പൂമുഖം SPORTS ഒരു പന്തിന് പിറകെ ഓടാനൊരുങ്ങുന്ന ലോകം

ഒരു പന്തിന് പിറകെ ഓടാനൊരുങ്ങുന്ന ലോകം

1998 ൽ ഫ്രാൻസ് ഇദംപ്രഥമമായി ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റൻ ആയിരുന്ന ഡേഷോം ( Dechamps ) തന്നെയാണ് 2018 ൽ അവർ വീണ്ടും കപ്പ് നേടിയപ്പോൾ പരിശീലകനായി എത്തിയത്. അന്ന് ലോകകിരീടം ചൂടിയതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഡേഷോം പറഞ്ഞത്, പ്രീ ക്വർട്ടറിൽ അർജന്റീനയെ തോൽപ്പിച്ചത് നിർണ്ണായകമായി എന്നാണ്. അതായിരുന്നു അവർക്കുള്ള കാറ്റ
ലിസ്റ്റ്. ബ്രസീലിന്റെ സഗല്ലോയ്ക്കും ജർമ്മനിയുടെ ബെക്കൻബോവറിനും ശേഷം നായകനായും പരിശീലകനായും കപ്പ് നേടുന്ന മൂന്നാമത്തെ താരമായ ഡേ ഷോം തന്നെയാണ് ഇത്തവണയും ഫ്രാൻസിന്റെ കോച്ച്. എമ്പാപ്പേയുടെ ഇരട്ട ഗോളുകളിൽ അവർ 4-3 ന് അർജന്റെനയെ കീഴടക്കി. അർജന്റീനയുടെ കോച്ചായ സാമ്പായോളിയുടെ പിഴവുകൾ കാരണം ആഗ്വേറയെ വൈകി ഇറക്കിയത് അവരുടെ തോൽവിയ്ക്ക് വഴിയൊരുക്കി.
സെമിഫൈനൽ ലൈൻ അപ്പിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ഇല്ലാതെ പൂർണ്ണമായും യൂറോപ്യൻ രാജ്യങ്ങളുടെ മേധാവിത്തമായി മാറിയ ലോകകപ്പ് ആയിരുന്നു അത്.

നടാടെ ഗൾഫ് മേഖലയിൽ നടക്കുന്ന ലോകകപ്പ് ആയത് കൊണ്ട് സ്വദേശികളെ പോലെ പ്രവാസികളും ഇത്തവണ ഏറെ ആവേശത്തിലാണ്‌.ചൂട് കാരണം പൊതുവെ ജൂലൈയിൽ നടക്കാറുള്ള ലോകകപ്പ് നവംബർ വരെ നീണ്ടു.
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവചന മത്സരങ്ങൾ തകൃതിയായി നടക്കുകയാണ്. പതിവ് പോലെ ബ്രസീൽ അർജന്റീന ഫാൻസ്‌ ആണ് കൂടുതൽ. ഇക്കുറി ലാറ്റിൻ അമേരിക്കയുടെ കരുത്ത് തിരികെ വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. തിയാഗോ സിൽവ നായകനായ ബ്രസീൽ ടീമിൽ നെയ്മർ, ഫാബിയോൺ, റിച്ചാൾസൺ അടങ്ങുന്ന യുവനിരയും കരുത്താകും. തുടർച്ചയായി 34 കളികൾ തോൽക്കാത്ത റെക്കോർഡും മെസ്സിയുടെ ഫോമുമാണ് അർജന്റീനയുടെ കരുത്ത്. മെസ്സി – ഡീ മാരിയോ ആക്രമണം പ്രീ ക്വാർർട്ടറിന് ശേഷം എങ്ങനെയുണ്ടാകുമെന്ന് കണ്ടറിയാം.

യൂറോ കപ്പ് ചാമ്പ്യൻമാരായ ഇറ്റലിയുടെ അസാന്നിധ്യവും നെതർ ലാൻഡ്‌സിന്റെ സാന്നിധ്യവും പ്രത്യേകത നിറഞ്ഞതാണ്. കഴിഞ്ഞ ലോകകപ്പിൽ നിറം മങ്ങിയ ജർമ്മനി,
നായകൻ നോയറിന്റെ നേതൃത്വത്തിൽ വരുന്നു. ശ്രദ്ധേയ യുവതാരമായ മോക്കോക്കോയുടെ പ്രകടനം നിർണ്ണായകമാകും.


ബെൽജിയം കരുത്ത് ഒട്ടും കുറയാതെ കപ്പിന് ലക്ഷ്യമിടും. ഡെന്മാർക്ക് കറുത്ത കുതിരകളാകാൻ കെൽപ്പുള്ള ടീമാണ്. ആഫ്രിക്കയിൽ നിന്ന് സെനഗൽ പട നയിച്ചു വരുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ ഹാരി കെയ്ന്റെ കീഴിൽ ഒരിക്കൽ കൂടി ഇംഗ്ലണ്ട് വരികയാണ് സെമിയിൽ ഉലഞ്ഞ കപ്പ് നേടാൻ.റൊണാൾഡോ പറങ്കിപ്പടയുമായി രംഗത്തുണ്ട്.

ഇക്കുറിയും യൂറോ – ലാറ്റിൻ അമേരിക്കൻ ശക്തികളുടെ പരീക്ഷണം കാണാം. സമീപ കാലത്തെ യൂറോപ്യൻ മുന്നേറ്റത്തെ ലാറ്റിൻരാജ്യങ്ങൾ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയി ച്ചിരിക്കും അവരുടെ സാദ്ധ്യതകൾ. ഗ്രൂപ്പ് ചാമ്പ്യൻമാരായി മുന്നേറിയാൽ അർജന്റീന – ബ്രസീൽ സെമി യ്ക്കും സാധ്യതയുണ്ട്..

ഖത്തറിലെ അൽ ഖോർ, അൽ ബെയ്ത് സ്റ്റേഡിയത്തിൽ ആവേശത്തിന് തിരി തെളിയാൻ ഇനി മൂന്ന് ദിനങ്ങളുടെ കാത്തിരിപ്പ് മാത്രം ബാക്കി.


ഫുട്ബോൾ ഇതിഹാസം മറഡോണ
യുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമുള്ള ആദ്യ ലോകകപ്പ് കൂടിയാണ് ഇത്
മറഡോണ ഫുടബോളിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് ” ഒരു പന്ത് കാണുമ്പോഴും അതിന് പിറകെ ഓടുമ്പോഴുമാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മനുഷ്യനായി ഞാൻ മാറുന്നത്.’
നവംബർ 20 തൊട്ട് ലോകം ഒരു പന്തിന് പിറകെ ഓടിക്കൊണ്ടേയിരിക്കും.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like