പൂമുഖം POLITICS ശബരിമല : ആചാര സംരക്ഷണവും വിപ്ലവവും… സന്ദേഹമുണർത്തുന്ന ബൗദ്ധിക ദൗത്യങ്ങൾ

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : ശബരിമല : ആചാര സംരക്ഷണവും വിപ്ലവവും… സന്ദേഹമുണർത്തുന്ന ബൗദ്ധിക ദൗത്യങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ബരിമലയിലെ തുലാമാസ പൂജ മുതൽ ആൾക്കൂട്ട അക്രമണകാരികൾ നടത്തി വരുന്ന എണ്ണമറ്റ പാതകങ്ങളുടെ തുടർച്ചയായി സംവിധായകൻ പ്രിയനന്ദനനെ ചാണക വെള്ളത്തിൽ കുളിപ്പിക്കുകയും മർദിച്ചവശനാക്കുകയും ചെയ്ത കാഴ്ചപ്പുറത്തിരുന്നാണ് ഞാൻ ഇതെഴുതിയത്. കേരള ഭൂമിയെ കലാപം കൊണ്ട് ചുവപ്പിച്ച ജനുവരി 2 ,3 തിയ്യതികളിൽ അവർ നടത്തിയ പേക്കൂത്തുകൾ എന്തൊക്കെയായിരുന്നു! ബോംബും തീയും യഥേഷ്ടം  ഉപയോഗിച്ചു ഹർത്താലുകൾ തുടർക്കഥയായി. ഈ അക്രമ പ രമ്പരകൾക്കു നാം ദൃക്‌സാക്ഷികളായി .

കഠിനമായ മനോവ്യഥയോടെ നാലു മാസങ്ങളോളം കേരളീയ ജനതയെ മുൾമുനയിൽ നിർത്തുന്ന ഈ കാഴ്ചകൾക്ക്     മുൻപിൽ നിന്ന്കൊണ്ട് സി ആർ പരമേശ്വരനെപ്പോലുള്ള എഴുത്തുകാർ സംഘ്പരിവാറാണ് ശബരിമല സംഭവ വികാസങ്ങളിലെ അക്രമകാരി എന്ന് തറപ്പിച്ചു പറയാത്തത് എന്തുകൊണ്ടാവാം?  അദ്ദേഹത്തിന്റെ ഒരു ലേഖനം എന്നിലുണർത്തിയ ആദ്യത്തെ ആകാംക്ഷ ഇതായിരുന്നു. ഒരു സംഭവത്തെ കുറിച്ച് പറയുമ്പോൾ പശ്ചാത്തല വിവരണത്തിൽ ഒതുങ്ങി നിൽക്കാനാവുമോ?മുഖാമുഖമായി നിൽക്കുന്ന വിരുദ്ധ ശക്തികളെ എടുത്തു കാട്ടേണ്ടതല്ലേ ?

നാലഞ്ചു മാസങ്ങളോളം അക്രമകാരികളായ സംഘപരിവാർ ശക്തികൾ ഒരു വശത്തും കേരള സമൂഹം മറുവശത്തും ആയ കാഴ്ചയാണ് കണ്ടത്. സംഘപരിവാറിന്റെ അക്രമപരത  മറ്റാരും ഉണർത്തിവിട്ടതല്ല .യുവതീ  പ്രവേശം അസാധ്യമാക്കുവാൻ അവർ ചെയ്തിട്ടില്ലാത്ത പാതകം ഇനി എന്താണ് ബാക്കിയുള്ളത്? ഇത് അവർക്കു കിട്ടിയ സുവർണ്ണാവസരമാണെന്നാണ് അവരുടെ നേതാക്കൾ തന്നെ പ്രഖ്യാപിച്ചത്.മോദിയും അമിത്ഷായും കേന്ദ്ര മന്ത്രിമാരും അക്രമ സംഭവങ്ങളിൽ അവർക്കു സർവ പിന്തുണയും നൽകി. ഇതിനിടയിൽ നിന്ന് കൊണ്ട് ഇടതിൻറെ ദൗർബല്യങ്ങളെയും അതിക്രമണങ്ങളെയും പറ്റി സമാസമം ഗാനമാലപിക്കാൻ എങ്ങനെയാണു സാധിക്കുന്നത്?

