പൂമുഖം LITERATUREകവിത ആഗോളകവിതയിലെ മലയാളി സാന്നിദ്ധ്യം , ദീപ ചന്ദ്രന്‍ റാം

ആഗോളകവിതയിലെ മലയാളി സാന്നിദ്ധ്യം , ദീപ ചന്ദ്രന്‍ റാം

 

രുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളിയുടെ പ്രവാസചിന്തയിലും എഴുത്തിലും കാര്യമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിലും മലയാളത്തില്‍ എത്രയോ പ്രവാസരചനകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി മുമ്പ് കടന്നുചെന്ന പരിസരങ്ങളിലേക്കും മേഖലകളിലേക്കുമെല്ലാം വ്യത്യസ്തമായി  കടന്നുചെന്നു പുതിയ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള ശ്രമം ഈ നൂറ്റാണ്ടില്‍ ഇതുവരെ എഴുതപ്പെട്ട മികച്ച പ്രവാസരചനകളില്‍ കാണാം. പ്രവാസം തീക്ഷ്ണമായ സാംസ്‌കാരികാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത് വലിയ ഒരു സ്വത്വ പ്രശ്‌നവുമായിരിക്കുന്നു. ഒരു പ്രവാസി എഴുതിയത് കൊണ്ട് മാത്രം ഒരു കൃതിയെ പ്രവാസ രചനയായി കാണാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ പ്രവാസ മേഖലയില്‍ നിന്നും പുറത്തിറങ്ങുന്ന ഒട്ടേറെ ഗുണമേന്‍മയില്ലാത്ത രചനകള്‍ പ്രവാസ എഴുത്തിനെ താഴ്ത്തിക്കെട്ടുകയാണ് ചെയ്യുന്നത്. പാടിപ്പതിഞ്ഞ കഥകളും കവിതകളും ലേഖനങ്ങളും ഇനി മലയാളി പ്രവാസിക്ക് ഉപേക്ഷിക്കാം.

