പൂമുഖം CINEMA പിന്നെയും ഒരു അടൂർ ചിത്രം : ഓര്‍മ്മിക്കേണ്ടത്, കാണേണ്ടത്

അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രമായ പിന്നെയും എന്ന സിനിമയുടെ ഒരു വായന: പിന്നെയും ഒരു അടൂർ ചിത്രം : ഓര്‍മ്മിക്കേണ്ടത്, കാണേണ്ടത്

എന്താണ് ലോലോകോത്തര സിനിമകൾ, ഒരു നല്ല സിനിമ , എന്ന് മലയാളിക്ക് കാണിച്ചു തന്നത്, അടൂർ ഗോപലകൃഷ്ണൻ ആണ്: തന്റെ 1965 ഇൽ ആരംഭിച്ച ചിത്രലേഖ ഫിലിം സൊസൈറ്റി വഴിയും, 1972 ഇൽ സംവിധാനം ചെയ്ത സ്വയംവരത്തിൽ കൂടെയും. അടൂർ എന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കാരൻ ആണ്, മലയാള സിനിമയെ കഴിഞ്ഞ അമ്പതു വര്ഷമായും ലോക സിനിമാ ഭൂപടത്തിൽ ഉറപ്പിച്ചു നിറുത്തിയത്. അവാർഡുകൾ, സംസ്ഥാന-ദേശീയ , അന്തർദേശിയവും ആയവ അദ്ദേഹത്തിനെ തേടി എന്തിയിരുന്നൂ. അദ്ദേഹത്തിന്റെ ഒരോ സിനിമയും സിനിമ ലോക സിനിമ ഭൂപടത്തിൽ തന്നെ സംഭവം ആയി കൊണ്ടാടപ്പെടുന്നൂ. അദ്ദേഹത്തിന്റെ സിനിമകൾ വിദേശ യൂണിവേഴ്സിറ്റികൾ പഠന വിദേയം ആക്കുന്നു. ബ്രിട്ടീഷ് ഫിലിം ഇന്സ്ടിട്യൂറ്റ് മുതൽ ഫ്രഞ്ച് ഗവണ്മെന്റ് എല്ലാം അദ്ദേഹത്തിന്റെ 12 ഫീച്ചർ സിനിമകൾ കണ്ടു ഒരു സിനിമ രചയിതാവ് എന്ന നിലയിൽ ആദരിക്കുണൂ . ഇന്ത്യയിൽ അദ്ദേഹത്തിന് ഇനി ലഭിക്കാൻ ,ബഹുമതികളും ഇല്ല എന്ന് തന്നെ പറയാം. ലാറ്റിൻ അമേരിക്കൻ സിനിമ കണ്ടു വിസ്മയം കണ്ട നമ്മൾ, ഇപ്പോൾ അമേരിക്കക്കാർ അടൂരിന്റെ സിനിമകൾ കണ്ടു, അതിൽ ചില പരിചയമുള്ള മാനവികതകൾ കണ്ടുപിടിക്കുന്നു. എലിപ്പത്തായതിൽ ലാറ്റിൻ അമേരിക്കക്കാരും ഫ്യൂഡൽ വവസ്ഥയുടെ തകർച്ച കാണുന്നു.

ഇതിനൊക്കെ കാരണം മലയാളിയുടെ 50 വർഷതെ നേർജീവിതത്തിന്റെ ഏറ്റവും നല്ല സിനിമ ആവിഷ്‌കാരം അദ്ദേഹത്തിന്റെ തന്നെ എന്ന് ലോകവും, സിനിമയെ സൗ ന്ദര്യ ശാസ്ത്ര പരമായി കാണുന്നവർ കരുതുന്നു . അടൂരിനെ ഇങ്ങനെ കാണുന്നവർ മണ്മറഞ്ഞ സത്യജിത് റേ മുതൽ, ക്യൂബൻ ഫിലിം മേക്കർ തോമസ് ആലിയ വരെ ഉണ്ട്. (എലിപ്പത്തായം ഒരു ക്ലാസിക് ആണെന്ന് അലിയാ വിശ്വസിക്കുന്നു(പറഞ്ഞത് എന്നോട് തന്നെ ഒരു പത്ര സമ്മേളനത്തിൽ). ഇന്ത്യയിലെ എല്ലാ ഫിലിം ,ക്രിട്ടിക്‌സും അടൂർ ജീവിക്കുന്ന സിനിമാ രചയിതാക്കളിൽ , റേയുടെ കസേരയുടെ അവകാശി എന്ന് ഉറപ്പിക്കുന്നു .

