February 2024 (Page 2)

മുണ്ഡനം ചെയ്ത ശിരസ്സിൽ നിന്നും വിയർപ്പുചാലുകൾ ഒഴുകിയിറങ്ങുകയാണ്. കഴുത്തിലൂടെ ചുമലുകളിലേക്ക് പടർന്ന വിയർപ്പുതുള്ളികൾ നിറംമങ്ങിയ ഉത്തരീയം കൊണ്ടമർത്തി തുടച്ചു. ഉപേക്ഷിക്കപ്പെട്ട മണ്ണിലേക്ക് മടങ്ങിച്ചെല്ലുമ്പോൾ തിരിച്ചറിയുന്നവർ ആരെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നില്ല. രാജകുമാരൻ വനവാസം സ്വീകരിച്ചതോടെ രാജാവ് വീണുപോയെന്നാണ് കേട്ടത്. ഒരിക്കലും ഈ മണ്ണിലേക്ക് മടങ്ങി വരരുതെന്ന് ഉറപ്പിച്ചതായിരുന്നു. ദത്തുപുത്രിയായും ആശ്രമവധുവായും ജീവിച്ചു തീർക്കുവാൻ തന്നെയായിരുന്നു തീരുമാനം. ഉപേക്ഷിച്ചയിടത്തേക്ക് കയറിച്ചെന്ന് അപമാനിതയാകുവാൻ ആഗ്രഹിച്ചിട്ടില്ല. ഇന്നിപ്പോൾ വരാതിരിക്കുവാൻ കഴിഞ്ഞില്ല, ജന്മം നൽകിയ പിതാവാണ് വീണുകിടക്കുന്നത്.Continue Reading

ജീവിതത്തിലേക്കുള്ള ഒരുചെറു പാളിനോട്ടത്തിലൂടെ സൂക്ഷ്മ അനുഭവലോകങ്ങളെ കൊണ്ടുവരുന്ന ചെറുകഥ എന്ന ആഖ്യാനരൂപത്തിന്റെ സമ്പന്ന ചരിത്രം നോക്കുമ്പോൾ ഇന്നത്തെ അതിന്റെ നില അത്ര ഭദ്രമല്ല. നോവൽ വിഴുങ്ങിയ സാഹിത്യചന്തകളിൽ കവിതയെപ്പോലെ തീരെ വിപണിമൂല്യമില്ലാതെ എഴുത്തുകാരുടെ ആഗ്രഹങ്ങൾക്കു പുറത്തുമാത്രം പുസ്തകജീവിതമുണ്ടാവാൻ വിധിക്കപ്പെട്ട സാഹിത്യലോകത്തെ ഒരു ചെറുഗണമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. പ്രസാധകരാരുംതന്നെ ചെറുകഥാസമാഹാരങ്ങൾ ഇറക്കുന്നതിൽ ഉത്സുകരല്ല. എന്നാൽ നോവലിന് വലിയ മാർക്കറ്റാണുതാനും. വലിയ നോവലിസ്റ്റുകളുടെ ചെറുകഥകൾക്കുതന്നെ ഡിമാൻഡില്ല. അതുകൊണ്ട് പുതിയ എഴുത്തുകാർക്ക് സ്ക്രിപ്റ്റ് കൊടുത്ത്Continue Reading

വി എസ് എന്ന ഒറ്റയാൾ ആരവത്തിനിടയിൽ നിന്ന് പെട്ടെന്ന് ഒരു ദിവസം സ്കൂൾ പഠനം നിർത്തിവെച്ച് പിടിച്ചുകൊണ്ടുപോയ കുട്ടിയെപ്പോലെ ഒറ്റപ്പെട്ടുപോയ മനുഷ്യനാണ് സഖാവ് സുരേഷ്. വിഎസ് എന്ന നേതാവിന്റെ, മുഖ്യമന്ത്രിയുടെ, പ്രതിപക്ഷ നേതാവിന്റെ മനസ്സും ശരീരവും ഒരുപോലെ കാത്ത സൂക്ഷിപ്പുകാരൻ… അദ്ദേഹത്തിൻറെ നിഴലായി എപ്പോഴും കൂടെ നടക്കുന്നത് കണ്ടു അസൂയ പൂണ്ട നേതാക്കൾ പോലുമുണ്ടായിരുന്നു പാർട്ടിയിൽ. വിഭാഗീയതയുടെ ഭാഗമായി മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിക്കൊടുത്തു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ടവരിൽ സഖാവ്Continue Reading

ഇന്ത്യാ ബ്ലോക്ക് പ്രത്യയശാസ്ത്രപരമായി നയിക്കപ്പെടുന്ന ഒരു മുന്നണിയല്ല. ഒരു സാമ്പത്തിക പരിപാടിയിലോ സാമൂഹിക പരിപാടിയിലോ അല്ല അത് പ്രവർത്തിക്കുന്നതും. മറിച്ച് അവശ്യകതയുടെ സിദ്ധാന്തത്താൽ നയിക്കപ്പെടുന്നു. വ്യക്തിഗതശേഷിയിൽ അവർക്ക് നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന തോന്നലിൽ മാത്രം അവർ ഒരുമിക്കുന്നു. പ്രതിപക്ഷ പാർട്ടികൾക്ക് അയച്ച രാമക്ഷേത്ര ക്ഷണത്തിൻ്റെ ഉദാഹരണം എടുക്കുകയാണെങ്കിൽ ഇതിലെ വൈരുദ്ധ്യം മനസിലാകും. ഇൻഡ്യാ ബ്ലോക്കിലെ പ്രധാന കക്ഷികൾക്ക് മാത്രം ആണ് അവർ ക്ഷണപത്രം അയച്ചത്. അതിനാൽ ക്ഷണപത്രം കിട്ടാത്തവർContinue Reading

(ഇസ്താംബുള്‍ യാത്രാനുഭവം തുടരുന്നു) ഹാളും രണ്ട് മുറികളും തുറന്ന അടുക്കളയും ഉള്ള ഒരു Airbnb യിലായിരുന്നു അഞ്ചു ദിവസത്തെ ഇസ്താംബുള്‍ വാസം. എല്ലാ എഴുത്തും ടര്‍ക്കിഷ് ഭാഷയില്‍ ആയിരുന്നതുകൊണ്ട് ടി വി പ്രവര്‍ത്തിപ്പിക്കുന്നതിനടക്കം സഹായം ആവശ്യമായി വന്നു. പ്രശ്നം ലളിതമായി വിശദീകരിച്ച് വീട്ടുടമയ്ക്ക് ഞങ്ങള്‍ സന്ദേശം അയയ്ക്കും. സംശയത്തിന് ഇട തരാത്ത മട്ടില്‍ പടിപടിയായി നമ്പറിട്ട് കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു സെല്‍ഫ് ഹെല്‍പ്പ് വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടിയായെത്തും.ടി.വി. പ്രഭൃതികള്‍ പത്തിContinue Reading