അസം ഓര്‍മ്മകള്‍ – 3
കാംരൂപ് എക്സ്പ്രസിൽ ആയിരുന്നു തുടർന്നുള്ള യാത്ര. പ്ലാറ്റ്ഫോമിലെ വലിയ തിരക്കും കമ്പാർട്ട്മെന്റിന്‍റെ സ്ഥാനമറിയാതിരുന്നതും മൂലം ബാഗുകളും തൂക്കി ഓടിക്കിതച്ച് വണ്ടിയിൽ കയറിപ്പറ്റാൻ ഞങ്ങൾ ശരിക്കും ബുദ്ധിമുട്ടി. അപ്പോഴേക്കും വണ്ടി ചൂളംവിളിച്ച് പുറപ്പെട്ടിരുന്നു. സീറ്റുകൾ കുട്ടികളും അമ്മമാരുമെല്ലാം കൈയ്യടക്കിയിട്ടുണ്ട്. ടി.ടി.ആർ വന്നപ്പോഴാണ് മനസ്സിലായത് അടുത്ത കമ്പാർട്ടുമെന്റിലാണ് ഞങ്ങൾ കയറേണ്ടതെന്ന്… ഏതായാലും അങ്ങോട്ട് മാറി സീറ്റ് തരപ്പെടുത്തി. ആ യാത്ര വല്ലാത്തൊരനുഭവം തന്നെയായിരുന്നു… ബംഗാളിയും ഹിന്ദിയും ആസ്സാമീസുമെല്ലാം സംസാരിക്കുന്നവരുടെ ബഹളങ്ങൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ട്Continue Reading





















