കഥ (Page 18)

പുറത്തേക്കൊഴുകാൻ തയ്യാറായി നിൽക്കുന്ന കണ്ണീർ, മേശപ്പുറത്ത് നിന്നും ചുരുട്ടിയെടുത്ത ടിഷ്യൂ പേപ്പർ കൊണ്ട് ഒപ്പിയെടുത്ത്, വിതുമ്പാനോങ്ങിയ ചുണ്ടുകൾ ബലമായി അമർത്തി വെച്ച് സ്മൃതി ഒരിക്കൽ കൂടി പറഞ്ഞു. “ദയവ് ചെയ്ത് കേസ് പിൻവലിച്ചു തരണം.” അവളുടെ കണ്ണുകളെ അധിക നേരം നോക്കാനാവാതെ , കറുത്ത ഫ്രെയിമുള്ള കണ്ണട വലത് കൈകൊണ്ട് ഒതുക്കി വെച്ച്, ധനേഷ് കമ്പ്യൂട്ടറിലെ അക്കങ്ങളെ പലപല കളങ്ങളിലേക്ക് മാറ്റിയിട്ടു. കണ്ണ് കൊണ്ട് ഒന്ന് പാളി നോക്കിയപ്പോഴാണ് അവളുടെContinue Reading

1 – അയഥാർത്ഥങ്ങൾ രാത്രി കുട്ടു കരയുന്നതു് കേട്ടു. മുറ്റത്തു് ഇരുട്ടിലിറങ്ങി ഞാനവനെ വിളിച്ചു. മഞ്ഞുപെയ്യുന്നു. കാട്ടിൽ നിലാവു് നിഴലുപോലെ. നേരം വെളുത്തിട്ടും അവൻ വന്നില്ല. പകലും കണ്ടില്ല, രാത്രിയും വന്നില്ല. അവനങ്ങനെയാണ്. ഒരുനാൾ അപ്രത്യക്ഷനായി രണ്ടുമൂന്നാഴ്ച കഴിയുമ്പോൾ, പ്രതീക്ഷകൾ മങ്ങവേ അവനെത്തും. ഭാര്യ വല്ലാതെ ഉൽക്കണ്ഠപ്പെട്ടു. അവർ ഇതിലേ നടപ്പുണ്ട്, അവൾ ഭയത്തോടെ പറഞ്ഞു. ഞാൻ ആശ്വസിപ്പിച്ചു, പകൽ നാമില്ലാത്തപ്പോൾ അവൻ പതുങ്ങിവരുന്നുണ്ടാകും, രാത്രി നാമുറങ്ങുമ്പോഴും. കുട്ടു ഒരുContinue Reading

1975. രാഷ്ട്രീയ കലാപങ്ങളുടെ കാലം. അടിയന്തരാവസ്ഥയുടെ രൂക്ഷത രാജ്യം മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. നിര്‍ബന്ധിത വാസക്റ്റമിയും കലാപങ്ങളും സാമ്പത്തികമായും സാമൂഹികമായും രാജ്യത്തെ തകര്‍ത്തുകൊണ്ടിരുന്ന കാലം. കോളേജില്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരായ ഞങ്ങള്‍ ഒമ്പത് പേരും പട്ടണത്തില്‍ നിന്നും അകലെയുള്ള ഒരു ഗ്രാമത്തില്‍ ഒളിവിലായിരുന്നു. കൂടുതല്‍ കാലം അങ്ങനെ ജീവിക്കുക ഞങ്ങളെ സംബന്ധിച്ചിടത്തോളം സാധ്യമല്ലായിരുന്നു. അന്ന് വൈകുന്നേരം, ജയദീപ് ഞങ്ങളെ തേടിയെത്തി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നുമല്ലാത്ത എല്ലാവരും അനധികൃതമായി അറസ്റ്റ് ചെയ്യപ്പെടുകയാണെന്നും യാതൊരുവിധ മനുഷ്യാവകാശങ്ങള്‍ക്കുംContinue Reading

രാവിലെ ആറുമണിക്കുള്ള ചെന്നൈ മെയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോൾ ആരും വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ശങ്കരേട്ടനോട് വരണ്ട എന്ന് പ്രത്യേകം പറഞ്ഞിരുന്നതാണ്. പ്രായമായ ആ മനുഷ്യനെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി, അല്ലെങ്കിൽതന്നെ ഒരുപാട് സഹായം ചെയ്തുതരുന്നുണ്ട്. ട്രെയിൻ ഇറങ്ങി രണ്ടടി വെച്ചപ്പോളുണ്ട് പ്ലാറ്റുഫോമിലെ സിമന്‍റ് ബെഞ്ചിൽ ശങ്കരേട്ടൻ. തന്നെ കണ്ടതും ഓടിവന്ന് ബാഗെടുത്തു. വേണ്ടെന്ന് പറഞ്ഞുനോക്കി. ആരു കേൾക്കാൻ! ബാഗും ചുമന്നുകൊണ്ടുള്ള ആ മനുഷ്യന്‍റെ നടപ്പ് കണ്ടാൽ തോന്നും അങ്ങേർക്ക്Continue Reading

കഴിഞ്ഞ വേനൽക്കാലത്തിന്റെ അവസാനത്തിലാണ് താക്കോൽക്കാരൻ യോഹന്നാൻ മരിച്ചത്. ഒരു കറുത്ത വാവ് ദിവസം രാത്രി കൃത്യം പത്തു മണിക്കാണ് സംഭവം. അത്താഴം കഴിച്ചു ഉറങ്ങാൻ കിടന്നതാണ്. പിടച്ചിൽ ശബ്ദം കേട്ടു, അടുക്കളയിൽ പാത്രങ്ങളുമായി മല്ലിട്ടു കൊണ്ടിരുന്ന ഭാര്യ സലോമി ഓടിയെത്തിയപ്പോൾ കണ്ടത് തൊണ്ടയിൽ ആരോ കുത്തിപ്പിടിച്ചത് പോലെ, മേലോട്ടും കീഴോട്ടും ശ്വാസം പോവാതെ, കണ്ണു തുറിച്ച് കിടന്നു പിടയുന്ന യോഹന്നാനെയാണ്. ആ പിടച്ചിലിൽ അയാൾ തീരുകയും ചെയ്തു. ന്യൂസിലൻഡിൽ നേഴ്സായContinue Reading