പൂമുഖം ഓർമ്മ ഹിന്ദി നവ സംഗീതത്തിന്റെ രാജശില്പികൾ

ഹിന്ദി നവ സംഗീതത്തിന്റെ രാജശില്പികൾ

സംഗീതത്തിന്റെ അഞ്ചാം പാദം ‘പഞ്ചമം’ അഥവാ’ പഞ്ചം ‘എന്ന ഓമന പേര് രാഹുൽ ദേവ് ബർമ്മന് ലഭിക്കാൻ കാരണം കുഞ്ഞു നാളിൽ ആർ.ഡി. ഈ ഒരു പാദത്തിലായിരു ന്നുവത്രെ കരഞ്ഞിരുന്നത്. സംഗീതത്തിന്റെ കളിത്തൊട്ടിലായിരുന്നു ബർമ്മൻ കുടുബം. പിതാവ് എസ്.ഡി ബർമ്മൻ ഭാരതീയ സംഗീതത്തിന്റേയും ബംഗാൾ, ഒഡിയ നാടോടി സംഗീതത്തിന്റേയും പാതയിലാണ് സംഗീത നൃഷ്ടികൾ ചെയ്തതെങ്കിലും ആർ.ഡി. വെസ്റ്റേൺ സംഗീതത്തിന്റെ ചുവട് പിടിച്ചായിരുന്നു സംഗീത വഴികളിൽ സഞ്ചരിച്ചത്. 17 വയസ്സിൽ തന്നെ പഞ്ചം ദാ ഈണങ്ങൾ ചിട്ടപ്പെടുത്താൻ പ്രാപ്തനായിരുന്നു. മുഹമ്മദ് റഫി, ആർ.ഡി സംഗീത സൗഹൃദം തുടങ്ങുന്നത് നടൻ മഹമൂദ് നായക നടനായ ‘ഛോട്ടേ നവാബ് ‘(1962) എന്ന ചിത്രത്തിന് വേണ്ടി യായിരുന്നു മുഹമ്മദ് റഫിയുടേയും മഹമൂദിന്റേയും ആശീർവ്വാദത്തോട് കൂടിയാണ് ഈ ചിത്രത്തിൽ അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായക രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ‘ഇലാ ഹീ തൂ സുൻ ലേ ഹമാരി ദുആ ‘ എന്ന ഗാന മടക്കം അഞ്ച് ഗാനങ്ങ ളാണ് റഫി ഇതിൽ പാടിയിട്ടുള്ളത്. സംഗീത ഇതിഹാസങ്ങളായ നൗഷാദ് അലി (ക്ലാസിക്കൽ ) , എസ്.ഡി. (ഭാരതീയം -നാടോടി) ,ശങ്കർ ജയ്കിഷൻ, ഒ.പി നയ്യാർ,സലീൽ ചൗധരി (നാടോടി, വെസ്റ്റേൺ) ,റോഷൻ ,മദൻ മോ ഹൻ (ഗസൽ) എന്നിവർ സംഗീത സൃഷ്ടി കൾ അവലംബിച്ചത് പോലെ ആർ.ഡി.ക്കും സ്വന്തമായ സംഗീതപാത ഉണ്ടായിരുന്നു. തബല, മൗത്ത് ഓർഗൺ വായന കൂടാതെ ഒട്ടേറെ വാദ്യോപകരണ വാദനങ്ങളിൽ കഴിവ് തെളിയിച്ച ആളാണ് ആർ. ഡി. 