തലശ്ശേരി കേന്ദ്രമായി ഇടക്കിടെ ആവർത്തിക്കുന്ന സിപിഎം – ആർ എസ്  എസ്  പൈശാചിക നരഹത്യയുടെ കാര്യത്തിൽ ഈ സമാസമം പ്രയോഗത്തിന് സാംഗത്യമുണ്ടെന്നു സമ്മതിക്കാം. എന്നാൽ ശബരിമല വിഷയത്തിൽ തികച്ചും വിപരീതമായ അവസ്ഥയാണുള്ളത്. ഇത് തികച്ചും ഏകപക്ഷീയമാണ്.  ശബരിമലയിലെ യുവതീ പ്രവേശം കേരളത്തെ ബാധിക്കുന്ന വലിയൊരു പ്രശ്‌നമല്ലെന്നും ചെറിയ വിഷയം മാത്രമാണെന്നും സി ആറിനെപ്പോലെ ഞാനും സമ്മതിക്കുന്നു. പ്രളയം വരുത്തിവെച്ച കെടുതികളും പ്രകൃതിയിലും മനുഷ്യരിലും അത് സൃഷ്ടിച്ച മുറിവുകളും അടിയന്തിര പ്രാധാന്യമുള്ള പ്രശ്നമായി രക്തം വാർന്നു കിടക്കുന്നു.. മുഴുവൻ ഊർജ്ജവും അതിലേക്കാണ് നീക്കി വെക്കേണ്ടിയിരുന്നത്. ആരൊക്കെയാണ് ഈ കർത്തവ്യത്തിൽ തടസ്സമായി നിൽക്കുന്നത്/ ? ഇക്കാര്യത്തിലും കേന്ദ്രത്തിലെ ബി ജെ പി സർക്കാരാണ് പ്രധാന ഉത്തരവാദി. കേരളത്തിൻറെ കണ്ണീരിനോട് അവർ കാണിക്കുന്ന ദയാശൂന്യതയാണ് ഏറ്റവും പ്രതിഷേധമർഹിക്കുന്നത്. 31000 കോടി രൂപയുടെ ദുരിതാശ്വാസ പുനർനിർമ്മാണ ചിലവുകൾ കണക്കാക്കുന്ന ഒരു കാര്യത്തിലേയ്ക്ക് ഇത്രയും മാസങ്ങൾക്കിടയിൽ പിച്ചിപ്പെറുക്കി മോഡി സർക്കാർ നൽകിയ തുക എത്ര തുച്ഛമാണ്! ലോകത്തിൻറെ നാനാ ഭാഗത്തുനിന്ന് നമ്മുടെ നേർക്ക് നീട്ടിയ കൈകൾ തട്ടിത്തെറിപ്പിച്ചത് ആരാണ്? മോഡി സർക്കാരിൻറെ ഈ ഫ്യൂഡൽ മനുഷ്യത്വരാഹിത്യത്തെ സി ആർ ഒരൊറ്റ വാക്കുകൊണ്ട് പോലും വിമർശിക്കാത്തതെന്തുകൊണ്ടാണ്? വീണുകിടക്കുന്നവനെ ചവിട്ടിയ രക്കുന്നതു പോലെ ശബരിമലയെന്ന ഒരു ചെറിയ വിഷയത്തെ ഭീമാകാരമുള്ള ഒരു സമസ്യയാക്കി, സുവർണാവസരം മുതലാക്കി, പരിശീലനം കിട്ടിയ തെമ്മാടികളെ ആയുധങ്ങളുമായി മലകയറ്റിവിട്ടതും ബിജെപിയും ആർ എസ് എസ് നേതൃത്വവും തന്നെയാണ്. അങ്ങനെയാണ് പ്രളയക്കെടുതിയിൽ നിന്ന് വ്യതിചലിക്കാനുള്ള സന്ദർഭമുണ്ടാക്കി എടുത്തത്. ഇതെല്ലാം  ഒരൊറ്റ ഗൂഢാലോചനയുടെ ഭാഗം തന്നെയാണ്. കേരളം ഇനി ഒരിക്കലും രക്ഷപ്പെടാൻ പാടില്ല- ഇതാണ് അജണ്ട .

