March 2018 (Page 3)

പ്രതിഭാശാലികളായ കലാകാരന്മാര്‍ മരിക്കുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ജാഗ്രതയോടെ അവരിലേക്ക്‌ തിരിഞ്ഞു നോക്കുന്നത്.അത് നമ്മുടെ പൊതു സ്വഭാവമായി വളര്‍ന്നു തിട്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും സമ്പന്നമായ ഒരു സാഹിത്യ രംഗമാണ് മലയാളത്തില്‍ കഥാസാഹിത്യം., പ്രത്യേകിച്ചും ആധുനികത എന്ന് വിശേഷണം നല്‍കിയ കാക്കനാടന്‍ തലമുറയുടേത് .പത്തിരുപതു പേരാണ് ഈ പ്രസ്ഥാനത്തെ അറുപതു എഴുപതുകളില്‍ സജീവമായി നിലനിര്‍ത്തിയത്. ഓരോ കഥാകൃത്തും അവരവരുടെ വ്യതസ്തത വിളംബരം ചെയ്തു നിന്ന വലിയൊരു കാലമായിരുന്നു അത്. ആ തലമുറയിലെ ഒരു സൂര്യതേജസായിരുന്നുContinue Reading

  [dropcap]വൃ[/dropcap]ക്ഷനിബിഡമായ കുന്നുകൾ വലയം ചെയ്യുന്ന, വസന്തത്തിന്റെ വർണ്ണങ്ങൾ കൊണ്ടു പ്രസന്നമായ ഒരു താഴ്‌വരയിൽ രണ്ടു വലിയ വീടുകൾ അടുത്തടുത്തു നിന്നിരുന്നു; വെറും കല്ലും സിമന്റും കൊണ്ടു പണിത അനലംകൃതമായ കെട്ടിടങ്ങൾ. ഒരേ കൈകളാണവ പണിതെടുത്തതെന്നു തോന്നിപ്പോകും. ഓരോ വീടിന്റെയും മുന്നിൽ കുറ്റിച്ചെടികൾ കൊണ്ടു വേലി കെട്ടിത്തിരിച്ചിരുന്ന പൂന്തോട്ടങ്ങൾക്കു പോലും ഒരേ വലിപ്പവും രൂപവുമായിരുന്നു. എന്നാൽ അവയിലെ അന്തേവാസികളുടെ തലയിലെഴുത്തുകൾ വ്യത്യസ്തമായിരുന്നു. അതിലൊന്നിൽ- ഈ സമയത്ത് നായ തുടലിൽ കിടന്നുContinue Reading

സ്ഥലം: ഒരിടത്തരം പട്ടണത്തിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരം കാലം: ഉദ്ദേശം ഒന്നര ദശകങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍, റെയില്‍വെ സ്റ്റേഷനും ഓവര്‍ബ്രിഡ്ജിനും ഇടയ്ക്ക് അര കിലോമീറ്റര്‍ നീളത്തില്‍ നിവര്‍ന്നു കിടക്കുന്ന റോഡ്‌. ‘പൂവിന്‍ ഗന്ധമലിഞ്ഞ തെന്നലിളകിത്തെന്നുന്നുവോ?, സന്ധ്യയാള്‍, രാവിന്നാഗമനം നിനച്ചു കുളിരിന്‍ പൂമെത്ത നീര്‍ത്തുന്നുവോ? നൂനം പ്രേമമയം, പ്രിയേ, പരിസരം …. ‘ എന്ന്‍ ശ്ലോകം ചൊല്ലാന്‍ തോന്നുന്ന അന്തരീക്ഷം. പാതയില്‍ ഇരു ദിശകളിലും ഇടമുറിയാത്ത ജനപ്രവാഹം. സമയം എട്ടുമണിയോ ടടുപ്പിച്ച്…Continue Reading

ശരീരം എങ്ങനെ ഒരു സമരായുധമാക്കാം എന്ന് ഇന്ത്യൻ ജനതയെ ആദ്യം പഠിപ്പിച്ചത് ഗാന്ധിജിയായിരുന്നു. മെലിഞ്ഞുണങ്ങിയ ഒരു വൃദ്ധൻ ഒരു ഒറ്റമുണ്ടും ധരിച്ച്, തന്റെ ശോഷിച്ച ശരീരം പാതി മറച്ച് ഇന്ത്യൻ ഗ്രാമങ്ങളിലൂടെ നടന്നുനീങ്ങിയപ്പോൾ ജനങ്ങൾ ഇളകിമറിയുന്നതിന്റെ മന:ശാസ്ത്രം അധികമാർക്കും മനസ്സിലായിരുന്നില്ല. വട്ടമേശസമ്മേളനത്തിൽ സൂട്ടും കോട്ടും ധരിച്ചെത്തിയ ലോകനേതാക്കൾക്കിടയിൽ എല്ലുന്തിയ അർദ്ധനഗ്നമായ തന്റെ ശരീരവും കൊണ്ട് ഗാന്ധി എന്നും വ്യത്യസ്തനായിരുന്നു. ഉണ്ണാനുമുടുക്കാനുമില്ലാത്ത അർദ്ധപട്ടിണിക്കാരായ ജനതയെ സ്വന്തം ശരീരത്തിലാവാഹിച്ചുകൊണ്ടുള്ള ഗാന്ധിയുടെ നില്പിനു രാഷ്ട്രീയമായContinue Reading

  ഒരുപാടുകാലമായി മലയാളം പത്രം നിറുത്തിയിട്ട് . 2004 ലോ മറ്റോ ആണ് മലയാളത്തിന്‍റെ ‘ മധുരവും, എരിവും ,പുളിയുമൊക്കെ വേണ്ടെന്നു വച്ചത്.  അന്ന് എട്ടു വയസ്സുള്ള എന്‍റെ മകളുടെ ഐസ്‌ക്രീം സംബന്ധിയായ നിരവധി സംശയങ്ങൾക്ക് അവളുടെ ഭാഷയില്‍  മറുപടി നല്കാനാവാതെ വന്നപ്പോൾ എളുപ്പവഴിയിൽ ചെയ്ത ക്രിയയാണ് അത്. അന്ന് തുടങ്ങിയ പീഡന വാർത്തകൾ കോളങ്ങളിൽ ഒതുങ്ങാതെ സപ്ലിമെന്‍റായും കേരളം കണികണ്ടുണരുന്ന നന്മയായി വളർന്നേക്കാം എന്ന് ഞാൻ ഭയപ്പെടുന്നു .Continue Reading