1964 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ‘ദോസ്തി ‘ യിലെ കഥാപാത്രങ്ങളായ രാമുവി നേയും മോഹനനേയും സംഗീത ലോകത്തി ന് മറക്കാനാവില്ല. വികലാംഗനായ രാമുവിന്റെ മൗത്ത് ഓർഗൺ വായനക്കൊത്ത് ജന്മനാ കാഴ്ച നഷ്ടപ്പെട്ട മോഹൻ മനസ്സ് നൊന്ത് പാടുന്ന ഗാനങ്ങളും ചിത്ര പാശ്ചാ ത്തലങ്ങളും ഇന്നും രോമാഞ്ചത്തോടെ യാണ് സംഗീത പ്രേമികൾ കണ്ടു കൊണ്ടിരിക്കുന്നത്. അഞ്ച് ഗാനങ്ങളാണ് റഫി ഈ ചിത്രത്തിൽ പാടിയിട്ടുള്ളത്. റഫിക്കൊപ്പം ഇതിൽ മൗത്ത് ഓർഗൺ വായിച്ചത് ആർ.ഡി ബർമ്മൻ ആയിരുന്നു. 1966 ൽ പുറത്തിറങ്ങിയ ‘തീസരീ മൻസിൽ ‘ ലെ ‘ തും നെ മുജെ ദേഖാ ഹോ കർ മെഹർ ബാ ൻ ‘ ‘ ഓ ഹസീ നാ സുൽഫോം വാലേ’, ‘ആജാ ആജാ മൈ ഹൂം പ്യാർ തെരാ’, ‘ദീവാ നാ മുജ് സെ നഹീ ‘ഓ മേരെ സോനാ രേ ‘എന്നീ ഗാനങ്ങളെല്ലാം തന്നെ റഫിയാണ് ഇതിൽ പാടിയിട്ടുള്ളത്. റോക്ക് ആന്റ് റോൾ ശൈലിയിലാണ് ഈ ഗാനങ്ങളെല്ലാം ചിട്ടപ്പെടു ത്തിയത്. ശങ്കർ ജയ്കിഷൻ ഷമ്മി കപൂറിന് വേണ്ടി ‘ആൻ ഇവി നിംഗ് ഇൻ പാരീസ്,
‘ബ്രഹ്മചാരി ‘ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി കമ്പോസ് ചെയ്ത അതേമട്ടിലാണ് പഞ്ചം ദ ഇതിലെ ഗാനങ്ങളും ചിട്ടപ്പെടുത്തി യത്. സംഗീതലോകം ഇരു കൈകളും നീട്ടി യായിരുന്നു ഈ ഗാനങ്ങളെ സ്വീകരിച്ചത്. ഇന്നും റിയാലിറ്റി ഷോകളിൽ ഏറ്റവും കൂടു തൽ പേർ മാറ്റുരച്ചുകൊണ്ടിരിക്കുന്ന ഗാനങ്ങൾ കൂടിയാണിത് . മാത്രമല്ല, മുഹമ്മദ് റഫിയുടെ ഇഷ്ടഗാനങ്ങൾ കൂടിയാ യിരുന്നു ഇവ. വേദികളിൽ അദ്ദേഹം ഹരം പകർന്ന് പാടുന്ന പാട്ടുകളിലൊന്നായിരുന്നു ഇത്.