ശബരിമലയിലെ യുവതീ പ്രവേശന നിരോധനം സ്ത്രീകൾക്ക് നേരെയുള്ള മുപ്പത്തി മുക്കോടി അനാചാരങ്ങളിൽ ഒന്ന് മാത്രമാണെന്നു സി ആർ പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഇതിൽ സത്യത്തിൻറെ അംശമുണ്ട്. സ്ത്രീകൾ സ്ത്രീകളായതു കൊണ്ടുമാത്രം എണ്ണിയാൽ തീരാത്തത്ര പീഡനങ്ങളും ആക്രമണങ്ങളും വിവേചനങ്ങളും അവഹേളനങ്ങളും നിരന്തരം അനുഭവിക്കേണ്ടി വരുന്നു. എല്ലാ രംഗങ്ങളിലും അവർ പോരാട്ടത്തിലാണ്. സ്ത്രീകൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിൻറെയും അഭിമാനത്തിൻറെയും ഓരോ ശകലവും നേടിയെടുത്തിട്ടുള്ളത് നീണ്ടകാലം നടന്ന ത്യാഗനിർഭരമായ സമരങ്ങളിലൂടെയായിരുന്നു. കൃഷിയിടങ്ങളിലും ഫാക്ടറികളിലും കച്ചവട സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ചലച്ചിത്ര രംഗത്തും,  എന്തിന്,  കന്യാസ്ത്രീമഠങ്ങളിൽ പോലും കണ്ണീരിനൊപ്പം സ്ത്രീകളുടെ ഉറച്ച സമരധ്വനികളും നമുക്ക് കേൾക്കാം. തോൽവിയോട് തോൽവി അനുഭവിക്കേണ്ടി വരുമ്പോഴും “അഭേദ്യമായതിനെ ഭേദ്യ”മാക്കി തീർക്കാൻ അവർ ആഗ്രഹിക്കുന്നു-അതിനായി യത്നിക്കുന്നു.ശബരിമലയിലും അതാണ് സംഭവിക്കുന്നത്. വലിയ ചിന്തകൾ ശിരസ്സിലേറ്റിയവർക്കു ഈ പാവം സ്ത്രീകളുടെ കൊച്ചു കൊച്ചു സംരംഭങ്ങളെയും വിജയങ്ങളെയും പരിഹസിക്കാൻ എങ്ങനെയാണു സാധിക്കുന്നത് !