യഥാര്‍ത്ഥത്തില്‍ പ്രവാസി ഒരു മൂന്നാമിടത്തിലാണെന്നുള്ള തിരിച്ചറിവിന് സാംഗത്യം വര്‍ദ്ധിച്ചിരിക്കുന്നു. ഈ തിരിച്ചറിവില്‍ നിന്നും പുതിയ വിത്തുകള്‍ മുളപൊട്ടണം. ആഗോള സാമ്പത്തിക പ്രതിസന്ധി ലോകത്തെ മുഴുവന്‍ പ്രവാസികളുടെയും ജീവിത വീക്ഷണങ്ങളെ തകിടം മറിച്ചിരിക്കുകയാണ്. അതില്‍ മലയാളിയെന്നോ, ഇന്ത്യനെന്നോ, അറബിയെന്നോ, ആഫ്രിക്കനെന്നോ, യൂറോപ്യനെന്നോ ഉള്ള വ്യത്യാസമില്ല. എങ്ങോട്ട്, എന്തിന് തിരിച്ചുപോണം എന്ന നീറുന്ന ചിന്തയാണിന്ന് പ്രവാസിയെ ചൂഴുന്നത്. പുതിയ ലോക പ്രവാസ ചിന്ത പോയ കാലത്തെ മൂല്യസങ്കല്‍പ്പനങ്ങളെ വിമര്‍ശാത്മകമാക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുപോലെത്തന്നെ ചിതലെടുത്ത രാഷ്ട്ര സംഹിതകളെയും സ്വത്വത്തെയും ദേശീയതയെയും ചരിത്രത്തെയും വിചാരണ ചെയ്യാനും. ഇനിയങ്ങോട്ട് യൂറോപ്യന്‍ മാതൃകകളുടെയും തത്വ വിചാരങ്ങളുടെയും ജ്ഞാനരൂപങ്ങളുടെയും പശ്ചാത്തലത്തില്‍  മാത്രം നടത്തിയിട്ടുള്ള ഇന്ത്യന്‍ അക്കാദമിക് പഠനങ്ങളുടെ തണലില്‍ മലയാളി പ്രവാസത്തിന്‍റെയും  ഇന്ത്യന്‍ പ്രവാസത്തിന്‍റെയും ആവിഷ്‌കാര പ്രകാരങ്ങളെ വിശകലനം ചെയ്യാനാകില്ല. ക്ലാസ്സിക്കല്‍ അര്‍ത്ഥരൂപങ്ങളില്‍ നിന്ന് തെന്നിമാറി ജീവിത യാഥാര്‍ത്ഥ്യങ്ങളെ കാണാനും അപഗ്രഥിക്കാനുമുള്ള കരുത്താണ് ഓരോ വായനക്കാരനും നേടേണ്ടത്. ആ കരുത്തായിരിക്കും നമ്മുടെ വായനമുറികളില്‍ വെളിച്ചം തെളിക്കുക.ഞാനിത്രയും പറഞ്ഞുവന്നത് ലോക ആംഗലേയ കവിതകളില്‍ സ്വന്തമായ സ്ഥാനം കരസ്ഥമാക്കിയ ദീപ ചന്ദ്രന്‍ റാം എന്ന കവിയെ കുറിച്ച് മലയാളി അറിയണം എന്ന ഉദ്ദേശത്തോടെയാണ് .
തിരുവനന്തപുരത്തു പഠിച്ച് ISRO-യില്‍ നിന്ന് PhD എടുത്ത് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ അദ്ധ്യാപികയായ , ഇന്ത്യ ഇന്നും വളരെ പിന്നിലായ, കാര്‍ബണ്‍ നാനോ ഫൈബര്‍ ടെക്നോളജിയില്‍ വീണ്ടും ഗവേഷണം നടത്തുന്ന, ദീപ ഒരു ബഹുമുഖ പ്രതിഭയാണ് . ലോകോത്തര കവിതകള്‍ എഴുതുക , ചിത്രരചനയില്‍ തനതായ ശൈലി കണ്ടെത്തുക , സംഗീതത്തിന്‍റെ പുതിയ ഭാവങ്ങള്‍ തേടിയുള്ള യാത്രയില്‍ ഓസ്ട്രേലിയയില്‍ സ്വന്തമായി ഓര്‍ക്കസ്ട്ര സംഘടിപ്പിക്കുക എന്നീ നിലകളില്‍ കഴിവുകള്‍ തെളിയിച്ച ദീപ ഇന്ന് ആംഗലേയ കവിതാ രചനയില്‍ ലോകപ്രശസ്തയാണ്.  മലയാളി തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വ്യക്തിത്വം . ദീപ ഓസ്ട്രേലിയയില്‍ മെല്‍ബണ്‍ എന്ന സ്ഥലത്ത് പ്രശസ്തിയുടെ ലോകത്ത് തലക്കനമില്ലാതെ ശാന്തയായി തന്‍റെ കര്‍മ്മപഥങ്ങളില്‍ സജീവയായി കഴിയുന്നു  . ഇന്ത്യക്കാര്‍ക്ക് , പ്രത്യേകിച്ചും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടം ദീപ കൈവരിച്ചു , ലോക കവിത ഇയര്‍ബുക്ക് -2015 -ല്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് മൂന്നു കവിതകള്‍ ഇടംനേടി , World union of Poets-2016 -ല്‍ അഞ്ചാം സ്ഥാനം നേടി  എന്നത് ശ്ലാഘനീയം .വളരെ ചെറുപ്പം മുതലേ ദീപ മലയാളത്തിലും ഇംഗ്ലീഷിലും  കവിതകള്‍ രചിച്ചിരുന്നു എങ്കിലും പഠനത്തിന്‍റെ ഔന്നത്യങ്ങള്‍ തേടുന്നതിനിടയില്‍ കവിതയെഴുതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ ദീപയ്ക്ക് ദുഃഖമുണ്ട് അത് മലയാളിയുടെയും  നഷ്ടമാണെന്ന് വേണമെങ്കില്‍ പറയാം . ദീപ എന്‍റെ ഒരു സുഹൃത്തുമാണ്  എന്ന് പറയുന്നതില്‍ അഭിമാനവും സന്തോഷവും ഉണ്ട്. ഭാവുകങ്ങള്‍ ദീപ .

On the parting tranquil
of the ebbing moon…
As the first golden leaf,
descended,
on the summer tomb…
My face
proxied green…
As death visited me last night….
It sat proximate
to my whispers..
To twirl my dreams to real…
The indigo on my lips
Snuffed it fresh and delicious…
My palate, how it wished,
To douse in its spicy flavour…
My soul, serene, mourned,
to gravitate deep
in its mystic wine urn…

Viscid,
turned the grave soil
as the tears in my bone
drenched them in darkness,
forlorn…
I woke up….

The fall,
Rose,
And hastened like a water bead….
But my veins
were still drinking the space
between you and me…..

Comments
Print Friendly, PDF & Email

You may also like