മുഹമ്മദ് റഫി, ആർ.ഡി. ബർമ്മൻ സംഗീത യാത്ര 1969 ലും തുടർന്നു. പ്യാർ കാ മൗസം എന്ന ചിത്രത്തിൽ ശശി കപൂറിന് വേണ്ടി ചിട്ടപ്പെടുത്തിയ സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് ‘ ‘തും ബിൻ ജാഊം കഹാം’ ‘ സുൽത്താനാ രേ പ്യാർ കാ മൗസം’ എന്നീ ഗാനങ്ങൾ.’ തും ബിൻ ജാഊം എന്ന ഗാനത്തെ ചൊല്ലി ചെറിയ തോതിൽ വിവാദങ്ങൾ പിൽക്കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ആർ.ഡി.ബർമ്മൻ മന പ്പൂർവ്വം സൃഷ്ടിച്ച ഒരു റഫി കിഷോർ സംഗീത മത്സരം കൂടിയായിരുന്നുവെന്നതാണ് ഇവരുടെ വാദം. ഒരേ ഗാനം രണ്ട് ഗായകരെ കൊണ്ട് പാടിപ്പിച്ചത് അവർ തമ്മിലെ ഗാനാ ലാപന സിദ്ധി അളക്കുവാനത്രെ, എന്നാൽ ഇതിന്റെ നിജസ്ഥിതി മറ്റൊന്നാണ്. ചിത്ര ത്തിന്റെ കഥാ പാശ്ചാത്തലത്തിനനുസരിച്ച് ശശി കപൂറിന്റെ മാനറിസംഉൾക്കൊണ്ടാണ് രണ്ട് വെർഷനിലായി (സന്തോഷം , ദുഃഖം) ഈ ഗാനം മുഹമ്മദ് റഫി പാടിയത്. അതേ സമയം ശശി കപൂറിന്റെ പിതാവിന്റെ റോളി ലഭിനയിച്ച ഭാരത് ഭൂഷണ് വേണ്ടി ഇതേ ഗാനം ഹാപ്പി മൂഡിലാണ് കിഷോർ ദ പാടിയി ട്ടുള്ളത്. ഒരു സംഗീത സംവിധായകനെന്ന നിലയിൽ ആ .ഡി ദാ ഗാനങ്ങൾ കമ്പോസ് ചെയ്യുന്നതിലും പാടുന്നവരെ തിരഞ്ഞെടു ക്കുന്നതിലും വളരെ സെലക്ടീവായിരുന്നു. അഭിനേതാവിനും ,കഥാപാത്രത്തിനും അനുസരിച്ചുളള ഗാനസൃഷ്ടിയാണ് വേണ്ട ത്. അത് മാത്രമേ അദ്ദേഹം ചെയ്തിട്ടുളളൂ. മാത്രമല്ല ഏത് ഗാനവും അത് പല ഭാവത്തി ൽ പാടാൻ കഴിവുള്ള’ ഗായകൻ മുഹമ്മദ് റഫിയാണെന്ന് അദ്ദേഹവും വിശ്വസിച്ചിരു ന്നു. ഈ ഗാനത്തിന്റെ ഈണത്തിൽ ‘യേ ദിൻ പാകി ഉഡേ’എന്ന ബംഗാളി വെർഷനും കിഷോർ ദ യുടെ ശബ്ദത്തിൽ പുറത്ത് വന്നു. ആൾ ഇന്ത്യ റേഡിയോ കിഷോർ ദ പാടിയ രണ്ട് വെർഷനും കൂടുതൽ പ്രമോട്ട് ചെയ്തപ്പോൾ പാട്ട് ഏറെ ജനകീയമായിയെന്നതാണ് നേര്.