ശബരിമല യുവതീ പ്രവേശന വിധി പിണറായി സർക്കാർ നേടിയെടുത്തിട്ടുള്ളതല്ല രണ്ട് ദശകങ്ങളോളം നടന്ന നിയമ സമരത്തിൻറെ അവസാനത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്  ബി ജെ പി യുൾപ്പെടെ, എല്ലാ രാഷ്ട്രീയ പാർട്ടികളും  ഈ വിധി ആദ്യം സ്വാഗതം ചെയ്യുന്നത് നമ്മൾ കേട്ടിട്ടുള്ളതാണ് ലിംഗ സമത്വം പ്രഖ്യാപിത ലക്ഷ്യമായി ഉൽഘോഷിക്കുന്ന ഇടതു കക്ഷികൾക്ക് വിധി നടപ്പിലാക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നു പറയുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക? നിരവധി കോടതി വിധികൾ ഇതിനു മുൻപും നടപ്പിലാക്കാതെയിരിക്കുമ്പോൾ സർക്കാർ ഈ പ്രത്യേകവിധി നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ചു എന്നതാണ് വിമർശിക്കപ്പെടുന്നത്. പുരോഗമനപരവും ജനകീയസ്വഭാവം ഉള്ളതുമായ കോടതിവിധികൾ നടപ്പിലാക്കപ്പെടേണ്ടവ തന്നെയാണ്. ഒരു ഒഴികഴിവും ഉന്നയിക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തുകയാണ് വേണ്ടത്. അതുകൊണ്ട്  ഇത്തരം വിമർശനങ്ങൾ കഴമ്പില്ലാത്തതാണ്. കൂട്ടത്തിൽ പിണറായി വിജയൻറെ ഇടതു മുന്നണി സർക്കാർ ഒരേ സമയം ഇരകൾക്കൊപ്പമാണെന്ന്  പറയുകയും വേട്ടമൃഗങ്ങൾക്കനുകൂലമായി നിലകൊള്ളുകയും ചെയ്യുന്ന അനുഭവങ്ങൾ നാം പല സന്ദർഭത്തിലും കണ്ടിട്ടുണ്ട്. ശബരിമല വിഷയത്തിലും ഈ ഇരട്ട മനസ്സ്  കണ്ടെത്താൻ പ്രയാസമില്ല. സി പി എം ൻറെ ശേഷിയും സംഘടനാ ചാതുര്യവും കണക്കിലെടുത്താൽ ഭക്തരായ പതിനായിരക്കണക്കിന് യുവാക്കളെ ഓരോ ദിവസവും ശബരിമലയിൽ കയറ്റാൻ നിഷ്പ്രയാസം കഴിയുമെന്ന് ഊഹിക്കാം കസേര കിട്ടിക്കഴിഞ്ഞാൽ അതിനു ഇളക്കം വരുന്നതൊന്നും ചെയ്യാൻ അവർ മിനക്കെടാറില്ലെന്നും ശബരിമല ഒരു കലാപ ഭൂമി ആക്കാതിരിക്കാനെന്ന ഭാവത്തിൽ യുവതികളെ തിരിച്ചയക്കാനാണ് സർക്കാർ ആഗ്രഹിച്ചതെന്നും ശ്രമിച്ചതെന്നും തിരിച്ചറിയാൻ പ്രയാസമില്ല. തുലാമാസ പൂജയിലും പിന്നീടും മല കയറാൻ ശ്രമിച്ചവർ ആരും സി പി എം ൻറെ ‘അടിമ സ്ത്രീകളോ’ അവർ അവതരിപ്പിച്ച നാലഞ്ചു സ്ത്രീകളിലൂടെ പ്രതിനിധീകരിക്കപ്പെട്ട ആക്ടിവിസ്റ്റുകളോ ആയിരുന്നില്ല.സി ആറിൻറെ ലേഖനത്തിൽ പറയുന്ന വിഭാഗങ്ങൾ അദ്ദേഹത്തിൻറെ ഭാവന മാത്രമായിരുന്നു.സംഘപരിവാറിൻറെ ഉഗ്ര ഭീഷണിക്കിടയിലും ആക്രമണങ്ങൾക്കിടയിലും മല ചവിട്ടാൻ തയ്യാറായ യുവതികളെ സി പി എം ആയി മുദ്ര കുത്തിക്കൊണ്ട് അവർ പ്രകടിപ്പിച്ച ധീരതയുടെയും മനസ്സുറപ്പിൻറെയും അർപ്പണ ബോധത്തിൻറെയും ശോഭ കെടുത്തിക്കളയാനാവില്ല. എല്ലാത്തരം കയ്യേറ്റങ്ങളുടെയും ഭീഷണികളുടെയും നടുവിലൂടെ സർവംസഹരായി നിശബ്ദം അവർ മലമുകളിലേക്ക് നടന്നു നീങ്ങുന്ന കാഴ്ച കേരള സമൂഹത്തെ മുഴുവൻ കോരിത്തരിപ്പിക്കുന്നതായിരുന്നു .

