മുരളി മീങ്ങോത്ത്

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

ജീവിക്കാൻ ഗതിയില്ലാതെ നാട് വിട്ടു,നാടിനെ വേണ്ടാത്തവരെ,നാടും മറക്കാൻ തുടങ്ങി. കാത്തിരുന്ന അവധിക്കാലംനാട്ടിലെന്ന സന്തോഷം,എങ്കിലുമുണരാത്ത നാട്.എന്നോ മറന്നു നാടിനെ,മുറിവുണങ്ങാത്തൊരകൽച്ചയായ്. അന്ന് ബാല്യത്തിലുള്ളവർ, നാട് വിടാത്തവർ,ഇന്ന് മുതിർന്നവർ, നാടിനും പരിചിതർ.സൗഹൃദങ്ങൾ, കളിക്കൂട്ടുകാർതിരക്കിന്റെ തുരുത്തുകളിലെവിടെയോ. പവിഴമല്ലിപ്പൂമണക്കും മുറ്റം,മയിലുകളുടെ നിലവിളി.കാലം തെറ്റിയ മഴ,പുഴയുണങ്ങി പൊതുവഴിയായി. തിളയ്ക്കുന്ന, നീണ്ടൊരുച്ചവെയിലിൽമറുവിളി കേൾക്കാതെ മടങ്ങുകയാണ്,നിശബ്ദതയുടെ കനവും പേറി,ഒറ്റയ്ക്കെന്ന വിഷാദത്തെയും കൂട്ടി. നാട് വിട്ടവരെ നാടിനുംവേണ്ടാതായോ?നാടിനെ വേണ്ടാത്തവരെ,നാടും മറന്നോ? കവർ : ജ്യോതിസ് പരവൂർContinue Reading

വിരഹ വിമാനമിറങ്ങി വന്ന നാൾ തൊട്ട്മരുഭൂമിയിലെ പൊടിക്കാറ്റിലുംഉള്ളുരുക്കും വേനലിലുംആൾതിരക്കിൽ പോലും ഒറ്റയ്ക്കായ തോന്നലിൽ,രോഗത്തിൻകള്ളിമുള്ള് കൊണ്ട നോവിലുംവേദനക്കിടക്കയിൽവേരുണങ്ങുന്ന നേരത്തും കൂട്ടായി നിന്നത്,കനത്ത മൗനത്തെ ഭേദിച്ച എന്റെ ഭാഷയായിരുന്നു.മറ്റാരും കേൾക്കാതെഞാൻ എന്നോട് തന്നെ പറഞ്ഞ സാന്ത്വന മൊഴികളും. വര : പ്രസാദ് കാനത്തുങ്കൽContinue Reading

ആവർത്തിച്ച് വരുന്ന ബിംബങ്ങളുടെ സമൃദ്ധിയും നൂതനത്വവും കൊണ്ട് വേറിട്ട് നിൽക്കുന്ന ചെറുകഥയാണ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ടി അരുൺകുമാറിന്റെ “ലാ ടൊമാറ്റിനാ.” രണ്ട് രാജ്യങ്ങളിൽ അകപ്പെട്ട് പോയ വ്യക്തികളുടെ പൗരത്യ പ്രശ്നങ്ങൾ രുചികരമായ ഒരു മീൻകറിയിലൂടെ തുറന്നിട്ട കഥയായിരുന്നു അരുൺ കുമാറിന്റെ മാച്ചർ കാലിയ. ലാ ടൊമാറ്റിനായിൽ കോവിഡാനന്തര ഇന്ത്യയിൽ സത്യാന്വേഷകനായ, “വോയ്‌സ് ഓഫ് സോക്രട്ടീസ്‌ ” എന്ന വ്ലോഗിലെ ശബ്ദത്തിന് ഉടമയായ അറുപത്കാരന്റെ നരക തുല്യമായ തടവിലെ വിചിത്രമായ അവസ്ഥയാണ്Continue Reading

കെ ജി ജോർജ്ജ് സൈക്കോ മുഹമ്മദ്‌ എന്ന പേരിൽ പ്രശസ്തനായ ക്ലിനിക്കൽ സൈക്കോളോജിസ്റ്റ് മുഹമ്മദിന്റെ കഥയെ ആസ്പദമാക്കി പമ്മനും കെ ജി ജോർജും കൂടി തിരക്കഥയെഴുതിയ ചിത്രമായിരുന്നു കെ ജി ജോർജിന്റെ ആദ്യ സിനിമ ‘ സ്വപ്നാടനം'(1976). മുഖ്യധാരാമലയാള സിനിമ കണ്ട് ശീലിച്ചിട്ടില്ലാത്ത കഥാപാത്രങ്ങളും കഥയുമുള്ള ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സിനിമയുടെ ക്രാഫ്റ്റിന്റെ മർമ്മമറിയുന്ന ഒരു സംവിധായകന്റെ തുടക്കം കുറിക്കലായിരുന്നു. സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങളിലൂടെ അതൊരു മികച്ചContinue Reading

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച, ഇ സന്തോഷ് കുമാറിന്റെ ” പച്ച കുത്തുന്നവള്‍ ” എന്ന കഥ, കഥ പറയുന്നയാളുടെ ഓർമ്മയിൽ വിരിയുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. സന്തോഷ് കുമാറിന്റെ മറ്റൊരു കഥയായ ‘ നാരകങ്ങളുടെ ഉപമ ‘ പോലെ ഒരു പാൻ ഇന്ത്യൻ സ്വഭാവമുള്ള കഥയാണ് ഇതും. ഏത് നഗരത്തിലും നടക്കാൻ സാധ്യതയുള്ള കഥ. അത് കൊണ്ടായിരിക്കും ‘ പി ‘ എന്നാണ് നഗരത്തിന് പേരിട്ടിരിക്കുന്നത്.നാട് വിട്ട് മറ്റൊരു നഗരത്തിൽ ജോലിContinue Reading