ഇത് ഓര്മപെടുത്തുവാൻ കാരണം അദ്ദേഹത്തിന്റെ പുതിയ ചിത്രമായ “പിന്നെയും” കേരളത്തിൽ ഉണ്ടാക്കിയ വ്യത്യസ്ത അഭിപ്രായങ്ങൾ ആണ്.അടൂരിന്റെ എല്ലാ ചിത്രങ്ങളും ക ണ്ട് , അദ്ദേഹത്തെ ഒരു സാംസ്‌കാരിക പ്രവർത്തകൻ എന്ന നിയലയിൽ നാൽപതു വർഷമായി നോക്കി കാണുന്ന എനിക്ക് തോന്നിയത്, “പിന്നെയും” വില യിയിരുത്തുന്നതിൽ..മലയാളി തന്റെ മറ്റു പലതിലെയും പോലെ തന്റെ സംവേദന ക്ഷമതയെ കൈ വിട്ടിരിക്കുണൂ എന്നാണ്. കാരണം പലതാകാം. അടൂരിന്റെ പോലെ നല്ല സിനിമയുടെ , സിനിമയുടെ ഉപാസകർ വിരളം ആയിരിക്കാം. അങ്ങനെയുള്ള സിനിമയെ കൾ വിശദീകരിച്ചു സൗന്ദര്യ ശാത്രത്തെ പഠിപ്പിച്ചു തരേണ്ടവർ കുറവായിരിക്കാം. പൊതുവെ, ടെലിവിഷൻ സീരിയലയും, സിനിമ എന്ന നിലയിൽ പടച്ചു വിടുന്ന കോപ്രായങ്ങളുടെ ബഹളം മലയിയുടെ സംവേദന ക്ഷമതയെ തന്നെ കലുഷിതം ആക്കിയിരിക്കാം. കാരണം ഒരു നല്ല നോവൽ , നല്ല മറ്റു എഴുത്തുകൾ ആസ്വദിക്കാൻ വായനക്കാരനും ഒരു സംവേദന ക്ഷമത വേണ്ടിയിരിക്കുണൂ. സംസ്‌കൃത നാടകം എന്താണെന്നു അറിയാത്തവർ കാളിദാസന്റെ നാടകം കാണുവാൻ പോയാൽ കുരുടൻ ആനയെ കണ്ടപോലെയെ ആകൂ. അതുപോലെയാണ്, അടൂരിന്റെ “പിന്നെയും” നിരൂപിച്ച മിക്ക മലയാള നിരൂപകരും. ഒരു വിദ്വാൻ ആ സിനിമയിലെ ഭാഷ തന്നെ അച്ചടി ഭാഷ ആണെന്ന് പറഞ്ഞു. ഓണാട്ടുകര എന്ന ശുദ്ധ മലയാള ഭാഷ സംസാരിക്കുന്ന(കാരണം ഭൂമി ശാത്ര പരം ) ഇടത്താ ണ് അടൂരിന്റെ സിനിമകഥകൾ എ പ്പോഴും നടക്കുന്നത് മറന്നു കൊണ്ട് അത് എഴുതുമ്പോൾ, ഒരു മുതിർന്ന, ലോകാത്തരനായ സിനിമക)രനെ കുരുടൻ ആനയെ കാണുമ്പോലെ കണ്ടു എന്ന് ഉറപ്പിക്കാം.
സിനിമയിലേക്ക് തന്നെ വരട്ടെ ..പിന്നെയും …എന്ന സിനിമയുടെ ആദ്യ ഷൂട്ടിംഗ് ദിവസം എനിക്ക് കാണുവാൻ അവസരം ലഭിച്ചു.. എല്ലാവരും അതിന്റെ കഥയെ കുറിച്ച് ചോദിക്കുന്നതും കണ്ടു–ആർക്കും അതിനു ഉത്തരം കിട്ടിയില്ല. ഷൂട്ടിംഗ് മുഴുവൻ ഒരു സഹായിയായി കണ്ട ഒരു സുഹൃത്തു പറഞ്ഞു ..വളരെ ഇന്റെൻസ് ആയ..ഒരു സിനിമ ആണ് ഇത്..കാവ്യാ മാധവൻ ഉഗ്രൻ ആയിരിക്കൂ എന്നും. സിനിമ റിലീസിന് മുൻപ് അടൂർ തന്നെ പറഞ്ഞു–ഇത് സുകുമാര കുറുപ്പ് എന്ന അതിമോഹി , ആക്രാന്തകാരന്റെ സംഭവത്തെ ആസ്പദമാക്കിയാണ് എന്ന് .. സുകുമാരക്കുറുപ്പു ഓണാട്ടു കരക്കാരനും , ഗൾഫ് പ്രവാസം മലയാളിയിൽ പണത്തെ പറ്റി –ജീവിത സൗകര്യങ്ങളെ ഉണ്ടാക്കിയ ആക്രാന്തത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായി, ഇന്നും തെളിയിക്ക പെടാത്ത ഒരു കൊലപാതക കഥയും ആണ്.

