ശാരദ എന്‍

ശാരദ. എൻ, മലപ്പുറം ജില്ലയിലെ തിരുനാരായണപുരം സ്വദേശി. റിട്ടയേർഡ് കോളേജ് അദ്ധ്യാപിക. വിഷയം ഫിസിക്സ്‌. ഇപ്പോൾ കോഴിക്കോട് സ്ഥിര താമസം.

രാവിലെ ദോശക്കുള്ള ചട്ട്ണി വറുത്തിടുന്ന തിരക്കിലായിരുന്നു. അതിനിടയിൽ അടുത്ത് എവിടെ നിന്നോ ഒരു ചിരി കേട്ട തോന്നൽ. ശബ്ദത്തിന്റെ ഉറവിടം തേടിയ എന്റെ കണ്ണുകളുടക്കിയത് ആ ചാരുകസേരയിലാണ്. കസേര ഒന്ന് ഇളകിയാടുന്നുണ്ടോ…? ഏയ്.. ഇല്ല, എന്‍റെ തോന്നലുകളാകും; ഇതു ഒരു ‘ഭാർഗവീനിലയം’ ഒന്നുമല്ലല്ലോ.…ചമ്മന്തി ചീനച്ചട്ടിയിലൊഴിച്ചു ഒന്ന് ചൂടാക്കിയെടുത്ത് ഡൈനിംഗ് റൂമിലേക്ക്‌ നടക്കുമ്പോൾ വീണ്ടും ” ശൂ.. ശൂ… ” എന്നൊരു ശബ്ദം. ശബ്ദത്തിന്‍റെ ഉറവിടം വീണ്ടും ആ കസേര തന്നെ.Continue Reading

ഡിസംബർ ഇരുപത്തി മൂന്ന് : തലസ്ഥാനനഗരിയിലേക്കൊരു യാത്രയിലാണ്. ബാബുരാജിന്റെ ടാക്സിയിലാണ് സ്റ്റേഷനിൽ എത്തിയത്. ആളും ശകടവും പഴഞ്ചൻ. ചിരിച്ചുകൊണ്ട് ചോദിച്ചു, ” ഓട്ടമൊക്കെ കിട്ടുന്നില്ലേ..?‘” മോശമാണ്. എന്തു പറയാനാ… എല്ലാർക്കും സ്വന്തം വണ്ടിയാണ്. പിന്നെ ഇതല്ലാതെ വേറെ പണിയൊന്നും വയ്യ. ” ഏതു പാതിരക്കും വിളിച്ചാൽ ബാബുരാജ് കാറുമായെത്തും. മകന്റെ അടുത്തേക്കാണ് പോകുന്നത്. അതുകൊണ്ട് ” ലസ് ലെഗ്ഗേജ് മോർ കംഫർട് ‘ എന്ന റെയിൽവെ സന്ദേശമെല്ലാം സൗകര്യപൂർവം മറക്കും.Continue Reading