കഥാവാരം – 20
ചില കഥകളെക്കുറിച്ചുള്ള നിരൂപണങ്ങളിൽ അല്ലെങ്കിൽ ആസ്വാദനങ്ങളിൽ, വായനക്കാരുടെ സംതൃപ്തിയെ കുറിക്കുന്ന പദമായി കാണാറുണ്ട് ‘കാലികപ്രസക്തം’ എന്ന വാക്ക്. ജീവിക്കുന്ന സമൂഹത്തിന്റെ നേർക്ക് കണ്ണു തുറന്നു വച്ചിരിക്കുന്ന, തന്റെ സഹജീവികളോട് അനുതാപം പ്രകടിപ്പിക്കുന്ന മനസ്സോടുകൂടിയുള്ള, എഴുത്തുകാരനെ നമ്മളവിടെ കാണുന്നു. പക്ഷേ, കാലികപ്രസക്തം എന്ന പദം ചിലപ്പോൾ നിഷേധാത്മകവുമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഥ ഇടപെടുന്ന കാലഘട്ടത്തിനപ്പുറം ആ സൃഷ്ടിക്കുള്ള നിലനിൽപ്പാണ് ചോദ്യചിഹ്നമാകുന്നത്. ഏതൊരു സാഹിത്യവും ഉദാത്തമാകുന്നത് അത് സാർവ്വ കാലികവും സാർവ്വ ദേശീയവുംContinue Reading





