1969ൽ പുറത്തിറങ്ങിയ’ആരാധന ‘ എന്ന ചിത്രത്തിലെ പാട്ടുകളെല്ലാം എസ്.ഡി.ബർമ്മൻ റഫിയെ കൊണ്ടായിരുന്നു പാടിക്കാൻ നിശ്ചയിച്ചിരുന്നത്. അതനുസരിച്ച് റിഹേഴ് സൽ പൂർത്തിയാക്കുകയും അതിലെ ‘ഗുൻ ഗുനാ രഹേ ഹെ ‘, ‘ ബാഹോം മെ ബഹാറ് ഹെ’ എന്നീരണ്ട് ഗാനങ്ങൾ റഫി പാടുകയും ചെയ്തു.’ റൂപ് തെരാ മസ്താന ‘,’മേരെ സപ്നോം കി റാണി കബ് ‘, ‘കോറാ കാഗസ് ഥാ യേ മന് മേരാ ‘തുടങ്ങിയ ഗാനങ്ങൾ റിക്കോർഡ് ചെയ്യുന്നതിന് മുമ്പ് എസ്.ഡി. രോഗബാധിതനായതിനെതുടർന്ന് പഞ്ചമിനെ റിക്കോർഡിംഗ് ഏല്പിക്കുകയാണുണ്ടായത്. എന്നാൽ പഞ്ചം ഈ ഗാനങ്ങൾ റഫിയിൽ നിന്നും അടർത്തി മാറ്റി കിഷോർ കുമാറിനെ വച്ച് പാടിപ്പിക്കുകയായിരുന്നു. ആർ. ഡി.യുടെ ഈ നിലപാടിന് കാരണമാ യത് മറ്റൊന്നായിരുന്നു. ചിത്രത്തിലെ നായകവേഷം ചെയ്ത രാജേഷ് ഖന്ന രണ്ട് കഥാ പാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. രണ്ട് പേർക്കും പിന്നണിയിൽ ഒരേ സ്വരം കൊടുത്താൽ അത് ചിത്രത്തെ ബാ ധിക്കുമെന്നതായിരുന്നു ആർ.ഡി.യുടെ നിലപാട് .ഇക്കാരണത്താലാണ് കിഷോർ ദ യെ ദിവസങ്ങളോളം പരിശീലിപ്പിച്ച് ഈ മൂന്ന് ഗാനങ്ങളും റിക്കോർഡ് ചെയ്തത്. ആരാധനയും, ഇതിലെ ഗാനങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റിലേക്ക് കുതിച്ചു. അതിലൂടെ ആർ. ഡി. ഹിന്ദി സംഗീതത്തിൽ ഒരു നവ ജാലകം തുറന്നുവെക്കുകയായിരുന്നു. മാത്രമല്ല, ഹിന്ദി സിനിമയിൽ ആദ്യമായി രാജേഷ് ഖന്നയെന്ന സൂപ്പർസ്റ്റാർ പിറവി യെടുക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം ബോളി വുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നായക നടനായി മാറി. പിന്നീടുള്ള ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ആശീർ വ്വാദത്തോടെ കിഷോർ ദ പാടാൻ തുടങ്ങി. റഫി ശബ്ദത്തിൽ പിറന്ന അതിമനോഹരങ്ങളായ ഒട്ടേറെ ഗാനങ്ങൾക്ക് ചുണ്ടനക്കിയ രാജേഷ് ഖന്ന സൂപ്പർ പദവി ലഭിച്ചപ്പോൾ ഇനി മുതൽ എനിക്ക് കിഷോർ ദ പാടിയാൽ മതിയെന്ന് ശഠിച്ചു. സംഗീത സംവിധായകരിൽ പലരും അത് ഏറ്റെടുത്തു. ഒന്നുമില്ലാ ത്തിടത്ത് നിന്ന് ഒറ്റ റഫി ഗാനത്തിലൂടെ സംഗീത സംവിധാന രംഗത്തെ ഉന്നതിയിലെത്തിയ പല സംഗീത സംവിധായകരും കിഷോർ കുമാറിന്റെ വീട്ട് വരാന്തയിൽ കുത്തിയിരിക്കാൻ തുടങ്ങി. അത് വരെ പാടി അഭിനയിച്ചിരുന്ന കിഷോർദ ഇതോടെ തിരക്കുള്ള പിന്നണി ഗായകനായി മാറി. എഴുപതുകളുടെ തുടക്കത്തിൽ ശുദ്ധസം ഗീതത്തെ മാത്രം ആശ്ലേഷിച്ചിരുന്ന മുൻ നിര സംഗീത സംവിധായകരെല്ലാം പിറകി ലേക്ക് വലിഞ്ഞു. എഴുപതുകളിൾ നവീന ആശയങ്ങളും ആവിഷ്ക്കാരങ്ങളും സാങ്കേതിക വിദ്യകളും ചലച്ചിത്ര മേഖലയി ൽ വ്യാപകമായ മാറ്റങ്ങൾ ഉണ്ടാക്കി.

