April 2022 (Page 5)

രസാനുഭൂതി ഉളവാക്കുക എന്നതാണ് കലയുടെ പ്രധാന ലക്ഷ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാഹിത്യം ഒരു കലയാണ് എന്നതിൽ തർക്കമില്ല. ക്രിയേറ്റീവ് ലിറ്ററേച്ചർ അഥവാ സർഗാത്മക സാഹിത്യം രസാനുഭൂതി പകരുന്നത് അല്ലെങ്കിൽ അതിനെ ആ പേരിൽ വിളിക്കുന്നതിൽ എന്തർത്ഥം! എഴുത്തുകാരൻ ജീവിക്കുന്ന ജീവിതസാഹചര്യങ്ങളിലെ രാഷ്ട്രീയവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ അയാളുടെ എഴുത്തുകളിൽ വന്നുചേരും എന്നുള്ളത് സ്വാഭാവികമാണ്. പക്ഷേ, കഥ അല്ലെങ്കിൽ നോവൽ എന്നു വിവക്ഷിക്കപ്പെടുന്ന സാഹിത്യ രൂപത്തിൽ അതൊക്കെ വന്നേതീരൂ എന്ന സിദ്ധാന്തം അംഗീകരിക്കാവുന്നതല്ല.Continue Reading

അച്ഛന്റെ അച്ഛന്റെ പേരാണ് എനിക്ക്അതിനാൽ, ചിലപ്പോൾഞാനൊരു നെടുമ്പുരയാണെന്ന് എനിക്ക് തോന്നുംമരിച്ചുപോയവരാരോ പാർക്കുന്നിടമെന്നും അപ്പോൾ രണ്ടുപേരുടെ ആയുസ്സിലേക്ക്ഓളംവെട്ടുന്ന തിരയോ,അസ്തമയത്തിലേക്ക്‌തെന്നുന്ന കപ്പലോ ആണ് ഞാൻ. ഒരിക്കലൊരു നിലവിളക്കിനു മുമ്പിൽമഷിനോട്ടക്കാരനൊരാൾ, എന്നെ പിടിച്ചിരുത്തികാണാതായ അച്ഛനെ കണ്ടുപിടിക്കാൻ പറഞ്ഞു ‘കുട്ടികൾ എല്ലാം കാണുന്നു’അയാൾ എന്നെ നോക്കിക്കൊണ്ടു പറഞ്ഞുമുമ്പിലെ തളികയിലെ കറുത്ത മഷിക്കൂട്ടിൽഅയാൾ കാണുന്ന പട്ടണവും തെരുവുംഎനിക്കും കാണിച്ചു തന്നു.” നിരത്തിലലയുന്ന നിന്റെ അച്ഛനെ കാണാനുണ്ടോ”അയാൾ ചോദിച്ചു:“നിന്റെ അച്ഛന്റെ വേഷം പറയാൻ പറ്റുമോ?” വിളക്കിലെ നാളം എന്റെContinue Reading

ഒന്നാം വാർഷികം ആഘോഷിക്കുന്ന രണ്ടാം ഇടതു സർക്കാരിന്റെ മുൻപിൽ ചില നിർദേശങ്ങൾ സമർപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഒന്നാമതായി കെ റെയിൽ നീട്ടി വെക്കണം. അതിനുള്ള രണ്ട് സുപ്രധാന കാരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം. 1. റെയിൽവേ ഒരു കേന്ദ്ര വകുപ്പാണ്. വൻ നിക്ഷേപം ആവശ്യപ്പെടുന്നത്. കേരളം പോലെ വിസ്തീർണം കുറഞ്ഞ ഒരു സംസ്ഥാനത്തിന് മാത്രമായി -stand alone- ആയി ഓടിച്ചു വിജയിപ്പിക്കാൻ അസാധ്യമായ ഒന്ന്. നാളെ ദേശീയ നെറ്റ് വർക്കുമായിContinue Reading

“വണ്ടിയെടുത്തു മാറ്റ്.”പുകപിടിച്ച കണ്ണുകളുള്ള പോലീസുകാരൻ റാസിയോട് ആജ്ഞാപിച്ചു. മണിയടിച്ചു കൊണ്ടു കടന്നുപോയഒരു ഐസ്ക്രീം വണ്ടിക്കാരൻആ അലർച്ച കേട്ടു തിരിഞ്ഞു നോക്കി. തിരിച്ചു തെറി വിളിക്കാൻ തുടങ്ങിയ റാസിയുടെ നാവിനെതലച്ചോർ ഓർമ്മയുടെപാശത്താൽ വരിഞ്ഞുകെട്ടി. പുറകിൽ നിന്നു കടലും മുമ്പിൽ നിന്ന്വെട്ടുകാട് പള്ളിയുംമാടിവിളിച്ചു കൊണ്ടിരുന്നഒരു വൈകുന്നേരത്തിൽഎഴുതിയ ‘പ്രാർത്ഥന’ എന്ന കവിത. അൾത്താരയിൽ നിന്നിറങ്ങി വരുന്ന രൂപത്തോട് കൊച്ചുകുട്ടി നിഷ്കളങ്കമായ് പറയുന്നു: ‘നിക്ക് ഒരു കാവൽമാലാഖേനെ വേണം. ആരും കട്ടോണ്ടു പോവാത്തഒരു സൈക്കിളും’ റാസിContinue Reading

കൂമൻ കാവിൽ എത്തിയപ്പോഴും ആ ചുവന്ന മഴ നിന്നു പെയ്തു. കൂമൻ കാവിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ ഏറുമാടങ്ങൾ അത്രയും ചാറ്റൽ മഴയിൽ ആദ്യമേ തന്നെ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാർ ഉപയോഗിച്ചിരുന്ന ഒരു ഹോട്ടൽ ഇടിഞ്ഞു വീണിരുന്നു. അവിടെ കൊടുങ്കാറ്റിലും പറന്നു പോവാത്ത അപ്പവും മുട്ട റോസ്റ്റും പത്ത് രൂപ കോംബോ ആയിരുന്നത് രവി ഓർത്തു. പക്ഷേ നാണക്കേട് ആയിരുന്നത് കൊണ്ട് സ്കൂൾ കുട്ടികൾ പോലും അത് കഴിച്ചിരുന്നില്ലല്ലോContinue Reading