പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ചരിത്രം ഒരു പൂത്താങ്കീരി കളിയാണ്

ചരിത്രം ഒരു പൂത്താങ്കീരി കളിയാണ്


ചോദ്യം :ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു?

അച്യുതൻ വടക്കേടത്ത് രവി

ഉത്തരം : ചരിത്രം നമ്മൾ അറിഞ്ഞിരിക്കണം. അത് പഠിക്കേണ്ടതു തന്നെയില്ല എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്.

മാത്രമല്ല ചരിത്രത്തിൻ്റെ യഥാർത്ഥ പഠനം കുട്ടികളിൽ നിന്ന് ആരംഭിയ്ക്കണം.

ചരിത്രം എന്നത് പൂത്താങ്കീരി കളിക്കുമ്പോലെയാണ്. മണ്ണിൽ പൂഴ്ത്തി വെച്ച കോല് തിരഞ്ഞു കണ്ടു പിടിക്കണം. ആ കോലാണ് സത്യമായ ചരിത്രം. ആ സത്യത്തോടടുത്തു കൊണ്ടിരിക്കുമ്പോൾ തെളിവുകൾ അതിലേക്കുള്ള വഴികാട്ടിയായി ഉണ്ടാകും. അവയുടെ – യുക്തിപരമായ തെളിവുകളുടെ – അടിസ്ഥാനത്തിൽ എഴുതപ്പെടുന്നതാണ് യഥാർത്ഥ ചരിത്രം. ചരിത്രം ഉഹാപോഹങ്ങളുടെ കഥയേയല്ല.
ചരിത്രം പഠിക്കേണ്ടതില്ല എന്ന് പുരോഗമനേച്ഛുക്കളുടെ ചിന്തയല്ല. അത് ഗുഹകളിലേക്കു തന്നെ തിരിച്ചുപോകാൻ താത്പര്യം കാണിക്കുന്നവരുടെ ചിന്തയാണ്.

ശാസ്ത്രവും ചരിത്രവും എല്ലാം ജീവസന്ധാരണത്തിന് ആവശ്യമാണ്.

കവർ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like