അഹ്മദ് ഷെരീഫ് (Page 7)

കാസറഗോഡ് സ്വദേശി, ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

മനോഹരങ്ങളായ രണ്ട് വിവർത്തന കഥകളുണ്ട് മാതൃഭൂമിയിൽ. ആദ്യത്തേത് ശ്രീലങ്കൻ എഴുത്തുകാരൻ ഇസുരു ചാമര സോമവീര എഴുതിയ ‘മിസ്സിസ് പെരേര’ എന്ന സിംഹള കഥ. വാർദ്ധക്യത്തിലേക്കെത്തിയ ഒരു സ്ത്രീയുടെ നഷ്ടപ്പെട്ടുപോയ പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, ദാമ്പത്യം, ഒരു കുടുംബിനി ആകുവാനായി സ്വയം ഉപേക്ഷിച്ചു കളയുന്ന നിറങ്ങൾ ഇവയൊക്കെയാണ് കഥയിൽ പറയുന്നത്. ഏത് ദേശത്തും, ഏതുകാലത്തും, മിസ്റ്റർ എന്ന പദത്തിനപ്പുറം കാണുന്ന ആൺ രൂപത്തിന് ആജ്ഞാനുവർത്തിയോ നിഴലോ മാത്രമായിപ്പോകുന്ന സ്ത്രീ സ്വത്വത്തിന്റെ നേർക്കാഴ്ചയാണിത്. ഒരുContinue Reading

മിക്കപ്പോഴും മനുഷ്യാവസ്ഥകളുടെ സ്ഫുടീകരണമാണ് സാഹിത്യത്തിൽ നമുക്ക് ദർശിക്കാനാവുക. ഒരർത്ഥത്തിൽ മനുഷ്യജീവിതം തന്നെയാണത്. സ്വയം അതിലെ കഥാപാത്രങ്ങൾ ആയിരിക്കേ നമ്മുടെ ബോധത്തിൽ നിന്നും തെന്നിമാറിയ സംഭവങ്ങൾ; അതിനെ സാഹിത്യകാരൻ ഏറ്റവും ദീപ്തമായി ആവിഷ്കരിക്കുന്നു. അപ്പോൾ അതിലെ കഥാപാത്രം വായനക്കാരൻ തന്നെയാണ്. അല്ലെങ്കിൽ അയാൾക്ക് ഏറ്റവും നന്നായി അറിയുന്ന ഒരാൾ. അതുമല്ലെങ്കിൽ അയാൾ വിശ്വസിച്ചുപോകുന്ന ഒരു കെട്ടുകഥ. ഇതിൽ ഏതാണെങ്കിലും സാഹിത്യകാരൻ പറയുന്നത് നുണയോ നേരോ ആകട്ടെ അതിനെ വായനക്കാരൻ അവിശ്വസിക്കാതിരിക്കുമ്പോൾ കഥContinue Reading

നിരൂപണം, വിമർശനം, അവലോകനം, തുടങ്ങിയവയെല്ലാം സാഹിത്യത്തിന്റെ ആസ്വാദനത്തെയോ പഠനത്തെയോ വ്യക്തമാക്കുന്നു. ഒരു കലാസൃഷ്ടിയുടെ പരിപൂർണ്ണമായ അപഗ്രഥനമാണ് നിരൂപകന്റെ ചുമതല. അതിന്റെ സൗന്ദര്യ ശാസ്ത്രത്തെയും ആശയത്തെയുമെല്ലാം അയാൾ വിശകലനം ചെയ്യുന്നു. കല എന്ന നിലക്ക് അത് എത്രത്തോളം ഉൽകൃഷ്ടമാണ് എന്ന് പരിശോധിക്കുകയും ചെയ്യുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ പ്രാഡ്വിവാകന്റെ ( ജഡ്ജി )കർത്തവ്യമാണ് അദ്ദേഹം നിർവഹിക്കുന്നത്. അതിനാൽ തന്നെ വായനക്കാരനും എഴുത്തുകാരനുമിടക്കുള്ള പാലമാണ് നിരൂപകൻ എന്ന അഭിപ്രായത്തോട് നമുക്ക് യോജിക്കാൻ വയ്യ. റിസർച്ച്Continue Reading

ഒൻപത് കഥകളാണ് മുഖ്യധാരയിലെ പ്രധാനപ്പെട്ട നാലു വാരികകളിൽ ഈയാഴ്ച പ്രസിദ്ധീകരിച്ചു വന്നത്. അഷ്ടമൂർത്തി മാതൃഭൂമിയിൽ അഞ്ചു കഥകളുണ്ട്. അഷ്ടമൂർത്തിയുടെ ‘ഓലച്ചൂട്ടിന്റെ വെളിച്ച’മാണ് ആദ്യത്തേത്. തന്റെ അനുഭവ പരിജ്ഞാനം കൊണ്ട് മാത്രം ഒരു വിവരണത്തെ കഥയാക്കി മാറ്റി എന്നു പറയാം. ഒരു പ്രേതകഥ. ഓലച്ചൂട്ടിന്റെ നൊസ്റ്റാൾജിയ മാറ്റി നിർത്തിയാൽ, പല കുറി കേട്ട പ്രേത കഥയുടെ, വലിയ മാറ്റമില്ലാത്ത ആവർത്തനം. ഒഴുക്കോടെ വായിച്ചു പോകാം എന്ന് മാത്രം. ആ ഒഴുക്ക്, കഥയുടെContinue Reading

കഥയെഴുത്ത് എളുപ്പപ്പണിയല്ലായെന്നും, അതിനുള്ള പ്രതിഭയും ആശയവും ഒരാളിലുണ്ടാവുക എന്നത് ഏറെ ആദരിക്കപ്പെടേണ്ടതാണെന്നും അറിയാവുന്നവരാണ് നമ്മൾ. എഴുതി പൂർത്തിയാകും വരെ, ഒരു കഥാകൃത്ത് കടന്നു പോകുന്ന മാനസികമായ ബുദ്ധിമുട്ടുകൾ, അതിനു വേണ്ടി അവർ ഉപയോഗിക്കുന്ന സമയം, അദ്ധ്വാനം എന്നിവയെല്ലാം അംഗീകരിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങൾ പറയാം. ആരാണ് വായനക്കാരൻ എന്നതിന് പുതിയ നിർവചനം ആവശ്യമാണെന്ന് തോന്നുന്നു. കഥ എഴുതുക. അത് കനപ്പെട്ട ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വരിക. അതുവഴി നമ്മെ സഹൃദയർContinue Reading