നത് യാദൃച്ഛികമല്ല. ജീവിതകാമനയിൽContinue Reading

(ജൂൺ 5 ലോക പരിസ്ഥിതി ദിനം) “The earth has music for those who listen.”(William Shakespeare) ജൂൺ 5. ലോകപരിസ്ഥിതിദിനം വന്നെത്തി. എന്തിനാണ് ഇത്തരം ദിനങ്ങൾ എന്ന ചോദ്യങ്ങൾക്ക് മുമ്പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതിContinue Reading

വേനൽ കടുത്തതോടെ അക്ഷരാർഥത്തിൽ കേരളം വറചട്ടിയിലായതുപോലെയാണ്. ഏപ്രിൽ മാസത്തിൽ കേരളത്തിൽ ചൂട് കൂടുക സാധാരണയാണെങ്കിലും ഇത്തവണ കാര്യങ്ങൾ കൈവിട്ടുപോയി. 40 ഡിഗ്രി സെന്റിഗ്രേഡിൽ കൂടുതൽ താപനില സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെട്ടു. കേരളത്തിൽ ഈ വര്ഷം ഏപ്രിൽ മാസത്തിൽ 40 ഡിഗ്രി സെന്റിഗ്രേഡോ അതിനു മുകളിലോ താപനില രേഖപ്പെടുത്തിയ ദിവസങ്ങൾ 16 എണ്ണമായിരുന്നു; അതിൽ 15 ഉം പാലക്കാട് ജില്ലയിൽ ആയിരുന്നു . ശക്തമായ എൽ നിനോ വർഷമായിരുന്ന 2016 ൽContinue Reading

“ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്”. റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍Continue Reading