ലേഖനം (Page 11)

ഒരേ സമയം കേന്ദ്രത്തിലേക്കും  സംസ്ഥാനങ്ങളിലേക്കും  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്ന  മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ട് (“ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്”)  കേന്ദ്രമന്ത്രിസഭ  അംഗീകരിച്ചിരിക്കുകയാണ്.  ഇനിയത് പാർലമെൻറിൽ പാസ്സാവുകയേ വേണ്ടു. “ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം പുതിയതല്ല. 1960 കൾ വരെ ഇന്ത്യയിൽ പാർലമെൻ്റിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഒരു നിയമവും നിർബന്ധിച്ചിട്ടില്ല അങ്ങനെ നടന്നത്. പാർലമെൻ്റിൻ്റെയും അസംബ്ലികളുടെയും കാലാവധിContinue Reading

ഇ പി രാജഗോപാലന്റെ ‘ എന്റെ സ്ത്രീയറിവുകൾ ‘ എന്ന പുസ്തകം തന്റെ ചുറ്റിലുമുള്ള സ്ത്രീകളെക്കുറിച്ചുള്ള വേറിട്ട നിരീക്ഷണങ്ങളാൽ ശ്രദ്ധേയമാണ്. അവർ പ്രശസ്തിയുള്ളവരൊന്നുമല്ല, ചുരുക്കം ചിലരൊഴിച്ചാൽ മറ്റുള്ളവരൊന്നും എഴുത്താളിനോട് അടുപ്പമുള്ളവരുമല്ല. എങ്കിലും അവരിലുള്ള അന്യാദൃശമായ പ്രത്യേകതകളുടെ സൂചകങ്ങൾ നൽകുന്നുണ്ട് .ആദ്യത്തെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്“ചിത്ര മഹേശയെപ്പറ്റി മുൻപ് കേട്ടിട്ടില്ല. ഇപ്പോൾ കാണുന്നു. നർത്തകിയാണ്. പ്രസിദ്ധയല്ല.”ഇങ്ങനെ ചെറുകഥ പോലെ സുന്ദരമായ പരിണാമഗുപ്തി ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ സവിശേഷതയാണ്.ഷിമോഗയിലെ (ഇപ്പോൾ ‘ശിവമോഗ ‘Continue Reading

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി ജെ പിയെ തറ പറ്റിച്ചു. വിജയഭേരി മുഴക്കി കോൺഗ്രസ് ദേശീയ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചു. സി പി എമ്മിന്റെ ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയെ ആണ് കോൺഗ്രസ് സത്യപ്രതിജ്ഞയിലേക്കു ക്ഷണിച്ചത്. ” കേരള സഖാക്കൾ എന്ത് പറയും”, എന്നായി യെച്ചൂരി . അന്ന് സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രൂസ്റ്റിൽ (സഹ്മത് ) അദ്ദേഹം ലഞ്ച് കഴിക്കുവാൻ വന്നിരുന്നു. അവിടെയുണ്ടായിരുന്നContinue Reading

തത്ത്വവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം ഏറ്റവുമധികം മൂർച്ഛിച്ച ഘട്ടത്തിൽ സി.പി.ഐ (എം) നെ നയിക്കാൻ നിയോഗിക്കപ്പെട്ട നേതാവാണ് സീതാറാം യെച്ചൂരി. ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ നേതൃത്വം തൊഴിലാളി വർഗത്തിനാണെന്നും അതുകൊണ്ടു തന്നെ ജനകീയ ജനാധിപത്യ മുന്നണിയെ നയിക്കുക എന്ന കടമ തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയപ്പാർട്ടിയെന്ന് സ്വയം കരുതുന്ന തങ്ങൾക്കാണെന്നുമുള്ള ധാരണയെ അടിസ്ഥാനപ്പെടുത്തിയാണ് സി.പി.ഐ (എം) മുന്നണിരാഷ്ട്രീയം സംബന്ധിച്ച അടവുനയങ്ങൾക്ക് രൂപം നല്കാറുള്ളത്. ഹർകിഷൻ സിംഗ് സുർജിത്തിന്റെ കാലം മുതൽ ദേശീയരാഷ്ട്രീയം സംബന്ധിച്ച നയങ്ങളിൽContinue Reading

സ്ത്രീ പുരുഷ തുല്യതയുടെ കാര്യത്തിൽ വികസിത മുതലാളിത്തത്തിൽ നിന്ന് നൂറു കിലോ മീറ്റർ ദൂരെയാണ് താലിബാൻ എന്നു സങ്കല്പിക്കുക അങ്ങിനെ എങ്കിൽ ഇടതു പുരോഗമന കേരളം ഏതാണ്ട് പാതി വഴിയിലാണ്, ഒരമ്പത് കി മി ഇനിയുമുണ്ട് മുതലാളിത്തത്തിലേക്ക് ‌ . ജന്മിത്തത്തിൽ നിന്ന് പുറപ്പെടുകയും ചെയ്തു മുതലാളിത്ത വ്യക്തി – സ്ത്രീ – പുരുഷ സ്വാതന്ത്ര്യ സങ്കല്പങ്ങളിൽ പോലും ഇനിയും എത്തിയിട്ടുമില്ല എന്ന അവസ്ഥ ലോക കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ എക്കാലത്തുംContinue Reading