മലകയറിയ യുവതികൾക്ക് നേരെ മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും സഹചാരികൾക്കും .പാർട്ടികൾക്കും നേരെയും  ആക്രമണം തുടർന്നപ്പോൾ മതിയായ സംരക്ഷണം ഉറപ്പാക്കാൻ കേരള സർക്കാരിന് സാധിച്ചില്ല.വർഗീയ പ്രീണന നയം അവരെയും നിയന്ത്രിച്ചിരുന്നു.  വിമാനത്താവളം ബന്ധിച്ച ക്രിമിനലുകൾക്കെതിരെ പോലും ചടുലമായ ക്രമസമാധാനം സ്ഥാപിച്ചെടുക്കാനുള്ള മുൻകൈ സ്വീകരിച്ചില്ല സ്ത്രീയുടെ പൂർണ നഗ്നതയും മുക്കാൽ നഗ്നതയും അര നഗ്നതയും ലൈംഗിക ക്രീഡാ രംഗങ്ങളിൽ പ്രദർശിപ്പിച്ചു കാശുണ്ടാക്കാൻ മാധ്യമങ്ങൾക്കും ചലച്ചിത്ര നിർമ്മാതാക്കൾക്കും അവസരം ഒരുക്കുന്ന സർക്കാർ അനാവൃതമായ രണ്ടിഞ്ച് കാൽമുട്ടിൻറെ പേരിൽ രഹ്‌ന ഫാത്തിമയെ തടവറക്കുള്ളിലേക്കു വലിച്ചെറിഞ്ഞതും ഇതേ വർഗീയ പ്രീണ നത്തിൻറെ ഫലമായിരുന്നു. ആക്ടിവിസ്റ്റുകളും സാധാരണ ജനങ്ങളും പൊരുതി നേടിയെടുത്ത അവകാശങ്ങളുടെയും പദവികളുടെയും ശീതള ഛായയിൽ ഇരുന്നു കൊണ്ട് എൽ ഡി എഫ് മന്ത്രിമാരും നേതാക്കളും ആക്ടിവിസ്റ്റുകൾക്കു നേരെ നടത്തുന്ന ആക്രോശങ്ങളും ഭീഷണികളും നമ്മൾ കേട്ടിരുന്നു. ഇന്ത്യയിലെങ്ങും ആൾദൈവങ്ങൾക്കെതിരായി ജനകീയ പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുമ്പോൾ അമൃതാനന്ദമയിയെ എല്ലാവരുടെയും അമ്മയായി. എൽ ഡി എഫ് നായകന്മാർ വാഴ്ത്തിപ്പാടുന്നതും ചരിത്രത്തിലെ വിചിത്രമായ കാഴ്ചയാണ്.

