മണിപ്പൂരിലേക്കുള്ള ദൂരം
മണിപ്പൂരില്‍എന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് സമതലത്തിലാണ്.യു പി യില്‍എന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് ദക്ഷിണേന്ത്യയിലാണ്.ഗുജറാത്തിലോ മഹാരാഷ്ട്രയിലോഎന്ത് നടക്കുന്നുവെന്നെനിക്കറിയേണ്ട,ഞാനിങ്ങ് കേരളത്തിലാണ്.കേരളത്തിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് കണ്ണൂരിലാണ്.കണ്ണൂരിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് കൂത്തുപറമ്പിലാണ്.കൂത്തുപറമ്പിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനെന്‍റെ വീട്ടിലാണ്.വീട്ടിലെന്തു നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനെന്‍റെ മുറിയിലാണ്.വാതിലിലാരോ മുട്ടുന്നു.കതക് ഞാന്‍ തുറക്കില്ല.എനിക്ക് തീര്‍ച്ചയുണ്ട് മണിപ്പൂരാവും പുറത്ത്. കവർ : ജ്യോതിസ് പരവൂർContinue Reading





















