മുരളി മീങ്ങോത്ത്

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

ഈയിടെ ഒരു അഭിമുഖത്തിൽ മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വിഖ്യാതഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. “പ്രധാനമായും ശബ്ദത്തിൽ അടയിരിക്കുന്ന ഭാവം. അത് ജന്മസിദ്ധമാണ്. ഏത് ശ്രേണിയിൽപ്പെട്ട പാട്ടുകളെയും വരികളെയും ജ്വലിപ്പിച്ചു നിർത്താൻ അതിന് കഴിയും. അത് പോലെ ആലാപനത്തിലെ അനായാസത. ഏത് റേഞ്ചിലും എളുപ്പത്തിൽ പാടാൻ അദ്ദേഹത്തിന് സാധിക്കും. മറ്റൊന്ന്, മധുരമായ മെലഡി തന്നെ.” റഫിയുടെ കടുത്ത ആരാധകൻ കൂടിയാണല്ലോ ജയചന്ദ്രൻ. മുഹമ്മദ് റഫിയുടെ ജന്മContinue Reading

ഇ പി രാജഗോപാലന്റെ ‘ എന്റെ സ്ത്രീയറിവുകൾ ‘ എന്ന പുസ്തകം തന്റെ ചുറ്റിലുമുള്ള സ്ത്രീകളെക്കുറിച്ചുള്ള വേറിട്ട നിരീക്ഷണങ്ങളാൽ ശ്രദ്ധേയമാണ്. അവർ പ്രശസ്തിയുള്ളവരൊന്നുമല്ല, ചുരുക്കം ചിലരൊഴിച്ചാൽ മറ്റുള്ളവരൊന്നും എഴുത്താളിനോട് അടുപ്പമുള്ളവരുമല്ല. എങ്കിലും അവരിലുള്ള അന്യാദൃശമായ പ്രത്യേകതകളുടെ സൂചകങ്ങൾ നൽകുന്നുണ്ട് .ആദ്യത്തെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്“ചിത്ര മഹേശയെപ്പറ്റി മുൻപ് കേട്ടിട്ടില്ല. ഇപ്പോൾ കാണുന്നു. നർത്തകിയാണ്. പ്രസിദ്ധയല്ല.”ഇങ്ങനെ ചെറുകഥ പോലെ സുന്ദരമായ പരിണാമഗുപ്തി ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ സവിശേഷതയാണ്.ഷിമോഗയിലെ (ഇപ്പോൾ ‘ശിവമോഗ ‘Continue Reading

ലോകമെമ്പാടുമുള്ള ഫുടബോൾ പ്രേമികൾക്ക് നിദ്രാ വിഹീനമായ രാത്രികളായിരുന്നു കഴിഞ്ഞ കുറെ നാളുകൾ. രാത്രിയിൽ യൂറോ കപ്പും അതി രാവിലെ കോപ്പാ അമേരിക്കൻ കപ്പും നേരിട്ടും, ടെലിവിഷന് മുന്നിലും സ്മാർട്ട് ഫോണിലും ലോകമെമ്പാടുമുള്ള ഫുടബോൾ ആരാധകർ കണ്ടു. ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന യൂറോകപ്പ് ഫൈനലിൽ സ്പാനിഷ് വസന്തം വിരിഞ്ഞു. 2012 ന് ശേഷം അവർ ചാമ്പ്യന്മാരായി. നാലു തവണ യൂറോ കിരീടം എന്ന റെക്കോർഡ് നേട്ടമാണ് ഡെലാഫു എൻഡെയുടെ കുട്ടികൾContinue Reading

ഒമ്പതാം ക്ലാസിൽ കാഞ്ഞങ്ങാട് ദുർഗയിൽ പഠിക്കുമ്പോഴാണ്, സ്‌കൂളിൽ മലയാളം പ്രശ്നോത്തരി മത്സരം നടന്നത്. എനിക്കന്ന് രണ്ടാം സ്ഥാനം കിട്ടി. സഹപാഠിയായ ഇന്ദുവിനായിരുന്നു ഒന്നാം സ്ഥാനം. കവി കുഞ്ഞുണ്ണി മാഷ് ഉദ്‌ഘാടകനായി എത്തിയ സാഹിത്യ സമാജം പരിപാടിയിലാണ് ആദ്യമായിട്ടൊരു പുസ്തകം സമ്മാനമായി കിട്ടുന്നത്. മാലിയുടെ (വി മാധവൻ നായർ) മഹാഭാരതമാണ് അന്ന് കിട്ടിയത്. ഇന്ദുവിന് കിട്ടിയത് തകഴിയുടെ ‘ചെമ്മീൻ ‘ ആയിരുന്നു. അത് വരെ പൂമ്പാറ്റയിൽ വന്നു കൊണ്ടിരുന്ന കെ വിContinue Reading

കാസർകോടൻ ഗ്രാമീണ ജീവിതത്തിൽ നിന്ന് കണ്ടെത്തിയ കാഴ്ചകൾ നൽകിയ ഊർജ്ജം വഹിക്കുന്ന ചിത്രകലാജീവിതമാണ് വിനോദ് അമ്പലത്തറയുടേത്. കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചുവരുന്ന വിനോദ്, ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സാഹിത്യ രചനകൾക്കും ചിത്രീകരണം നിർവഹിക്കാറുണ്ട്. ചിത്രങ്ങളുടെയും ഇൻസ്റ്റലേഷനുകളുടെയും നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കേരള ലളിതകലാഅക്കാദമിയുടെ 2016 ലെ ഓണറബൾ മെൻഷൻ അവാർഡ്, 2019 ലെ കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രദർശനങ്ങളെക്കുറിച്ചും ചിത്രരചനയെക്കുറിച്ചും വിനോദ് സംസാരിക്കുന്നു. വിനോദ്Continue Reading