ആർ.. ഡി. തുടങ്ങിവച്ച നവ സംഗീത പാത നിഷ്ക്കാസനത്തിന്റേയും അവരോധനത്തിന്റേയും ഊതി വീർപ്പിക്കലിന്റേയും കഥകൾ പറഞ്ഞ് ഫിലിം ജേർണലുകളിൽ ഗോസിപ്പു കൾ നിറഞ്ഞു. ആർ. ഡി.ബോളി വുഡ് സംഗീതത്തിലെ ഏറെ മൂല്യമുള്ള സംഗീതജ്ഞനായി മാറി. 1970 മുതൽ 73 വരെയുള്ള കാലങ്ങളിൽ രാജേഷ് ഖന്നയ്ക്ക് ഇണങ്ങുന്ന ശബ്ദം കിഷോർ കുമാർ ആണെന്ന പ്രചര ണം ബോളിവുഡിൽ ശക്തിപ്പെട്ടു. ഇക്കാരണത്താൽ ‘അമർ പ്രേം, കട്ടി പതംഗ് ‘തുടങ്ങിയ ചിത്രങ്ങളിൽ കിഷോർ കുമാറിനെ വച്ചായിരുന്നു ഗാനങ്ങൾ റിക്കോർഡ് ചെയ് തത് .ഇതിനിടയിൽ മനസ്സറിഞ്ഞോ, അറിയാതേയോ തന്റെ സാന്താക്രൂസിലെ സ്റ്റുഡിയോവിൽ വെച്ച് ഫിലിം ജേർണലിസ്റ്റുകളു മായുള്ള ഒരുഅഭിമുഖത്തിൽ മുഹമ്മദ് റഫിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം വിവാദമായതായി പറയപ്പെടുന്നു. ‘എന്റെ സംഗീത യാത്രയിൽ മുഹമ്മദ് റഫിയെന്ന ഗായകൻ ഒരു വിഷയമേ അല്ല, മാത്രമല്ല ഞാനാണ് അദ്ദേഹത്തിന്റെ ശബ്ദത്തിന് വെളിച്ചം പകർന്നത്’ എന്നായിരുന്നു ആ വിവാദ പരാമർശം. എന്നാൽ ഇത്തരം ഗോസിപ്പുകളിൽ റഫി ശ്രദ്ധ കൊടുത്തിരുന്നില്ല. പിന്നീടുള്ള വർഷങ്ങൾ റഫിയുടെ കരിയറിലെ ശീതകാലമായിരുന്നു. എന്നാൽ കാലം റഫിയെ മറന്നില്ല. സങ്കീർണ്ണങ്ങളായ ഒട്ടേറെ ഗാനങ്ങൾ പാടാൻ റഫിയല്ലാതെ മറ്റാരുണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പല ചിത്രങ്ങൾക്ക് വേണ്ടിയും റഫിയെ മാറ്റി നിർ ത്തിയ സംഗീത സംവിധാകർക്ക് വ്യത്യസ്ത ശാഖയിലുള്ള പലഗാനങ്ങളും പാടിക്കാൻ റഫിയെ ആശ്രയിക്കേണ്ടിവന്നത് കാലം സാ ക്ഷി പറയുന്നു. 1970 ലെ ജിതേന്ദ്ര ചിത്രമായ കാരവനിൽ രണ്ട്ഗാനങ്ങൾആർ.ഡി.സംഗീ തത്തിൽ റഫി ആലപിച്ചു. ‘അരേ ഓ ഗോരി യാ കഹാ തേ രി ദേശ് മേ ‘ കിത് നാ പ്യാരാ വാദാ ഹെ ‘ എന്നീ ഗാനങ്ങൾ ജിതേന്ദ്രയുടെ ശബ്ദത്തിനും ,ശാരീരിക ഭാഷക്കും ഇണ ങ്ങുന്ന രീതിയിലാണ് റഫി പാടിയത്. ജിതേന്ദ്രക്ക് വേണ്ടി ഏറ്റവും കുടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളതും റഫിയാണ്.

