പൂമുഖം മണ്ണിര കുടു

 

ന്റെ പൂച്ച കുടുവിനെ കഴിഞ്ഞയാഴ്ച മുതൽ കാണാതായിരിക്കുന്നു. മഴനനഞ്ഞു വന്ന് ഇറയത്തുകയറി നിലമാകെ ചെളിയാക്കിയതിനു ഞാൻ അവനെ വഴക്കുപറഞ്ഞു. ആ നിമിഷം ഇറങ്ങിപ്പോയതാണ്. ഞാൻ ഇത്രയ്ക്ക് കരുതിയില്ല. അവൻ ചുറ്റിപ്പറ്റിനടക്കാറുള്ള മുറ്റത്തെ നിഴൽപ്പടർപ്പുകൾ, അടുപ്പിൻചൂടിൽ മയങ്ങിയ ചാരക്കുഴി, രാത്രിയിൽ തിളങ്ങുന്ന കണ്ണുകളുമായി കറങ്ങിനടന്ന മച്ചകം, എല്ലാം പെട്ടെന്ന് അനാഥമായി. വീടുവിട്ടിറങ്ങുന്ന പൂച്ചകൾ ഒരുനാൾ തിരിച്ചുവരുമെന്ന് കേട്ടിട്ടുണ്ട്.. കുടൂ, നിന്നെക്കാണാത്ത വിഷമത്തിൽ അമ്മ കിടപ്പിലാണ്. വിളമ്പിവെച്ച ചോറിൻപങ്ക്‌ പുളിച്ചുപോ കുന്നു.ഇനി ഒരിക്കലും നിന്നെ വഴക്കുപറയില്ല. എത്രയും വേഗം തിരികെ വരണം.

Comments

You may also like