എൽ ഡി എഫ് സർക്കാരിൻറെ സകല നയങ്ങളും നടപടികളും അഭിമാനകരമാണെന്ന് പറയാവുന്നതല്ലെങ്കിലും ശബരിമല വിഷയത്തിൽ എല്ലാ വലതു പിന്തിരിപ്പൻ ശക്തികളും അതിനെ അക്രമിക്കുകയാണെന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതാണ് നിലമ്പൂർ കാട്ടിലെ മാവോയിസ്റ്റ്  വധം,  ലോ കോളേജ് പ്രശ്നം , തോമസ് ചാണ്ടി വിഷയം, ജിഷ്ണു പ്രണോയ് വധം തുടങ്ങി കരിമണൽ ഖനനം വരെ ഇടതു പക്ഷത്തിനു അപമാനകരമായ നിലപാടുകൾ എൽ ഡി എഫ് സർക്കാർ സ്വീകരിച്ചു വന്നിട്ടുണ്ടെങ്കിലും ഇടതും വലതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവാത്ത വിധം ഏക വർണ്ണത്തിലേക്കു ചുരുങ്ങി വരികയാണെങ്കിലും ഇന്ത്യയിലുടനീളം വർഗീയ അക്രമങ്ങളും ജാതീയമായ അക്രമങ്ങളും കെട്ടഴിച്ചു വിടുകയും രാജ്യത്തിൻറെ മുഴുവൻ സമ്പത്തും കോർപറേറ്റുകൾക്കും സാമ്രാജ്യവാദികൾക്കും മുൻപിൽ അടിയറവെക്കുകയും പൊതുമുതൽ വിറ്റു തുലക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നാകെ കീഴ്മേൽ മറി ക്കുകയും ജനങ്ങൾക്കെതിരായി എല്ലാ രംഗത്തും ക്രൂരമായ അടിച്ചമർത്തൽ നടത്തുകയും ചെയ്യുന്ന സർക്കാരുമായി അതിനെ ഒരു വിധത്തിലും തുലനം ചെയ്യാനാവില്ല .ശബരിമല വിഷയത്തിലും നരേന്ദ്ര മോദിയും അമിത്ഷായും അവരുടെ സംഘ്പരിവാറുമാണ് പ്രതിസ്ഥാനത്തു നിൽക്കുന്നത്. സി ആർ ആകട്ടെ പിണറായി വിജയനെ ഒന്നാം പ്രതിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. മഹാപ്രളയത്തെ നേരിടുന്ന കാര്യത്തിൽ പിണറായി വിജയൻ മറ്റെല്ലാ രാഷ്ട്രീയ നേതാക്കളെയും നിഷ്പ്രഭരാക്കിക്കൊണ്ട് ഉയർന്ന യശസ്സ് നേടിയെടുത്തുവെന്നതും മോഡി സർക്കാർ കേരളത്തെ കൂച്ചുവിലങ്ങിട്ടപ്പോൾ പതറാതെ അതിനെ നേരിട്ട് കൊണ്ട് അദ്ദേഹം കൂടുതൽ തലയെടുപ്പ് ആർജ്ജിച്ചുവെന്നതും നിഷ്പക്ഷമതികളെല്ലാം സമ്മതിക്കുന്ന വസ്തുതയാണ്. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ഒപ്പം ഇടതു പക്ഷ പ്രസ്ഥാനങ്ങളും വ്യക്തികളും ആണ് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത് ബി ജെ പിയുടെയും കോൺഗ്രസിൻറെയും ആളുകൾക്ക് വെറും കോമാളി വേഷം കെട്ടി നിൽക്കാനേ കഴിഞ്ഞുള്ളു..പ്രളയം വർഗപരവും മതജാതിപരവും ലിംഗപരവും ആയ എല്ലാ വേർതിരിവുകളെയും ഒഴുക്കിക്കളയുകയും ഒരേ ബോട്ടിലേക്കും ഒരേ മേൽക്കൂരക്കു കീഴിലേക്കും ജനങ്ങളെ കൊണ്ട് വരികയും ചെയ്തു. സംഘപരിവാറിന്റെ താൽപര്യങ്ങൾക്കു ഇവ കടക വിരുദ്ധമായിരുന്നു. ഈ പകയിൽ നിന്നാണ് അവരുടെ വിദ്വേഷ രാഷ്ട്രീയം കുത്തി ഇളക്കപ്പെട്ടത് . ശബരിമല വിഷയത്തിൽ അത് അണ പൊട്ടി ഒഴുകി .

ശബരിമല വിഷയത്തിൽ ഭൂരിപക്ഷ വിധി തെറ്റാണെന്നും ഇന്ദു മൽഹോത്രയുടെ വിധിയാണ് ജനകീയമെന്നും സി ആർ പറയുന്നു. സ്ത്രീകൾക്ക് നേരെയുള്ള അനാചാരവും വിവേചനവും തുടരണമെന്ന് നിർദേശിക്കുന്ന ആ വിധി എങ്ങനെയാണ് ജനകീയമാകുന്നതെന്നു അദ്ദേഹം വിശദീകരിക്കുന്നില്ല എന്റെ അഭിപ്രായത്തിൽ ജനകീയമാകുന്നതെല്ലാം പുരോഗമനപരവും കൂടി ആയിരി ക്കുന്നതാണ്.. മാത്രമല്ല അത് മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നതുമായി രിക്കും.ഭരണഘടനയെ തൊട്ടു സത്യം ചെയ്തു അധികാരമേറ്റ മോദി ഭരണ ഘടനാ ബെഞ്ചിൻറെ വിധിയെ അപലപിക്കുന്നതും ഇന്ദു മൽഹോത്രയുടെ വിധിയെ ആണ് താൻ അംഗീകരിക്കുന്നത് എന്ന് പ്രഖ്യാപിക്കുന്നതും നാം കേൾക്കുകയുണ്ടായി. സി ആറിന്റെയും മോദിയുടെയും വീക്ഷണങ്ങൾ അനന്യമായിരിക്കുന്നതു യാദൃശ്ചികമാകും . ഈ യാദൃശ്ചികത അനിവാര്യത കൂടി ആയി തീരുന്നു.

