March 2018 (Page 2)

  യാത്രികൻ ഞാനീ നിശീഥത്തിലെപ്പഴോ ചേർത്തുവച്ചീ മൺവിളക്കിന്നൊളിയും മറന്നെപ്പഴോ നിൻ വാർമുടിച്ചുരുളിലെൻ്റെ മിന്നാമിനുങ്ങുകൾ നുറുങ്ങി കിനിഞ്ഞൊരാ കൊച്ചരിപ്പൂമുല്ല പൂത്തപോലുള്ളൊരാ പുഞ്ചിരി. പാതിരാവിൽ പൂക്കും നിലാവിലും കാത്തുവയ്ക്കുന്നു ഞാൻ സഖീ നിന്നുടെ കാട്ടിലഞ്ഞി പൂത്തപോലീ രാവിലോടിയെത്തുന്ന കാച്ചെണ്ണതൻ മണം. മാനമിപ്പൊഴും ചോർന്നൊലിക്കുന്നു രാക്കിളിപ്പാട്ടു പോലുള്ള തുള്ളികൾ കാത്തുവയ്ക്കുന്നു ഞാനെൻ്റെ കണ്ണീരുപ്പുവീണൊരീ പാഥേയം പാരിജാതം മിഴിതുറക്കുന്നപോൽ പാട്ടുപാടുന്നു രാക്കിളിപ്പുള്ളുകൾ കാത്തുവച്ചൊരീ നീലക്കടമ്പിൻ്റെ കാട്ടുനീലക്കനമുള്ള പൂവുകൾ കോർത്തുകെട്ടി കാത്തിരിക്കുന്നു ഞാൻ ഈ വഴിത്താരതന്നിലിന്നേകനായ്.Continue Reading

  എന്നെ നഷ്ടപ്പെടുമ്പോഴെല്ലാം പണ്ടു വന്ന വഴിയിൽ പടർന്നു പന്തലിച്ച ഓർമ്മകളിൽ നിഷ്കളങ്കത ചേർത്തു കെട്ടിയൊരു ഊഞ്ഞാലിൽ ഞാനെന്നെ തിരഞ്ഞു ചെല്ലാറുണ്ട്. പിന്നോട്ടു പോയി കാലത്തിന്റെ കുളിരു കൂട്ടിപ്പിടിച്ച് ഓർമ്മകളിലങ്ങനെ ആടി- യാടി വരുന്നിടത്ത് ഞാനെന്നെ വീണ്ടെടുക്കുന്നുContinue Reading

ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനം – മലയാള കവിതയിൽ നാട്ടുരാജ്യങ്ങളെയും    ഉപസമൂഹങ്ങളെയും     കേന്ദ്രീകരിച്ച    ആദ്യകാല    കോളനി  വിരുദ്ധ  സമരങ്ങൾക്കുശേഷം    വരുന്ന   ദേശീയപ്രസ്ഥാനങ്ങളുടെ   രാഷ്ട്രീയമുന്നേറ്റത്തിൽ    സവർണ്ണഹൈന്ദവത    ഒരു പ്രധാനധാരയായിരുന്നു. പാശ്ചാത്യ   വിരുദ്ധതയോടൊപ്പം    ഒരുഭാഗത്ത്    കൊളോണിയൽ    ആധുനികതയോടുള്ള    തീർത്തും   യാഥാസ്ഥിതികമായ     എതിർപ്പും   വൈദേശിക മതങ്ങളോടുള്ള    മതാധിഷ്ഠിത    എതിർപ്പും    പ്രബലമായിരുന്നു.യൂറോപ്യൻ     ആധുനികചരിത്രബോധം  നൽകിയ     സുവർണ്ണകാലം, മുഗൾ    അധിനിവേശകാലം , ആധുനിക    കൊളോണിയൽ കാലം    എന്ന    വിഭജനം    തന്നെയായിരുന്നു   അവർക്കും പഥ്യം. എല്ലാതരംContinue Reading

  അത്രമേൽ പൊള്ളിക്കുന്ന തണുപ്പുണ്ടോ വല്ലാണ്ട് വാചാലമാകുന്ന മൂകതയോ ഉരുകാണ്ട് ആവിയാകുന്ന ഉപ്പുണ്ടോ വെള്ളപുതപ്പിച്ചുറക്കുന്ന ഇരുട്ടോ മരവിച്ചിട്ടും തിളച്ചുറയുന്ന മഞ്ഞുണ്ടോ അറിയുന്നുണ്ടോ നീ മരിച്ച ഉത്തരത്തിൽ എന്തോരം ചോദ്യങ്ങളാണ് തൂങ്ങിയാടുന്നത് ….Continue Reading

  നീ ആവശ്യപ്പെട്ടത് എന്റെ ഹൃദയമാണ് അറിയുക, പാഠപുസ്തകത്തിൽ കണ്ട ഹൃദയം ഏറെ ഭിന്നമാണ് ഞാൻ പറയാം, ഒരേയൊരു നിബന്ധനയോടെ, നീ ചിരിക്കാതിരിക്കണം ഞാൻ കരയാതിരിക്കാം . എന്റെ ഹൃദയത്തിൽ കാണുന്ന രക്തം പകുതിയും അശുദ്ധമാണ് അതായത് നാലിൽ രണ്ട് അറകളിലും . ഹൃദയം വമിച്ച ശുദ്ധരക്തം ധമനിയിലൂടെ സഞ്ചരിച്ചത് എന്റെ ആലസ്യത്തിലേക്കാണ്; ആലസ്യം സമ്മാനിച്ച പരാജയങ്ങളിലേക്കാണ് . പിന്നെയാ രക്തം ഒഴുകിയത് ബലിക്കല്ലിലേക്ക് ഇവിടെയാണ് ബന്ധങ്ങളും സൗഹൃദങ്ങളും ബലികഴിക്കപ്പെട്ടത്Continue Reading