പി. എൽ. ലതിക (Page 5)

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

കേരളത്തിൽ….. ഉവ്വ്. വാളയാറിൽ 2 പെൺകുട്ടികൾ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ടിട്ടുണ്ട്. മുതിർന്ന സി പി എം പ്രവർത്തകനോടും സാമാജികനോടും ബന്ധുത്വമുള്ള ആരോപിതനെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നത് ഒഴിവാക്കി പിണറായി വിജയന്റെ ഇടതു സർക്കാർ ഒതുക്കിയെന്ന് ജനസംസാരമുണ്ട്. നടിയെ നഗര മധ്യത്തിൽ പൊതു നിരത്തിൽ വെച്ചു ഉപദ്രവിച്ചു ക്യാമെറയിൽ പകർത്തി എന്നത് ഈ നാട്ടിൽ എല്ലാവര്ക്കും ബോധ്യപ്പെട്ട കാര്യമാണെങ്കിലും പ്രതിയെ സർക്കാർ ഇതുവരെയും ശിക്ഷിച്ചിട്ടില്ല. അത് ആസൂത്രണം ചെയ്തുവെന്ന് ആരോപണമുള്ള നടൻContinue Reading

2011 ഫെബ്രുവരിയിൽ ദേവകി നിലയങ്ങോട് “മലയാളനാടു”മായി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. അന്നത്തെ അഭിമുഖം വായനക്കാർക്കായി പുനപ്രസിദ്ധീകരിക്കുന്നു ശ്രീമതി ദേവകി നിലയങ്ങോടിനെ തൃശൂരിനടുത്തുള്ള തിരൂരില്‍, എഴുത്തുകാരിയായ എന്‍. ചന്ദ്രികയോടും, മരുമകന്‍ രവീന്ദ്രനോടുമൊപ്പം, ‘കപിലവസ്തു’ എന്ന വീട്ടില്‍ വച്ചാണ് ഞാന്‍ കണ്ടത്. വെയിൽ തെളിഞ്ഞ പകല്‍ പോലെ, പ്രസാദാത്മകമായ ചന്ദനക്കുറി പോലെ ഒരു സ്ത്രീ. അവർ എഴുതിയ “കാലപ്പകർച്ചകൾ” എന്ന പുസ്തകമാണ് എന്നെ അവിടെ എത്തിച്ചത്. സാമൂഹ്യ പരിവർത്തനത്തിന്റെ അതിപ്രധാനമായ ഒരു കാലഘട്ടത്തെContinue Reading

വീടിന്റെ ബേസ്‌മെന്റിലെ ടു ബെഡ്റൂംസ്യുട്ടിലേക്ക് വാടകക്കാരെ ക്ഷണിച്ചു പരസ്യം നൽകിയിരുന്നുവെങ്കിലും അന്വേഷിച്ചുവന്ന മുസ്ലിംകുടുംബത്തിനു കൊടുക്കേണ്ട എന്നായിരുന്നു ആ ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ തീരുമാനം. സിറിയയിൽ നിന്ന് വന്ന അഭയാർത്ഥികളാണ് അന്വേഷകർ. സ്ത്രീ ക്രിസ്ത്യാനി. വിവാഹത്തിനെ തുടർന്ന് മതം മാറിയവൾ. അവരുടെ ഭാഷയോ മതമോ വേഷമോ എന്താണ് തങ്ങളെ വിഷമിപ്പിക്കുന്നത് എന്ന് വീട്ടുടമക്കറിയില്ല. ഒരുവർഷം കഴിഞ്ഞു വീണ്ടും അവർ വന്നുവെങ്കിലും പഴയ നിലപാട് തുടരുകയാണ് മലയാളിയായ വീട്ടുടമ. അവരും സ്വദേശം വിട്ടുContinue Reading

“കവിത സ്ത്രീശബ്ദമാണ്‌. അരുത് അരുത് എന്ന് വിലക്കിയ പറുദീസയിൽ നിന്ന് പുറത്തു കടക്കാം എന്നു ആദ്യം പറഞ്ഞത് സ്ത്രീയാണ് “ മലയാളനാട് ഓൺലൈനിൻറെ സഹകരണത്തോടെ പട്ടാമ്പി നീലകണ്ഠ സംസ്കൃത കോളേജ് സംഘടിപ്പിച്ച കവിതയുടെ കാർണിവലിൽ കൽപ്പറ്റ നാരായണൻ ,സദസ്സിനെ ആവേശം കൊള്ളിച്ച പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ് . പുതുലോകത്തിനു നേരെയുള്ള വാതിലുകൾ ഓരോന്നായി അടച്ചിടുന്ന ഇസ്ലാമിക സംഘടന തങ്ങളുടെ പിന്തിരിപ്പൻ സ്ത്രീ വിരുദ്ധ അജൻഡ നടപ്പാക്കുമ്പോൾ അതിൽ കാവ്യാലാപനം ചെയ്യാൻContinue Reading

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ ആയി നിയമിച്ചത് നിയമ വാഴ്ചയെ നിസ്സങ്കോചം വെല്ലുവിളിക്കുന്ന നടപടിയാണ് .ഇതിൽ സംസ്ഥാന സർക്കാർ ,പ്രത്യേകിച്ച് ആഭ്യന്തര വകുപ്പ് , പോലീസ്,കോടതി ,ആശുപത്രികൾ ,ബ്യുറോക്രസി , സിവിൽ സമൂഹം , മാധ്യമങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളുടെയും കൈകൾ പങ്കിലമാണെന്നതാണ് സംഭവത്തെ അന്യാദൃശമാക്കുന്നത് സ്വകാര്യമായ ഒരു വിരുന്നുസൽക്കാരത്തിൽ വെച്ച് മദ്യപിക്കുകയോ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയോ ചെയ്യുന്നത് നോർമൽ ആയ കാര്യമാണ് പക്ഷെ ,. മദ്യപിച്ച അവസ്ഥയിൽ വാഹനമോടിച്ചതു കുറ്റകൃത്യമാണ്.നിയമംContinue Reading