മുരളി മീങ്ങോത്ത്

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

1998 ൽ ഫ്രാൻസ് ഇദംപ്രഥമമായി ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റൻ ആയിരുന്ന ഡേഷോം ( Dechamps ) തന്നെയാണ് 2018 ൽ അവർ വീണ്ടും കപ്പ് നേടിയപ്പോൾ പരിശീലകനായി എത്തിയത്. അന്ന് ലോകകിരീടം ചൂടിയതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഡേഷോം പറഞ്ഞത്, പ്രീ ക്വർട്ടറിൽ അർജന്റീനയെ തോൽപ്പിച്ചത് നിർണ്ണായകമായി എന്നാണ്. അതായിരുന്നു അവർക്കുള്ള കാറ്റലിസ്റ്റ്. ബ്രസീലിന്റെ സഗല്ലോയ്ക്കും ജർമ്മനിയുടെ ബെക്കൻബോവറിനും ശേഷം നായകനായും പരിശീലകനായും കപ്പ് നേടുന്ന മൂന്നാമത്തെ താരമായ ഡേContinue Reading

കോവിഡ് ഒരു സത്യമായിത്തീർന്ന് പരിഭ്രമിച്ച് നിൽക്കുന്ന 2020 മാർച്ച് മാസമാണ് ഓഫിസിൽ നിന്ന് മാനേജരുടെ ഫോൺ വിളി. “ഒന്ന് ഓഫീസ് വരെ വരണം.” മനസ്സിൽ അസ്വസ്ഥത തോന്നി. ചെന്നയുടനെ ഏറെ സ്നേഹത്തോടെ മുമ്പെങ്ങുമില്ലാത്ത വിനയത്തോടെ സംസാരിച്ചു തുടങ്ങി. ഈ പ്രത്യേക സാഹചര്യത്തിൽ ടെർമിനേഷൻ ലെറ്റർ തരാതെ നിവൃത്തിയില്ല. കഴിഞ്ഞ 12 വർഷമായി ജോലി ചെയ്യുന്ന സ്ഥാപനം. പല സാഹചര്യങ്ങളും മാറി വന്നിട്ടും ജോലിയ്ക്ക് ഭംഗം നേരിട്ടിരുന്നില്ല. അതിന്റെ ഒരു അമിതContinue Reading

2020 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ശേഷം കഴിഞ്ഞ വർഷം പുസ്തകമായി പുറത്തിറങ്ങിയ നോവലാണ് ഇ സന്തോഷ്‌ കുമാറിന്റെ ജ്ഞാന ഭാരം.2021 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഈ നോവൽ വായിക്കുന്നത് 2021 ന്റെ തുടക്കത്തിലാണ്. വിഷയ വൈവിധ്യത്തിലും ശില്പ ഭദ്രതയിലും സവിശേഷ ശ്രദ്ധ പുലർത്തുന്ന നോവലിസ്റ്റാണ് ഇ സന്തോഷ്‌ കുമാർ. തുടക്കത്തിൽ നിശ്ചലമായ ഒരു തടാകം പോലെ നമുക്ക് തോന്നുമെങ്കിലും കഥ പുരോഗമിയ്ക്കുമ്പോൾ സാഗരത്തിൽ ഉയരുന്ന കൂറ്റൻ തിരമാലContinue Reading

ജനുവരി 13 മുതൽ 19 വരെയാണ് പയ്യന്നൂരിലേ കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ പ്രമുഖ ചിത്രകാരന്മാരായ പ്രസാദ് കാനത്തുങ്കാൽ, രതീഷ് കക്കാട്ട്, സജീന്ദ്രൻ കാറടുക്കം, വിനോദ് അമ്പലത്തറ എന്നിവരുടെ സംഘ ചിത്ര പ്രദർശനമായ ” ഒറൂണ്ട് “സംഘടിപ്പിച്ചത്. അനുദിനം ചുറ്റിലുമുള്ള ജൈവിക കാഴ്ചകൾ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ പ്രാദേശികതയെ സൂക്ഷ്മമായി അടയാളപ്പെടുത്തിയ മിനിയേച്ചർ ചിത്രങ്ങളായിരുന്നു പ്രദർശനത്തിന്റെ സവിശേഷത. ദേശത്തിന്റെ ചരിത്രം അടയാളപ്പെടുത്തുമ്പോൾ ഇവയ്ക്കുള്ള പ്രാധാന്യം അനിഷേദ്ധ്യമാണ് .Continue Reading

2011 ലാണ് മലയാളത്തിലെ ആദ്യത്തെ വെബ് മാഗസിനായ മലയാളനാടിൽ പ്രവാസികളുടെ സാമ്പത്തിക നിലയെക്കുറിച്ച് മെതിലാജിന്റെ ലേഖനം ആദ്യമായി വായിക്കുന്നത്. വളച്ചുകെട്ടലുകളോ അനാവശ്യ ചമൽക്കാരങ്ങളോ ഇല്ലാതെ, വേറിട്ടൊരു രീതിയിൽ വായനക്കാരനോട് നേരിട്ട് സംവേദിക്കുന്ന രീതി അന്ന് തൊട്ടേ ശ്രദ്ധിച്ചിരുന്നു. തുടർന്ന് സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് മെതിലാജിന്റെ നിരീക്ഷണങ്ങൾ താല്പര്യത്തോടെ വായിച്ചിരുന്നു. മെതിലാജിന്റെ തിരഞ്ഞെടുത്ത 27 ലേഖനങ്ങളുടെ സമാഹാരമാണ് കഴിഞ്ഞ വർഷം ലോഗോസ് ബുക്സ് പുറത്തിറക്കിയ “തോറ്റ സമരങ്ങളുടെ തമ്പുരാക്കന്മാർ ” എന്നContinue Reading