September 2017 (Page 2)

ക്ഷേത്രങ്ങള്‍ സമാധികള്‍  ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ പരമ്പരയിലെ ആറു ഗോസ്വാമിമാരില്‍പ്പെട്ട പ്രമുഖ സന്യാസിവര്യനായ ഗോപാലഭട്ട് ഗോസ്വാമിയുടെ പിന്തുടര്‍ച്ചക്കാരനാണ് ഘനശ്യാമദാസ് ബാബാജി. വൃന്ദാവനത്തിലെ പ്രശസ്തമായ രാധാരമണ്‍‌ ക്ഷേത്രത്തിന്നടുത്തുള്ള സമാധി മന്ദിരത്തില്‍ തന്‍റെ ശിഷ്യ സമ്പത്തോടും, അന്തേവാസികളോടുമൊപ്പം ധ്യാന നിമഗ്നനായി ജീവിതം തുടരുന്നു. ഞങ്ങളുടെ തീര്‍ത്ഥാടക സംഘത്തിലെ അമരക്കാരിലൊരാളായ ശങ്കര്‍ഷന്‍ ദാസിന്‍റെ ഗുരു ഘാനശ്യാമദാസ് ബാബാജിയാണ്. അതുകൊണ്ടുതന്നെ സമാധി മന്ദിരത്തില്‍ അദ്ദേഹം ഞങ്ങള്‍ക്കായി ഒരുക്കിയിരുന്ന ആതിഥ്യ മര്യാദ  സംവിധാനങ്ങള്‍ എക്കാലത്തും ഓര്‍ത്തിരിക്കാന്‍ വക നല്‍കുന്നതായിരുന്നു.Continue Reading

മത്തങ്ങാത്തലയൻ [dropcap]ഒ[/dropcap]രിക്കൽ ഒരിടത്തൊരാളുണ്ടായിരുന്നു, അയാളുടെ കഴുത്തിൽ തലയുടെ സ്ഥാനത്ത് ഒരു പൊള്ളമത്തങ്ങയാണുണ്ടായിരുന്നത്. ഇതേതെങ്കിലും തരത്തിൽ അയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാളുടെ മോഹം ഒന്നാമനാവണമെന്നായിരുന്നു. അങ്ങനെയൊരാളായിരുന്നു അയാൾ. നാവിന്റെ സ്ഥാനത്ത് വായിൽ നിന്ന് ഒരോക്കില തൂങ്ങിക്കിടന്നിരുന്നു; പല്ലുകളാവട്ടെ, കത്തി കൊണ്ടു ചെത്തിയെടുത്തതായിരുന്നു. കണ്ണുകൾക്കു പകരം വട്ടത്തിൽ രണ്ടോട്ടകളായിരുന്നു. ഓട്ടകൾക്കുള്ളിൽ രണ്ടു മെഴുകുതിരിമുരടുകൾ മുനിഞ്ഞുകത്തുന്നുണ്ട്. അതാണയാളുടെ കണ്ണുകൾ. ദൂരക്കാഴ്ച കിട്ടാൻ അതയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാൾ പറഞ്ഞുനടന്നു, മറ്റുള്ളവരുടേതിനെക്കാൾ കേമമാണു തന്റെ കണ്ണുകളെന്ന്,Continue Reading

പ്രിയപ്പെട്ട ശ്രീമതി ജോസഫൈൻ, താങ്കൾ വനിതാകമ്മിഷൻെറ നേതൃത്വം ഏറ്റെടുത്തപ്പോൾ ഏറെ സന്തോഷിച്ചവരിൽ ഒരാളാണ് ഞാൻ. 1980കൾ മുതൽ താങ്കളെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. സ്വന്തം തീരുമാനങ്ങളെടുക്കുന്ന, പാർട്ടിക്കുള്ളിൽ പോലും നല്ലപിള്ള അല്ലെങ്കിൽ അനുസരണയുള്ള കുഞ്ഞാട്-കളികൾക്കൊന്നും നിൽക്കാത്ത, പ്രവർത്തക എന്ന തോന്നലാണ് താങ്കളെപ്പറ്റി എനിക്കുള്ളത്. അതുകൊണ്ട് ഈ തുറന്നകത്തുകൊണ്ട് പ്രയോജനമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഞാൻ. താങ്കളെ ഞാൻ വെറും സർക്കാർസ്ഥാപനമേധാവിയായിയല്ല കാണുന്നതെന്ന് മുകളിൽ നിന്ന് വ്യക്തമാണല്ലോ. ഹാദിയ എന്ന യുവതിയെ വീട്ടുതടങ്കൽ പോലുള്ള സാഹചര്യങ്ങളിലാണ്Continue Reading

[dropcap]അ[/dropcap]വർ ആദ്യം വന്നത് അവനെ അന്വേഷിച്ചായിരുന്നു. അന്ന് നമ്മൾ നിശബ്ദത പാലിക്കുക മാത്രമല്ല ചെയ്തത്, അവരോടൊപ്പം ആ വേട്ടക്കാരോടൊപ്പം കൂടി അവനെ കൂക്കി വിളിച്ചു. പപ്പുവെന്നും ജോക്കർ എന്നും വിളിച്ചു. ഒരു ജനാധിപത്യ രാജ്യത്തു തിരഞ്ഞെടുപ്പുകളിലൂടെ മാത്രം അധികാരത്തിൽ വരികയും പലപ്പോഴും പ്രതിപക്ഷത്തിരിക്കുകയും ജയിലിലടക്കപ്പെടുകയും, കൊല്ലപ്പെടുകയും ഒക്കെ ചെയ്ത അവന്റെ മുതുമുത്തച്ഛന്മാരെ വരെ തെറി വിളിക്കുകയും ഒരിക്കൽ പോലും ഒരു അധികാര സ്ഥാനം പോലും ഇതുവരെ ഏറ്റെടുക്കുവാൻ തയ്യാറാകുകയും ചെയ്യാതിരുന്നContinue Reading

[dropcap]സൗദി[/dropcap]അറേബ്യൻ സംവിധായികയായ ഹൈഫാ അൽ മൻസൂറിന്‍റെ രണ്ടാമത്തെ ചിത്രമായ മേരി ഷെല്ലി ടൊറോന്‍റോ മേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ആദ്യ ചിത്രമായ ‘വാജ്‌ദ’ യുടെ ചിത്രീകരണം നടക്കുമ്പോൾ മറ്റുള്ള സാങ്കേതികപ്രവർത്തകർക്കൊപ്പം ചേർന്ന് കൂട്ടായി പ്രവർത്തിക്കാനുള്ള അനുമതി, സ്വന്തം നാട്ടിൽ പോലും, ഒരു സ്ത്രീ ആയതിന്‍റെ പേരിൽ ഹൈഫയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഒരു വാഹനത്തിലിരുന്നു മോണിറ്ററും ദൂരഭാഷിണിയുമുപയോഗിച്ച് ചിത്രനിർമ്മാണം നടത്താനേ അന്ന് കഴിഞ്ഞിരുന്നുള്ളു. മേരി ഷെല്ലിയുടെ ചിത്രീകരണം ഡബ്ലിനിലും ലക്സംബർഗിലുമായി നടക്കുമ്പോൾ ഹൈഫContinue Reading