ബധിര നഗരം
സ്‌കൂൾ അവധിക്കാലമായതുകൊണ്ട് കുടുംബം നാട്ടിൽ പോയതിന്റെ ശൂന്യത പാരമ്യത്തിലെത്തുന്നത് സന്ധ്യ നേരത്താണ്..ജോലി കഴിഞ്ഞ് വന്ന്, വാതിൽ തുറന്ന് മുറിയിലേക്ക് നോക്കുമ്പോൾ തന്നെ വിരസതയുടെ പൊടിപടലം പിടിച്ചപോലെ. .അപ്പുവിന്റേയും വിഷ്ണുവിന്റെയും വഴക്കിന് തീർപ്പ് കൽപ്പിക്കുകയായിരുന്നു പ്രധാന ജോലി .രണ്ടു പേരുടെയും ബഹളമില്ലാതെ മുറിയിൽ ചിതറിയ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും .ചവിട്ടാതെ മൂലയ്ക്ക് ചാരിയ രണ്ടു സൈക്കിളുകളിൽ പൊടി കേറി തുടങ്ങി. .അടുക്കളയിൽ ചായ ഉണ്ടാക്കാൻ മാത്രമാണ് കയറുന്നത് .ജോലിയും വീടും തട്ടിമുട്ടാതെ കൊണ്ടുപോകുന്നContinue Reading


















