പൂമുഖം LITERATUREകവിത കല്പാന്തമിങ്ങനെ

കല്പാന്തമിങ്ങനെ

1
സൂര്യാസ്തമയം
കാഞ്ഞ കനൽച്ചിരി
ദൂരെയല്ലാതിരുണ്ട
നിഴൽച്ചുഴി
കാത്ത് കടൽക്കരയിൽ

തിരത്തോറ്റം
ഏറെ പഠിച്ചു, വായിച്ചു
അന്തർദാഹമൂർച്ഛയിൽ
ദേഹമടിമുടിയുദ്ധ്രുതം
ഏകവസ്തു
മറ്റൊരാഴക്കടൽ

2
കണ്ടതൊന്നും സത്യമല്ല
കേട്ടതൊന്നു-
മോങ്കാരപ്പൊരുളുമല്ല
കാഴ്ചകൾക്കും
വേഴ്ചകൾക്കുമപ്പുറം
അളന്നളവറിയാത്തൊരാഴം
ഭ്രഹ്മണമേകാന്തം

3
എന്റെ
നെറുകയിറുകെപ്പുണർന്നു
വൻകര
പകർന്നാടുവാൻ പോരൂ

സ്വന്തം എന്നുള്ളത്
സിരാതന്തുവിൽ
തീപടർത്തുന്നു
തൊട്ട്…. തൊടാതെ നീ…
മുട്ടി മുകരാതെ നീ
കത്തിയമരാതെ നീ
കല്പാന്തകാലങ്ങളിൽ
ഭ്രമണവേഗങ്ങളിൽ
ഭ്രമണവേഗങ്ങളിൽ.

Comments

You may also like