പിരിയുവാൻ നേരത്ത് അകമേയെൻ നോവിന്റെ ഹിമബിന്ദുവെന്തേ വിതുമ്പി നിന്നു .
ഇനിയെന്നു കാണുമെന്നറിയാതെയകലുന്ന കനവുകൾ നോറ്റ
രാക്കിളികൾ നമ്മൾ.
പറയുവാനിനിയുമുണ്ടേറെ പരസ്പരം
ഇനിയെന്നെന്നോതുന്നു മിഴികൾ രണ്ടും .
അനിവാര്യമെന്നു നീ
മെല്ലെ മന്ത്രിക്കുമ്പോൾ
വിരഹത്തിൻ തിരവന്നു പുണരുന്നുവോ.
ഓർമ്മകൾ ചേറിയെടുക്കുന്നു മൗനത്തിൻ
ഹൃദയത്തിലൂറുന്ന
പൊൻതരികൾ.
ഒരുനാളുമണയില്ല
തിരികെയാ നാളുകൾ
ഇടനെഞ്ചിൽ തുടികളായ് തീരുമെന്നും.
കവർ ഡിസൈൻ : ആദിത്യ സായിഷ്
Comments