കഥാവാരം -10
കുമാരനാശാനും ശ്രീ നാരായണ ഗുരുവും കഥാപാത്രങ്ങളായി വരുന്ന ഒരു സൃഷ്ടി എങ്ങനെയുണ്ടാവും? എത്രത്തോളം കാവ്യാത്മകവും തത്വചിന്താപരവുമായിരിക്കുമത്! എത്രയെത്ര ഗൃഹപാഠം ചെയ്യേണ്ടിവരും അത്തരം ഒരു കഥ എഴുതണമെങ്കില്‍! “ലോകാനുരാഗമിയലാത്തവരേ, നരന്‍റെയാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻഏകാന്തനിർമ്മമതരേ, വെറുതേ വനത്തിന്നേകാന്തമാം ഗുഹവെടിഞ്ഞു വെളിപ്പെടായ്‌വിൻ!”എന്നെഴുതിയ കവിയുടെ ലോകാനുരാഗത്തെ, വനയാത്രയെ, അതിലേറെ അദ്ദേഹത്തിന്റെ മരണത്തെ, ആവിഷ്കരിക്കുന്ന ഒന്നാണെങ്കില്‍! അതിലെ ദര്‍ശനങ്ങളുടെ ഗരിമ എത്രത്തോളമാവും? അതൊരു കഥയായി വരുമ്പോള്‍ വായനക്കാരന്റെ പ്രതീക്ഷ എത്ര ഉയര്ന്നതാവും? പ്രത്യേകിച്ചും, മലയാളത്തിലെ പുതു തലമുറContinue Reading





















