February 2024 (Page 3)

മകനെ , അകലെമഞ്ഞുമടക്കുകളിലെതണുത്തുറഞ്ഞ ദിനരാത്രങ്ങളിൽനീയെന്നിൽ നെരിപ്പോടായിരുന്നു . ഉറക്കം വഴിതെറ്റിപ്പോയകറുത്തയാമങ്ങളിൽനീ കനവിലെ രാജകുമാരനായി. ബലയും അതിബലയും ജപിച്ചഅത്താഴവേളകളിൽനീയെന്റെ നിറവായി. ഇഷ്ടപുസ്തകത്താളുകളിൽനിന്നെത്തന്നെ വായിച്ചു ഞാൻമയങ്ങി . അമ്മയ്ക്കു സമ്മാനിക്കാനാശിച്ച പട്ടുകൾനിന്റെസ്കൂൾ യൂണിഫോമായിവടിവൊത്തുനിന്നു. നീ ജനിച്ചനാൾ മുതൽഎന്റെ ജീവവായുവും ചാലകവുംനീമാത്രമായിരുന്നു.എന്റെ കുതിരശക്തിപ്രവാഹമേനീയെന്റെ സ്വപ്നനിറവ്. എന്നിട്ടുംനിന്റെമടിയിൽതലചായ്ക്കാൻ എന്നിലേക്കുവാർദ്ധക്യമിഴയും മുമ്പ് നിന്റെകയ്യിൽ കൈത്തോക്കു പിടിപ്പിച്ചതാരാണെന്റെ മുത്തേ? എന്നിലേക്കു തീരാനോവിനെ ഒഴുക്കിനീയിങ്ങനെ അട്ടഹസിക്കരുതേ.. ലഹരിയുടെ കൊലപാതകമുനമ്പിൽ നിന്നു നീയലറുമ്പോൾ ” അരുതേ” യെന്നുപ്രപഞ്ചം മുഴുവൻ കരയുന്നത്നീ കേൾക്കാത്തതെന്ത്?Continue Reading