ഒരു വശത്ത് കടുത്ത നിരീശ്വര വാദത്തിൻറെ വക്താവാകുകയും മറുവശത്ത് അനാചാരത്തിൻറെയും അന്ധവിശ്വാസത്തിൻറെയും നിലപാട്  tu  സ്വീകരിക്കുകയും ചെയ്തു കൊണ്ട് ഒരുതരം ട്രപ്പീസ് കളിയിലും സി ആർ ഏർപ്പെട്ടിരിക്കുന്നു.  വിധിയുടെ ഗു ണഭോക്താക്കളാകേണ്ടിയിരുന്ന 95 ശതമാനം സ്ത്രീകളും” ഈ പരിഷ്‌കാരം ഞങ്ങൾക്ക് വേണ്ട “.എന്ന് മുദ്രാവാക്യമുയർത്തിക്കൊണ്ട് തെരുവിലിറങ്ങിയിരിക്കയാണെന്നു സി ആർ പറയുന്നു. ഒരു പ്രതിലോമക്കാറ്റുണ്ടാവുമ്പോൾ അതിൻറെ ആഘാതമേൽക്കേണ്ടവർ തന്നെ അതിനനുകൂലമായി ചാഞ്ഞു പോകുന്നത് ചരിത്രത്തിൽ നിരവധി തവണ നാം കണ്ടിട്ടുള്ളതാണല്ലോ.ഈ ശതമാനക്കണക്ക് സി ആറിന് എവിടെ നിന്ന് ലഭിച്ചു എന്നറിയില്ലെങ്കിലും അത് തികച്ചും അതിശയോക്തിപരമാണെന്നു പറയാതെ വയ്യ .കൂടാതെ നമ്മുടെ സമൂഹത്തിൽ അന്ധ വിശ്വാസങ്ങൾ എത്ര ആഴത്തിൽ വ്യാപിച്ചിരിക്കുന്നുവെന്ന വസ്തുത അത് വെളിവാക്കിത്തരുന്നു വർഗീയവാദത്തിൻറെ വളർച്ചയുടെ നിഗൂഢത ബോധ്യപ്പെടുത്തുന്നു ബ്രാഹ്മണ ശ്രേഷ്ഠരുടെ ചൂട്ടും കാത്ത്,  പടിപ്പുരവാതിലിൻറെ മറവിൽ ഇരിക്കേണ്ടി വന്നിട്ടുള്ള,  ഒരു കാലത്തിൻറെ പ്രൗഢ പാരമ്പര്യം താലോലിക്കുന്ന, പഴയ ഭൃത്യജന സംഘത്തിൻറെ, പിന്മുറക്കാരായ കുലീന സ്ത്രീകളുടെ മുൻകൈയിലാണ്‌ ഈ പ്രതിഷേധം അരങ്ങേറിയതെന്നു ആർക്കാണ്  അറിയാത്തത് ?  ഗൗരി ലങ്കേശും കൽബുർഗിയും കൊല ചെയ്യപ്പെട്ടതിനെ തുടർന്ന് സംശയത്തിൻറെ നിഴലിലായ സനാതന സൻസ്ഥയെ രക്ഷിക്കാൻ നെയ്ത്തിരിയുമായി തെരുവിലിറങ്ങിയ പതിനായിരക്കണക്കായ സനാതന സംസ്ഥാ ഭക്ത ജന സ്ത്രീകളുടെ പ്രകടനത്തിലെ  സ്ത്രീകളുടെ കണ്ണീരും ആത്മാർത്ഥത ഉള്ളതായിരുന്നു എന്നും  ഈ കണ്ണീരൊപ്പാനും  പിണറായി സർക്കാർ ശ്രമിക്കേണ്ടിയിരുന്നു എന്നുമാണ് മാർക്സിനെ ഉദ്ധരിച്ചു കൊണ്ട്  സി ആർ ആവശ്യപ്പെടുന്നത് .!