മുഹമ്മദ് റഫി, ആർ.ഡി. ബർമ്മൻ കൂട്ട്കെട്ടിൽ പിറന്ന ഗാനങ്ങളെല്ലാം തന്നെ എക്കാലവും ഹിറ്റ് ഗണത്തിലാണുണ്ടായിട്ടുള്ളത്.


1973 ൽ നാസിർ ഹുസൈൻ ചിത്രമായ ‘യാ ദോം കി ബാരാതി ന് വേണ്ടി റഫി, ആർ. ഡി ടീം വീണ്ടും ഒന്നിച്ചു. ഇതിൽ റഫി പാടിയ ‘യാദോം കി ബാരാത് നിക് ലി ഹുയി ‘ ചുരാ ലിയാ തോ , തും നെ ജോ ദിൽ കോ’ എന്നീ ഗാനങ്ങൾ ആ വർഷത്തെ ഏറ്റവും വലിയ വിജയം നേടിയ ഗാനങ്ങളാണ്. 1975 ൽ പുറത്തിറങ്ങിയ ‘ ലൈലാ മജ്നു ‘എന്ന ചിത്ര ത്തിന്റെ സംഗീത സംവിധാനം മദൻ മോഹനാണ്. അതിലെ അഞ്ച് ഗാനങ്ങളും റഫി ശബ്ദം മനസ്സിൽ കണ്ടാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. എന്നാൽ ഋഷി കപൂർ ബോബിയിൽ ശൈലേന്ദ്ര സിംഗ് ശബ്ദം സൃഷ്ടിച്ച ജനപ്രീതി ലൈലാ മജ്നുവിലും ആവർത്തിക്കാൻ മദൻ മോഹനോട് ആവശ്യപ്പെട്ടു. റഫിയ്ക്ക് പകരം ശൈലേന്ദ്ര , അല്ലെങ്കിൽ കിഷോർദ പാടണമെന്ന് അദ്ദേഹം ശഠിച്ചു. എന്നാൽ മദൻ മോഹൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്ന് പറഞ്ഞു. ഒന്നുകിൽ ഞാൻ സംഗീതം നിർവ്വ ഹിക്കും. അല്ലെങ്കിൽ നായക കഥാപാത്രം മാറേണ്ടി വരും. ഒടുവിൽ റഫി പാടി, ഗാനങ്ങളും ചിത്രവും 1975 ലെ ഏറ്റവും ബ്ലോക്ക് ബസ്റ്ററായി മാറി. മാത്രമല്ല പിന്നീടുള്ള ചിത്ര ങ്ങളിലെല്ലാം ഋഷി കപൂറിന്റെ ശബ്ദം റഫി ശബ്ദമായി മാറി.1977 ൽ പുറത്തിറങ്ങിയ അമർ അക്ബർ ആന്റണി എന്ന ചിത്രത്തി ലെ ‘പർദാ ഹെ പർദ ‘ എന്ന ഖവ്വാലി ഏറ്റവും ജനപ്രീതി നേടിയ റഫി ഗാനമായിരുന്നു. ഋഷി ഈ ഗാനത്തിന് ചുണ്ടനക്കുമ്പോൾ തിയേറ്ററുകൾ ഇളകി മറിഞ്ഞിരുന്നു. ലക്ഷ്മികാന്ത് പ്യാരേലാലാണ് ഇതിന്റെ സംഗീത സംവിധായകൻ. ഇന്ത്യൻ സംഗീതത്തിലെ ഏറ്റവും ജനശ്രദ്ധനേടിയ ഖവ്വാലിയായി ഈ ഗാനം മാറി. ഇതേ വർഷം ഒപ്പത്തിനൊപ്പം എത്തിയ സിനിമയാണ് ‘ ഹം കിസീ സെ കം നഹീ (1977) റഫി, ആർ.