ചലച്ചിത്രം

ഒരു പുറംനാട്ട് കാഴ്ചയും നോട്ടങ്ങളെ അട്ടിമറിക്കുന്ന ‘ഗില്ലാപ്പി’മാരും ഫാൻസ് ആഘോഷമോ ഉത്സവകാല ആനുകൂല്യമോ സൂപ്പർതാരനിരസാന്നിധ്യമോ ഇല്ലാതെ തിയ്യറ്ററിൽ എത്തിയ ‘അഞ്ചക്കള്ള കോക്കാൻ – പൊറാട്ട്’ നാളിതുവരെയുള്ള സിനിമാ കാഴ്ചകളെ പരിചരിക്കുന്ന വിധം എപ്രകാരമാണ് ? നാടോടിക്കഥാമട്ടിൽ കോക്കാനും നാട്ടുകാര്യങ്ങളും ആട്ടവും പാട്ടും സംഘട്ടനവുമായി തകർക്കുന്ന വിഷ്വൽ എഫക്ടും പൊറാട്ട് എന്ന ദൃശ്യാവതരണ സങ്കലനവും ബ്ലെൻഡ് ചെയ്ത് നിർവഹിക്കുന്ന ചലച്ചിത്ര വിനിമയം കാഴ്ചയുടെ യുക്തിയിൽ ഇടപെടുന്നത് എപ്രകാരമാണ്? ദൃശ്യഭാഷ നിർണയിക്കുന്ന കാലപരിധിContinue Reading

അഴിക്കുന്തോറും കുരുക്കുകൾ ഒന്നൊന്നായി മുറുകുന്ന, ചുവടുവെക്കുന്തോറും ചവിട്ടു പിഴക്കുന്ന,അധികാരത്തിൻ്റെ രാവണൻ കോട്ടയിൽ അകപ്പെടുന്ന നിസ്സഹായരായ മനുഷ്യരുടെ നിലവിളിയാണ് ഭ്രമയുഗം എന്ന സിനിമയുടെ പ്രമേയം. പുരാതനമായ മനയുടെ ഇരുണ്ട ഇടനാഴികളിൽ അട്ടഹാസം പോലെ മുഴങ്ങുന്ന അധികാരച്ചിരിയുടെ അല, അടുത്ത നിമിഷം കാലൻ കോഴിയുടെ കൂവലായി, മരണത്തിൻ്റെ പ്രതീകമായി മാറുന്നു. മനയിൽ അകപ്പെട്ടു പോയ അന്തേവാസികളുടെ ഭയവും അതിനു മേലെ സർവ്വശക്തനായ അധികാരിയുടെ ഉന്മാദം നിറഞ്ഞ ചേഷ്ടകളും, നിഗൂഢത വേവിച്ചെടുക്കുന്ന പാചകപ്പുരയും, പ്രാകൃതവുംContinue Reading

നൂറ്റാണ്ടുകളെത്ര കഴിഞ്ഞാലും സിരകളിൽ നുരഞ്ഞു പതയുന്ന അധികാരത്തിൻ്റെ വീഞ്ഞ്, വീര്യം കൂടിയ ഉന്മാദ ലഹരിയായി ഭ്രമിപ്പിക്കും എന്ന് അടിവരയിട്ടുറപ്പിക്കുന്ന കാഴ്ചയാണ് ഭ്രമയുഗം. ഏറ്റവും സ്പഷ്ടമായ രാഷ്ട്രീയ മാനം കറുപ്പിലും വെളുപ്പിലും ഇതൾ വിരിയുമ്പോൾ ഒരു കെട്ടുകഥ തനിക്കനുഗുണമായ രീതിയിൽ പരുവപ്പെടുത്തിയെടുത്തുകൊണ്ട് പ്രേക്ഷകനെ ഭ്രമിപ്പിക്കുവാൻ എപ്രകാരം കാമ്പുള്ള കലാകാരന് സാധിക്കും എന്ന് സംവിധായകൻ കാണിച്ചു തരുന്നു. പതിനേഴാം നൂറ്റാണ്ടിലെ കൊടുമൺ ഇല്ലത്തിൻ്റെ കഥ പ്രേക്ഷകൻ്റെ മനസ്സിലേക്ക് മികച്ച ചിത്രകാരനെന്ന പോലെ രാഹുൽContinue Reading