പുതുവർഷനാളിൽ കേരളക്കരയുടെ 620 കിലോമീറ്റർ നീളത്തിൽ പണിത വനിതാ മതിലാണ് എന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നത് ആ മഹാപ്രവാഹത്തിൽ വന്നുചേർന്ന സ്ത്രീകളിലെ ദുർബ്ബലരുടെയും ശക്തരുടെയും സ്ഥിരചിത്തരുടെയും അസ്ഥിരചിത്തരുടെയും വിവിധ സമ്മർദ്ദങ്ങളിൽ എത്തിയവരുടെയും അല്ലാത്തവരുടെയും ശതമാനക്കണക്കുകൾ എടുക്കാനാവില്ലെങ്കിലും അത് ഉയർത്തിയ ശപഥം ചരിത്രത്തിലേക്ക് ആണ്ടിറങ്ങി ചെല്ലുന്നതാണ് .

സി ആറിൻറെ ലേഖനം കേരളം എത്തിച്ചേർന്നിട്ടുള്ള കഠിനമായ ദുരവസ്ഥയിലേക്ക് കണ്ണ്. തുറപ്പിക്കുന്നു ഇന്ത്യയിൽ, നവോത്ഥാനത്തിൻറെയും പുരോഗമനത്തിൻറെയും ഏറ്റവും പെരുമ നേടിയിരുന്നതും വിദ്യാഭ്യാസത്തിലും ശാസ്ത്ര സാങ്കേതിക ജ്ഞാനത്തിലും അഭിമാനമായി നിന്നിരുന്നതുമായ കേരളം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അഗാധമായ കയത്തിലേക്ക് എങ്ങിനെ തകർന്നു വീണു എന്നതാണ് അദ്ദേഹത്തിൻറെ പ്രധാന പ്രമേയം വ്യവസ്ഥാപിത പാർട്ടികൾ പ്രത്യേകിച്ചും സിപിഐ (എം )നേതൃത്വം പുലർത്തിവന്നിട്ടുള്ള ഇരട്ടത്താപ്പിൻറെയും തത്വരാഹിത്യത്തിൻറെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിൻറെയും ജനാധിപത്യ വിരുദ്ധതയുടെയും വോട്ടു രാഷ്ട്രീയത്തിൻറെയും ആക്രമണത്തിൻറെയും ദീർഘമായ .ച രിത്രമാണ് .വർഗീയ വാദത്തിൻറെയും ദുരാചാരത്തിൻറെയും വളക്കൂറുള്ള മണ്ണായി കേരളത്തെ പരിവർത്തനപ്പെടുത്തിയതെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൂരിരുട്ടല്ലാതെ മറ്റൊന്നും മുന്നിലില്ലെന്നു അദ്ദേഹം സൂചിപ്പിക്കുന്നു. അദ്ദേഹത്തിൻറെ ഭാഷ മൂർച്ചയേറിയതും സാമഗ്രികൾ വിസ്തൃതവും ആണ്.  കുഴപ്പം അദ്ദേഹത്തിൻറെ നിഗമനങ്ങളിലാണ്. മാർക്സ് വിഭാവനം ചെയ്ത മാനവിക സ്വർഗ്ഗത്തിൻറെ ശകലങ്ങൾ ഇന്ന് വലതു പക്ഷ മുതലാളിത്ത രാജ്യങ്ങളിലാണുള്ളതെന്നു പ്രസ്താവിക്കത്തക്ക സ്ഥലജലഭ്രമം അദ്ദേഹത്തിന് സംഭവിച്ചത്,  മാർക്സ് വിഭാവനം ചെയ്തത് എന്തെന്ന് പോലും തിരിച്ചറിയാത്തതു മൂലമാണ്. സി ആറിൻറെ നിഗമനങ്ങൾക്കു പിറകിൽ ശാസ്ത്രീയമായ ഒരു ദർശനത്തിൻറെ , ഉൾക്കാഴ്ച്ചയുടെ, അഭാവമാണുള്ളത് .അതുകൊണ്ടാണ് നടുക്കുന്ന കാഴ്ചകൾ അദ്ദേഹത്തിന് രസം


കൊല്ലിയാകുന്നത്

Comments
Print Friendly, PDF & Email

You may also like