ഡി. സംഗീത മാമാങ്ക മായി മാറിയ ഇതിലെ ‘യേ ലഡ്കാ ഹാ യെ അല്ലാഹ് കൈ സെ ഹെ ദീവാനേ ‘ റഫി യും ആശാ ഭോസ്ലേയുമാണ് പാടിയത് . ഇതും ഒരു ചരിത്ര വിജയമായി മാറി. ഇതിലെ മറ്റൊരു ഗാനമായ ‘ ഹെ അഗർ ദുശ്മൻ സ മാനാ കം നഹീ ‘ എന്ന ഖവ്വാലി. ചിത്രത്തി ന്റെ ടൈറ്റിൽ സോംഗിന്റെ വരികളിൽ പറയുന്നത് പോലെ ഒരു സംഗിത മത്സരം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ കഥാ ഇതിവൃത്തവും. കഥാപാത്രങ്ങൾക്ക് വേണ്ടി യാണെങ്കിലും ഇതിൽ റഫി, കിഷോർദ മത്സരിച്ച് പാടുകയായിരുന്നു. റഫി ‘ചാന്ദ് മേരാ ദിൽ ‘പാടിക്കഴിഞ്ഞ ഉടനെ കിഷോർ കുമാറിന്റെ ‘മിൽ ഗയാ ഹം കൊ സാഥി മിൽ ഗയാ’ എന്ന ഗാനമാണ്. രണ്ട് പേരും അവരവരുടെ ഗാനങ്ങളെല്ലാം തന്നെ വള രെ ഗംഭീരമായി പാടിയെങ്കിലും ഒടുവിൽ ക്ലൈമാക്സിലെ സൂപ്പർ ഡ്യൂപർ ഹിറ്റ് ഗാനമായ’ക്യാ ഹുവാ , തേരാ വാദാ ‘ എന്ന ഗാനം റഫി പാടിയപ്പോൾ അതൊരു എഴുപത് തുട ക്കങ്ങളിൽ മുഹമ്മദ് റഫി അനുഭവിച്ച ശീത കാലത്തിൽ നിന്നും അറുപതുകളിലെ ഗ്രീഷ്മ കാലത്തേക്കുള്ള റഫിയുടെ മടക്ക യാത്രയായി മാറുകയായിരുന്നു. ഒരുപക്ഷേ, ഇതൊരു നിമിത്തമാകാം. ആർ.ഡി.യുടെ സംഗീതത്തിലൂടെ തന്നെ മുഹമ്മദ് റഫിക്ക് ആ വർഷത്തെ മികച്ചഗായകനുള്ള ദേശീയ പുരസ്ക്കാരം ലഭിക്കുകയുണ്ടായി. ചരിത്രം പിന്നേയും ആവർത്തിച്ചു. 1960 കളിലെ മുഹമ്മദ് റഫി കാലഘട്ടത്തിനെ അനുസ്മരി
പ്പിക്കും വിധം അമിതാബ് ബച്ചൻ മുതൽ ഗോവിന്ദ വരെയുള്ള നവതാരനിരകൾക്ക് റഫിയുടെ ശബ്ദം അനിവാര്യമായി വന്നു.

ആർ ഡി ബർമ്മൻ റഫിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് –
“ഇന്ത്യൻ സംഗീതത്തിൽ ഇതിന് മുമ്പുള്ള കാലങ്ങളിലോ, ഇനി വരാനുള്ള കാലങ്ങളി ലോ അതികായനായ ഒരേയൊരു പിന്നണി ഗായകൻ ഉണ്ടായിട്ടുള്ളത് അത് മുഹമ്മദ് റഫി മാത്രമായിരിക്കും”

കവർ : സി പി ജോൺ

Comments
Print Friendly, PDF & Email

You may also like