മുരളി മീങ്ങോത്ത്

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

പ്രശസ്ത നിരൂപകൻ ഇ പി രാജഗോപാലന്റെ ‘ വായനക്കാരൻ എം ടി എന്ന പുസ്തകം, ഇന്ത്യയിൽ തന്നെ ഒരെഴുത്തുകാരന്റെ വിശാലമായ വായനയെക്കുറിച്ചുള്ള ആദ്യത്തെ പുസ്തകമായിരിക്കാം. നവതിയിലെത്തിയ ബഹുമുഖ പ്രതിഭയായ എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരന്റെ വായനയെ എം ടി പറഞ്ഞതും എഴുതിയതുമായ സൂചകങ്ങളിലൂടെ പരിശോധിക്കുകയാണ് ഇ പി. പുസ്തകത്തെ മൂന്നു ഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.എം ടിയുടെ വായനയിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങൾ ഉൾപ്പെടുന്ന ആദ്യ ഭാഗം. ലേഖകൻContinue Reading

വിയർപ്പിന്റെ നീണ്ട കൈകൾഞെരുക്കിയ ഒരുച്ചയിൽവേനലിന്റെ തനിരൂപംകണ്ടു പകച്ചു ഞാൻ കാറ്റിന്റെ ചെറിയ മാളങ്ങൾപോലും പണ്ടേയടച്ച്‌ചിതൽ വന്നു മൂടിനിമിഷങ്ങളെണ്ണിത്തുടങ്ങിയ ജീവനുംഒരിടവേള കിട്ടികാഴ്ചകളിൽ ഇരുട്ട്കോട്ടയൊരുക്കികാതിൽ വന്നതെല്ലാംചുടുകാറ്റിൻ അപസ്വരങ്ങൾ നെറികെട്ട സ്വപ്‌നങ്ങൾ ഒടുങ്ങുന്ന നേരത്ത്വിരൽതുമ്പത്ത് മഴയുടെ സ്പർശംമഴനൂലുകൾ നെയ്ത കുളിരുടുപ്പ്കുന്നിറങ്ങിയ സാന്ത്വനത്തുള്ളികൾപ്രളയരാഗം വരെ പാടട്ടെപ്രാണന്റെ കടലിൽ ചേർന്നിടട്ടെ എനിക്കിത് ആശ്വാസ വചനംആയുസ്സിനോട് ചേർത്തുകിട്ടിയആതുര ലേപനം. വര: പ്രസാദ് കാനത്തുങ്കൽ കവർ : ജ്യോതിസ് പരവൂർContinue Reading

1986 ലെ കിരീടത്തിന് ശേഷമുള്ള അർജന്റീനയുടെ കാച്ചിക്കുറുക്കിയ കാത്തിരിപ്പിന് വിരാമമായി. ഖത്തറിലെ ലൂസയിൽ സ്റ്റേഡിയത്തിൽ നടന്ന ത്രില്ലർ ഫൈനലിൽ ടൈബ്രേക്കറിൽ ഫ്രാൻസിനെ മറി കടന്ന് ലോകകപ്പ് ചരിത്രത്തിലെ അർജന്റീനയുടെ മൂന്നാം കിരീടം മെസ്സിയും കൂട്ടരും നേടി. കോച്ച് സ്‌കാലോണിയ്ക്കും അഭിമാന നേട്ടം.അർജന്റീന പൂർണ്ണമായും മേൽക്കൈ നേടിയാണ് ആദ്യ പകുതിയും രണ്ടാം പകുതിയുടെ തുടക്കവും. പെനാൽറ്റിയിലൂടെ മെസ്സി നേടിയ ആദ്യ ഗോളും, ലെഫ്റ്റ് ഫോർവേഡ് ആയി നിറഞ്ഞു കളിച്ച ഡീ മാരിയയുടെContinue Reading

ഖത്തർ ലോക കപ്പിൽ ഇന്ന് സെമിഫൈനൽ മത്സരങ്ങൾ ആരംഭിയ്ക്കുമ്പോൾ അഡിഡാസ് ഒരുക്കിയ ‘അൽ ഹിൽമ് ‘അഥവാ സ്വപ്നം എന്ന് അർത്ഥം വരുന്ന പന്തുകൾ ആണ് ഉപയോഗിക്കുന്നത്. രണ്ട് വിജയങ്ങൾ കൈ വരിക്കുന്ന ടീമിന് ലോക കപ്പ് സ്വന്തമാക്കാം.2018 ലെ വിജയിയായ ഫ്രാൻസും, റണ്ണേഴ്സ് ആയ ക്രോയേഷ്യയും സെമിയിലെത്തിയിട്ടുണ്ട് .രണ്ടും യൂറോപ്യൻ രാജ്യങ്ങൾ.ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജെന്റിനയും , ആഫ്രിക്കൻ രാജ്യമായ മൊറൊക്കയും സെമിയിലെത്തിയിട്ടുണ്ട്. ആരാധകരെ ദുഖത്തിലാഴ്ത്തിയ ക്വാർട്ടർ മത്സരങ്ങളാണ് അരങ്ങേറിയത്.Continue Reading

ലോകകപ്പ് ഫുട്ബോളിലെ അവസാന ലീഗ് മത്സരങ്ങൾ നാല് ടീമുകൾക്കും നിർണ്ണായകമാകുന്ന കാഴ്ച ഗ്രൂപ്പ് എ യിൽ കണ്ടു. അവസാന നിമിഷം വരെ ആരൊക്കെ പ്രീ ക്വാർട്ടറിൽ കടന്നു എന്ന് പറയാൻ പറ്റാത്ത അവസ്ഥ. ടെലിവിഷനിൽ രണ്ടാം പകുതിയുടെ അവസാനം സ്പിളിറ്റ് സ്ക്രീൻ വഴി (ജർമ്മനി – കോസ്റ്ററിക്കയും, സ്‌പെയിൻ – ജപ്പാനും തമ്മിലുള്ള കളികൾ ) കണ്ടത് വേറിട്ടൊരു അനുഭവമായിരുന്നു. ജർമ്മനി കോസ്റ്റ റിക്ക മത്സരം നിയന്ത്രിച്ചത് ലോകകപ്പ് ചരിത്രത്തിൽContinue Reading