മഴത്തുള്ളിയാല്‍
പൊതിഞ്ഞ് ഞാന്‍ വരും
അപ്രതീക്ഷിതമായി
പെയ്യുന്ന മഴയില്‍
കുട നിവര്‍ത്തിച്ചൂടാന്‍
നേരം പോലും തരാതെ
ഒരു മഴ മുഴുവനും നനയിച്ച്
നിന്നുടലാകെ കുളിരായി
ഞാൻ പെയ്ത് തോരും.
പിന്ക്കഴുത്തിലേറ്റ
മഴക്ഷതങ്ങളില്‍
വിരലോടിച്ച്
നീയാസന്ധ്യ നടന്ന് തീര്‍ക്കും
പിന്നെയാരാവില്‍
നീ പനിപിടിച്ചു കിടക്കും
ഡോക്ടര്‍ കുറിക്കുന്ന
മരുന്നായ്
നഴ്സ്സിന്‍റെ കൈയ്യിലെ
സൂചിയില്‍ കൂടി
നിന്‍റെ ഞരമ്പുകളില്‍
ഞാന്‍ വിലയം ചെയ്യും
നീ പുതയ്ക്കുന്ന
കമ്പിളിയില്‍ തട്ടി
നിനക്ക് ചൂടായി
നിന്നെ പുണര്‍ന്ന് കിടക്കും
പ്രഭാതത്തില്‍
ഒരു സ്വപ്നത്തില്‍
എന്ന പോലെ നീ ഉണരും
കമ്പിളിയില്ലാതെ ….
Comments