പൂമുഖം LITERATUREകവിത നിശ്ശബ്ദതയിലേക്കൊരു ഇറക്കം

നിശ്ശബ്ദതയിലേക്കൊരു ഇറക്കം


ജീവിതം
ഒരു
ശരത്കാല വൃക്ഷം
പോലെയാണ്.

കൊഴിഞ്ഞ് കൊഴിഞ്ഞ്
ഇലകൾ
സങ്കടത്തോടെ
പോയിക്കൊണ്ടിരിക്കുന്ന
ഒന്ന്.

പൂവരശ് പോലെ
പൂത്തതായിരിക്കാം അത്.
പെട്ടെന്നായിരിക്കും
അത് സംഭവിക്കുക.

അറിയില്ല ,
ഞെട്ടിയുടെ താഴത്ത്
ഞെരിഞ്ഞ നിസ്സാഹയത
വരാനിരിക്കുന്ന
തണുപ്പിലേക്കുള്ള
യാത്രയായിരുന്നുവെന്ന് .

പച്ചയിൽ നിന്ന്
മഞ്ഞയിലേക്കുള്ള
ഇലയുടെ നിറപ്പകർച്ച
നിശ്ശബ്ദതയുടെ
താഴ്വരയിലേക്കുള്ള
വീഴ്ചയായിരുന്നുവെന്നും ,

കാലം അടയാളപ്പെടുത്തിയ
കൊഴിഞ്ഞു പോക്കെന്നും .

ഇല
നിശ്ശബ്ദതയിലേക്ക്
ഇറങ്ങിപ്പോകുമ്പോൾ ,

കാലം
അതിന്റെ ചിറക്
ഒരേ ദിശയിലൂടെ ചലിപ്പിച്ചു
കൊണ്ടിരിക്കുകയായിരിക്കും.

കവർ ഡിസൈൻ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like