കഥ (Page 19)

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾതടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മനസ്സിൽ നിറഞ്ഞത്, തന്നെ പ്രണയിച്ച് കൊതിതീരാതെ വർഷങ്ങൾക്കുമുമ്പ് പറന്നകന്ന തന്റെ ഭർത്താവിന്റെ പൗരുഷം നിറഞ്ഞ മുഖം. ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് ജയ ശ്രീനഗറിൽ വീണ്ടും കാലുകുത്തുന്നത്. ഭർതൃവിയോഗത്തിൻ്റെ തീരാദുഖം ശമിപ്പിക്കാൻ മനസ്സ് നിരന്തരം മന്ത്രിച്ച വിദ്യ കാശ്മീർContinue Reading

ഡിസംബർ ഇരുപത്തി മൂന്ന് : തലസ്ഥാനനഗരിയിലേക്കൊരു യാത്രയിലാണ്. ബാബുരാജിന്റെ ടാക്സിയിലാണ് സ്റ്റേഷനിൽ എത്തിയത്. ആളും ശകടവും പഴഞ്ചൻ. ചിരിച്ചുകൊണ്ട് ചോദിച്ചു, ” ഓട്ടമൊക്കെ കിട്ടുന്നില്ലേ..?‘” മോശമാണ്. എന്തു പറയാനാ… എല്ലാർക്കും സ്വന്തം വണ്ടിയാണ്. പിന്നെ ഇതല്ലാതെ വേറെ പണിയൊന്നും വയ്യ. ” ഏതു പാതിരക്കും വിളിച്ചാൽ ബാബുരാജ് കാറുമായെത്തും. മകന്റെ അടുത്തേക്കാണ് പോകുന്നത്. അതുകൊണ്ട് ” ലസ് ലെഗ്ഗേജ് മോർ കംഫർട് ‘ എന്ന റെയിൽവെ സന്ദേശമെല്ലാം സൗകര്യപൂർവം മറക്കും.Continue Reading

“മേരിക്കുട്ടിയുടെ ഒറ്റപ്പാളി ജനൽ” എന്ന പ്രയോഗം എന്നും ഗ്രാമത്തിൻ്റെ ഉൾത്തടങ്ങളിൽ ഉയർത്തുക ആകാംക്ഷയാണ്.പണ്ട് അതൊരു സത്യവും, ഇന്ന്, വഴി വീതികൂട്ടിക്കൊണ്ടുള്ള പട്ട ണവത്കരണം മേരിക്കുട്ടിയുടെ വീടുതന്നെ ഒരു ഗതകാല സ്മൃതിയാക്കി മാറ്റിയപ്പോൾ, അതൊരു സജീവമായ മിത്തും.ഗ്രാമത്തിലെ കവലയിൽ സംഭവങ്ങൾക്ക് കാലങ്ങളായുള്ള ഏക ദൃക് സാക്ഷിയായിരുന്നു മേരിക്കുട്ടി.എപ്പോഴും തൻ്റെ വീടിൻ്റെ മുകളിലെ നിലയുടെ അടച്ചുകെട്ടിയ വരാന്തയിലെ ഒറ്റപ്പാളി ജനലിൽ, കപ്പലിലെ കപ്പിത്താനെപ്പോലെ ഇമചിമ്മാതെ, സാകൂതം വീക്ഷിച്ചുകൊണ്ട് ഇരുന്നിരുന്ന, മേരിക്കുട്ടിയുടെ മുഖം ഗ്രാമീണർക്ക്Continue Reading

രാവിലെ ബാങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ അല്പം നേരത്തേ ഇറങ്ങിയതായിരുന്നു.ലെഔട്ടിന്‍റെ ഗേറ്റിനടുത്തു വെച്ച് പഴയ ശിഷ്യ ആന്‍ എതിരെ വന്നു.ആന്‍ ജോലിയുമായി വിദേശത്താണ്. മൂന്നാഴ്ചത്തെ ഒഴിവില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു. കോവിഡിന് മുന്‍പ് മുതലുള്ള വിശേഷങ്ങള്‍ പറയാനും കേള്‍ക്കാനുമുണ്ടായിരുന്നു.പ്രിയശിഷ്യയായിരുന്നു ലണ്ടനിൽ ജനിച്ച് വളർന്ന – കണക്ക് ഇഷ്ടവിഷയമായിരുന്ന- കണക്ക് ടെക്സ്റ്റ് പുസ്തകത്തിന്‍റെ ആദ്യപേജില്‍, ഭംഗിയുള്ള കൈപ്പടയില്‍, ‘The Sine Cosine and Multiple signsoft at a tangent makes meContinue Reading

ലിയനഗേ അമരകീര്‍ത്തിവിവ: എ.കെ.റിയാസ് മുഹമ്മദ് വീട്ടില്‍ സ്ഥിരമായി നില്‍ക്കാന്‍ ഒരു സ്ത്രീയെ കണ്ടെത്തി തരാനായി ചേച്ചിക്ക് ഞാനൊരു സന്ദേശയമയച്ചു. മൂന്നു നാലു മണിയാകുമ്പോള്‍ ലക്ഷ്മി പോയിടുമെന്നതാണ് അതിനുള്ള പ്രധാനകാരണം. ലക്ഷ്മിയുടെ മകള്‍ക്ക് കുഞ്ഞ് പിറന്നതു തൊട്ടാണ് വീട്ടിൽ പോകാന്‍ അവള്‍ തിരക്കു കൂട്ടുന്നത്. അതില്‍പിന്നീട് തേങ്ങ ചിരവുന്നതിന് പകരം തേങ്ങ ചുരണ്ടാന്‍ തുടങ്ങിയിരുന്നു. “ഈ തേങ്ങാച്ചമ്മന്തി കഴിക്കാന്‍ പോലും മുള്‍ക്കരണ്ടിയും കത്തിയും വേണം” എന്നു പറഞ്ഞ സംഭവം പോലും നടന്നത്Continue Reading