September 2017 (Page 4)

ആരും ഇവിടം വിട്ടുപോകുന്നില്ല – ഗൌരിമാര്‍ ഇവിടെത്തന്നെ പോരാടും “മരിച്ചവരാരും ഇവിടം വിട്ട് പോകുന്നില്ല. അവര്‍ നക്ഷത്രങ്ങളായി നമ്മിലും മണ്ണിലും നമ്മുടെ ആകാശത്തിലും ഊര്‍ജവും ധൈര്യവും തന്ന് കൂടെയുണ്ടാകും.” പ്രമുഖ കന്നഡ സാഹിത്യകാരനായ ചന്ദ്രശേഖര്‍ പാട്ടീല്‍ (ചമ്പ) ചൊല്ലിയ ഈ കവിത  ഇന്നലത്തെ പ്രതിഷേധറാലിയുടെയും ഞാനാണ്‌ ഗൌരി നമ്മളാണ് ഗൌരി എന്ന വാക്യത്തിന്‍റേയും സത്ത് ഉള്‍ക്കൊണ്ടിരുന്നു . കര്‍ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്നാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിവിധ ദളിത്Continue Reading

ഒരു കറുത്ത പൂച്ച വീടിനു ചുറ്റും കറങ്ങുന്നുണ്ടെന്നു  നമുക്കറിയാമെങ്കിലും തിരഞ്ഞുചെല്ലുമ്പോൾ അത് ഇരുട്ടിലേക്കുതന്നെ മാഞ്ഞു പോകുന്നു . കണ്ടെന്നു , ശബ്ദം കേട്ടെന്നു , അങ്ങനെയൊരു പൂച്ചയേ ഇല്ലെന്നു , നമ്മൾ എത്ര വട്ടം ചർച്ച ചെയ്തിരിക്കുന്നു . എത്ര പെട്ടന്നാണ് പൂച്ചയുണ്ടെങ്കിലും എലിയെ പിടിക്കുമല്ലോയെന്നു വീട് തന്നെ വിഭജിച്ചു പോയത് . ഇപ്പോൾ പൂച്ച ഉണ്ടോ എന്നല്ല പൂച്ച നല്ലതോ ചീത്തയോ എന്നായി നമ്മുടെ ചർച്ചകൾ . കാലിൽContinue Reading

ഗൌരിലങ്കേഷിന്‍റെ ക്രൂരമായ കൊലപാതകം നമ്മോട് പറയുന്നത് ഫാസ്സിസ്റ്റുകള്‍ക്കെതിരെ ഒന്നിച്ചു പോരാടണമെന്നത് തന്നെയാണ്. ഇന്നലത്തെ ബാംഗ്ലൂരിലെ പ്രതിഷേധത്തിലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വന്നവരിലും കണ്ടതും അതാണ്. കര്‍ണാടകയുടെ വിവിധഭാഗങ്ങളില്‍ നിന്നും ആള്‍ക്കാര്‍ വന്നുകൊണ്ടേയിരുന്നു. ആക്റ്റിവിസ്റ്റുകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ഒട്ടേറെ സ്ത്രീകള്‍. ഉച്ചയോടെ തുടങ്ങിയ മഴ പെയ്തുകൊണ്ടേയിരുന്നു. എന്നാലും ജനങ്ങളുടെ വരവ് അവസാനമില്ലാതെ തുടര്‍ന്നു . വൈകുന്നേരം ആകുമ്പോഴേക്കും പ്രതിഷേധത്തിന്‍റെ ശക്തി കൂടി. വിവിധ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍ പ്രതിഷേധകൂട്ടായ്മയെ അഭിസംബോധന ചെയ്തു.Continue Reading

അഞ്ചു തിരശ്ശീലകളിലായി എണ്‍പതു ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് 1976 ല്‍ ആരംഭിച്ച ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ വര്‍ഷം നാല്പത്തിരണ്ടാം വയസ്സിലെത്തുകയാണ്‌. സെപ്റ്റംബര്‍ ഏഴു മുതല്‍ പതിനേഴുവരെയാണ്‌ ഈ വര്‍ഷത്തെ ചലച്ചിത്രമേള. 28 പ്രദര്‍ശനശാലകളിലായി 255 മുഴുനീള ചിത്രങ്ങളും 84 ഹ്രസ്വചിത്രങ്ങളുമായി ഒട്ടേറെ പുതുമകളോടുകൂടിത്തന്നെയാണ്‌ ഇക്കുറിയും ടൊറോന്‍റോ നഗരം ചരിത്രത്തില്‍ ഈ ഉത്സവം രേഖപ്പെടുത്തുന്നത്. ഇതില്‍ തന്നെ 147 ചിത്രങ്ങളുടെ ആഗോളപ്രദര്‍ശനോദ്ഘാടനവും ഇതിനോടനുബന്ധിച്ചാണു നടക്കുന്നത്. മേളയിലേയ്ക്ക് സമര്‍പ്പിക്കപ്പെട്ട 6166 ചിത്രങ്ങളില്‍ നിന്നാണ്‌Continue Reading

” ഇപ്പോൾ എവിടെയാണ്?” – എടോടീന്ന് റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന ജംഗ്ഷനിൽ രവീന്ദ്രാ ഹോട്ടലിനപ്പുറത്ത് പുരുഷുവേട്ടന്‍റെ പീട്യേന്‍റെ മുമ്പില് ഒരു കെട്ടില്ലേ, ഞാനയിമലിരിക്ക്ന്ന്ണ്ട്. (എ.ഡി.15-ാം ശതകത്തിൽ കുരുമുളക് പെറുക്കാൻ വന്ന പോർച്ചുഗീസുകാർ പൊള്ള് പാറ്റി ചാക്കിൽക്കെട്ടിത്തിരിച്ചത് ഈ കെട്ടിന്‍റെ മുകളിലിരുന്നായിരുന്നു. വാസ്‌കോഡഗാമയുടെ ചന്തിയേക്കാൾ വീതി അതിനുണ്ടായിരുന്നു. അവന് ആ അടയാളം മനസ്സിലാവാതിരിക്കില്ല) ” ഇതൊരു ജീവിതമാണോ?” ഞാൻ മിണ്ടിയില്ല. ആണെന്നോ അല്ലെന്നോ ഒരുത്തരം അവൻ കണ്ടുവെച്ചിട്ടുണ്ടാവും. അവൻ എന്നേക്കാൾ ഭയങ്കരനാണ്.Continue Reading