ലേഖനം (Page 13)

“പട്ടീടെ വാലില്‍ വരെ ഇപ്പോള്‍ ഭരതനാട്യമാണ്” ഡോക്ടർ ആർ എൽ വി രാമകൃഷ്ണനെതിരെ വംശീയ അധിക്ഷേപം നടത്തിക്കൊണ്ട് സത്യഭാമ പറഞ്ഞ വാചകങ്ങളില്‍ ഒന്നാണിത്. തുടര്‍ന്ന് അവര്‍ പറയുന്നത് ” ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് പത്തോ ഇരുപതോ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഇരുന്നൂറും മുന്നൂറും കുട്ടികളാണ് നൃത്തം പഠിക്കാന്‍ വരുന്നത്. ‘ ഈ വാചകത്തില്‍ ഒരു കാര്യം വ്യക്തമാണ്, Dr. RLV രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപങ്ങള്‍ അബദ്ധത്തില്‍ സംഭവിച്ചതോ വ്യക്തിപരമായContinue Reading

1910-1920 കളിലും 1960-1970 കളിലും ഉണ്ടായ പോലെ ഭാഷയിലും ഭാവുകത്വത്തിലും കാഴ്ചപ്പാടിലും ഒരു തലമുറമാറ്റം 2010-2020 കളിൽ നടക്കുന്നു എന്ന് വിചാരിക്കാൻ പല കാരണങ്ങൾ ഉണ്ട്. ലോകരാഷ്ട്രങ്ങളിൽ ചിലരുടെ മുന്നോട്ടു വരവും മറ്റു ചിലരുടെ പിന്മടക്കവും അധികാരത്തിന്റെ ലോകക്രമത്തെ തിരിച്ചറിയാൻ പറ്റാത്ത വണ്ണം മാറ്റി. പടിഞ്ഞാറ് കഴിഞ്ഞ മുന്നൂറു വർഷത്തെ ഏറ്റവും ദുർബലമായ അവസ്ഥയിൽ എത്തി നിൽക്കുന്നു. 1960-70 കളിലെ സ്വന്തം പിതാക്കളുടെ വ്യവസ്ഥക്ക് എതിരെ യുവസംസ്കാരത്തിന്റെ പ്രകാശനങ്ങളിൽ ഒന്നായിരുന്നContinue Reading

ഒരു അദ്ധ്യാപകൻ എന്ന നിലയ്ക്ക്, അതും സ്‌കൂൾ കോളേജ് തലങ്ങളിൽ മാത്രമല്ല, രണ്ട് തലങ്ങളിലും പൊതു വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നീ മേഖലകളിലും, വിദേശത്ത് പ്രൊഫെഷണൽ വിദ്യാഭ്യാസ മേഖലയിലും അധ്യാപകനായി പ്രവർത്തിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, കുറെ കാലമായി പലതും പറയണമെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ഈയിടെ ഈ ചോദ്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത് നമ്മുടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ഷാനവാസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി എന്നിവരുടെ അഭിപ്രായ പ്രകടനങ്ങളാണ്.Continue Reading

ആരാണീ ദലിത് ചിന്തകനെന്ന് മാതൃഭൂമി പത്രത്തില്‍ പ്രൊഫ. എം.എൻ. കാരശ്ശേരി ഒരു ലേഖനം എഴുതി ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് നായര്‍ ചിന്തകനും മുസ്ലീം ചിന്തകനും ക്രിസ്ത്യന്‍ ചിന്തകനും ഇല്ലാതിരിക്കുമ്പോള്‍ ദലിത് ചിന്തകന്മാര്‍ ഉണ്ടാകുന്നുവെന്ന് അദ്ദേഹം തുടരുന്നു. ദലിത് എന്നത് കീഴ്ത്തട്ട് ജാതികളുടെ പര്യായപദമായി മനസിലാക്കുന്ന പൊതുബോധവിഡ്ഢിത്തത്തിന്റെ‍ വിശദീകരണം മാത്രമാണ് പ്രൊഫ. എം.എൻ കാരശ്ശേരിയുടെ ലേഖനം. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന പ്രൊഫ. കാരശ്ശേരി സ്വന്തം വിദ്യാര്‍ത്ഥിയായിരുന്ന ഡോ. പ്രദീപന്‍Continue Reading

കോവിഡ് മഹാമാരിയുടെ നീരാളി പിടിത്തത്തിൽ നിന്ന് നമ്മൾ കരകയറിയിരിക്കുന്നു. വൃദ്ധജനങ്ങളെ രക്ഷിക്കാനായില്ല. ഒരു പാട് പേർ വിട പറഞ്ഞു. എന്നാൽ നമുക്ക് കുട്ടികളുടെ ജീവൻ രക്ഷിക്കാനായി.അത്ര വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അവർ ഇന്ന് നേരിടുന്നില്ല. പക്ഷേ, അവരാണ് ഈ മഹാമാരിയുടെ മുഖ്യ ഇരകൾ എന്ന് ഐക്യരാഷ്ട്രസമതിയുടെ പoനങ്ങൾ പറയുന്നു. കോവിഡ് കാലത്തെ പ്രതിസന്ധികൾ അവരുടെ ബൗദ്ധിക ജീവിതത്തിൽ വലിയ കരിനിഴലാണ് വീഴ്ത്തിയിരിക്കുന്നത്. അതിൽ തന്നെ ഗ്രാമങ്ങളിലെ കുട്ടികളാണ് ഈContinue Reading