കഥ (Page 20)

അന്നത്തെ അവധിക്കാലങ്ങൾക്ക് പറങ്കിമാങ്ങയുടെ മണമായിരുന്നു… പരീക്ഷ കഴിഞ്ഞാൽ പിന്നെ ഇല്ലം കാട്ടിൽ കശുവണ്ടി പൊട്ടിക്കാൻ പോകും. ഇല്ലത്തിന്റെ അടുത്തുള്ള കാടായതുകൊണ്ടാണ് അതിനു ഇല്ലം കാടെന്നു പേരുവന്നത്.അവിടെ ഒരു അമ്പലവും ഉണ്ട്.. ഇല്ലം കാട് മുഴുവൻ പറങ്കിമാവാണ്..ചുകപ്പും മഞ്ഞയും പറങ്കിമാങ്ങകൾ ഉണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്… ” എടുത്തൂ ആ പെണ്ണ് ?അവൾടെ ഒപ്പം മോളും ഒന്നും പൊക്കൊളു ട്ടാ..” എല്ലാം നാട്ടുകാർ കൊണ്ടുപോകുകയാണെന്നും ഇത്തവണ വിറ്റാൽ കിട്ടുന്ന കാശുകൊണ്ട്Continue Reading

പാതി നിറച്ച ഗ്ലാസിലെ വെള്ളം ആർത്തിയോടെ വലിച്ചു കുടിക്കുന്നതിനിടയിൽ, മുന്നിലൊരു മുരടനക്കം കേട്ട് താര തലയുയർത്തി. ബിട്ടു, ആർക്കും ഉടമസ്ഥാവകാശം സ്ഥാപിക്കാനില്ലാത്ത, തെരുവിലെ അഴുക്കുചാലിൽ വളർന്ന ഒരു ഭീകരൻ നായ!! വിളറി പിടിച്ചോടുന്ന കുട്ടികളും പാതിരാത്രിയിൽ ഒറ്റയ്ക്ക് വരുന്ന യാത്രികരുമാണവന്‍റെ പ്രധാന ഇര. അവന്‍റെ കടിയേല്ക്കാത്ത നാട്ടുകാർ വിരളം. ആ ഭ്രാന്തൻ നായയെ കൊല്ലാൻ പലരും പലതവണ ശ്രമിച്ചതാണ്. പക്ഷെ എല്ലാവരെയും കബളിപ്പിച്ചവൻ എപ്പോഴും രക്ഷപ്പെടും. ഇപ്പോഴിതാ, തന്‍റെ മുന്നിൽ,Continue Reading

ഇതൊക്കെ എന്ത്‌(പുച്ഛംഇമോജി)! ഇത്രമാത്രം പോസ്റ്റ്‌ ചെയ്തിട്ട്‌ ഞാൻ കിടന്നുറങ്ങിയതാണ്‌. രാവിലെ നോക്കുമ്പോൾ ഞങ്ങളുടെ എൻജിനീയറിംഗ്‌ കോളജ്‌ അലൂംനി വാട്ട്സാപ്പ്‌ ഗ്രൂപ്പിൽ കലശലായ അടി നടന്നിരിക്കുന്നു! ഞങ്ങളിൽ കുറച്ചു പേർ ഭൂമിയുടെ ഇങ്ങേ അറ്റത്തു കാനഡയിലും ബാക്കി ബഹുഭൂരിപക്ഷവും ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമൊക്കെ ആയതിനാൽ ഞാൻ ഉറങ്ങുമ്പോഴാണ്‌ മിക്കവാറും ഇത്തരം തമ്മിലടികൾ ഗ്രൂപ്പിൽ നടക്കുക. ഒരു സീനിയർ ചേച്ചി പോസ്റ്റ്‌ ചെയ്ത ‘വിജയ്‌ യേശുദാസ്‌ എലിഫന്റ്‌ അറ്റാക്‌’ എന്ന വിഡിയോയ്ക്ക്‌ കമന്റ്‌Continue Reading

വർണക്കുടങ്ങൾ വയറു നിറയ്ക്കാൻ കാത്ത് നിന്നിരുന്ന ഒരുച്ച നേരത്താണ് മാരിയമ്മയെ ആദ്യമായി കാണുന്നത്. മൂന്ന് നാല് കുടങ്ങളുമായി പൊരിവെയിലിലും നിറഞ്ഞു ചിരിച്ചു നിന്നിരുന്ന എണ്ണക്കറുപ്പുള്ള ശ്രീ ! കാലിൽ ചിലമ്പ് പോലുള്ള കല്ല് പാദസരവും അരയന്നം കൊത്തിയ വെള്ളക്കല്ല് മൂക്കുത്തിയും കൈയിൽ ചുവന്ന കുപ്പിവളകളും ഇട്ട മാരിയമ്മ. തമിഴ് സിനിമകളിൽ മാരിയമ്മയായി വരാറുള്ള കെ ആർ വിജയയെ ഒരുവേള ഞാൻ മനസ്സിൽ ഓർത്തു. സിനിമക്കാർ ഇവരെ കണ്ടിരുന്നു എങ്കിൽ വിജയയുടെContinue Reading

ആകാശം കണ്ണീരു പോലെ തെളിമയുള്ള ഒന്നോ രണ്ടോ തുള്ളികൾ പൊഴിച്ചൊരു വൈകുന്നേരമാണ് കാക്കപ്പാറയുടെ ഉച്ചാം തലപ്പത്തിരുന്നുകൊണ്ട് രവി ആദ്യമായി ‘കള്ളവെടി’ പൊട്ടിക്കാൻ പോയ കഥ എന്നോട് പറയുന്നത്. ചിരിയുടെ ചിമ്മിനി വെട്ടമണഞ്ഞ രവിയുടെ മുഖത്ത് എൽ ഇ ഡി ബൾബുകൾ പോലെ അന്നേരം ഒരു കൊള്ളിയാൻ മിന്നി മാഞ്ഞു. സ്വന്തം ജീവിതാനുഭവത്തെ തുറന്ന പാഠപുസ്തകം പോലെ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ച് ആനന്ദിക്കുന്ന പുതിയ ടോപ്പിക്ക് രവി പറഞ്ഞു തുടങ്ങിയപ്പോഴേ വല്ലാത്തContinue Reading