ഒന്ന് എനിക്ക് മനസിലായി–ഒരു അടൂർ ചിത്രത്തിൽ ഞാൻ നോക്കേണ്ടത് ഒരു ക്രൈം സ്റ്റോറി അല്ല. അതിമോഹത്തിന്റെ കഥ തന്നെ. കേരളത്തിലെ 80 -90 കളിലെ ഭീകരമായ തൊഴിൽ അവസ്ഥയിൽ നിന്ന് രക്ഷ പെടുവാൻ അക്കാഡമിക് രംഗം ഉപയോഗിച്ച എനിക്ക് പറയുവാൻ കഴിയും സുകുമ)രാ കുറുപ്പിനെ പോലെ, പിന്നെയിലെ പുരുഷോത്തമൻ നായരെ പോലെ പലരെയും എനിക്ക് അറിയാം എന്ന്. അടൂർ തനിക്കു അറിയാവുന്ന ജീവിത നിമിഷങ്ങളെ വെച്ച് മാത്രമേ സിനിമ എടുക്കൂ എന്ന് വാശിയുള്ളതു കൊണ്ട്, അദ്ദേഹത്തിന്റെ മിക്ക നായകരും സ്വന്തം സമുദായമായ നായർ കഥാപാത്രങ്ങൾ ആകുന്നു . കഥാപുരുഷനിൽ, സ്വന്തം ജീവിതത്തെ ആധാരമാക്കി സിനിമ എടുത്ത ആൾക്ക് അങ്ങനെ അല്ലെ കഴിയൂ എന്നും പറയാതെ വയ്യ. അപ്പോൾ പിന്നെ നായകൻ , നായർ , ഒരു അഭ്യസ്ത വിദ്യൻ മലയാളിയും .നൂറു വര്ഷം പഴക്കമുള്ള അയാളുടെ കുടുംബ വീട് ഭൂമി മലയാളവും ആകുന്നൂ ..ഈ ഭൂമി മലയാളത്തിന്റെ വിധാതാവ്, നായർ തറവാട്ടിലെ സ്ത്രീ തന്നെ, നായർ ജോലി തെണ്ടി നടക്കുന്ന , ഭാര്യയുടെ സ്നേഹം, ജീവ ശ്വാസം , എന്ന് പറയുന്ന ഒരു ഭർത്താവു മാത്രം. ആദ്യ ഘട്ടത്തിലെ വിശാലമായ ഭൂമി മലയാളം എന്ന നായരുടെ ലോകം രണ്ടാം ഘട്ടം എത്തുമ്പോഴേ അത് ചുരുങ്ങി നൂറു വര്ഷം പഴക്കമുള്ള അയാളുടെ വീടും കുടുംബവും . അവസാനം നായരും അയാളുടെ തങ്കപ്പെട്ട ദേവിയും മാത്രവും ആകുന്നു. കൂടെ മേന്പോടിക്കു-അവരുടെ മകളും, അളിയനും, അവരുടെ ദുരന്ത കഥയുടെ മൂക സാക്ഷികളും ആകുന്നു.
ജോലിയില്ലാത്ത,കല്യാണം കഴിച്ചു ഒരു കുട്ടിയുള്ള നായരെ, ഭാര്യ മുതൽ എല്ലാവരും കുത്തി നോവിക്കുന്ന , പരിതാപകരമായ അവസ്ഥയിൽ നിന്ന്, ഗൾഫ് ജോലി എന്ന രെക്ഷ ) കവചത്തിലെയും, പിന്നെ കുത്തി നോവിച്ച അതെ ആൾക്കാരെ തന്നെ , തന്റെ പുതിയ അവസ്ഥ വെച്ച്, പൗര പ്രമുഖനാക്കുന്ന നാട്ടുകാരെയും, വീട്ടുകാരെയും, ഒരു ദാ ക്ഷ്യന്യ വും ഇല്ലതെ ,,അതി മോഹത്തിന്റെ പാതയിലേക്ക് കൂപ്പു കുത്തി വീഴുന്ന നായരെ ആർക്കും കുറ്റപ്പെടുത്തുവാൻ കഴിയുകയില്ല. കാരണം പണമാണ് എന്ന് വലുത് എന്നാണ് ഭൂമി മലയാളം എല്ലാ മാനുഷിക സൂചനകളിലൂടെയും നായരോട് പറയുന്നത്.. അത് കേട്ട അയാൾ ഒരു വലിയ തുകക്ക് ഇൻഷുറൻസ് എടുക്കുന്നു , സ്വന്തം “കൊല ” പ്ലാൻ ചെയ്യുന്നു …”നമ്മുക്ക് ഒറ്റ ജീവിതമേ ഉള്ളൂ, അത് സുഖ സൗകര്യങ്ങളോടെ കഴിയണം “, എന്ന് നായർ. അതിമോഹം പാടില്ല എന്ന് ദേവി. പിന്നീട് ആവിഷ്ക്കാരം, അതുണ്ടാക്കുന്ന കദന കഥ(tragedy) എന്നിവ വഴി അടൂർ പറയുന്നത്..ഈ കുടുംബത്തിന്റെ മാത്രമല്ല–മൂന്ന് തലമുറയിൽ എത്തി നിൽക്കുന്ന ഭൂമി മലയാളത്തിന്റെ അതിമോഹം ഉണ്ടാകുന്ന കഥകൾ തന്നെ ആണ്.
പുരുഷോത്തമൻ നായർ എന്ന ആനന്ദ് ശർമയുടെ ആല്മഹത്യയിലൂടെ തുടങ്ങുന്ന സിനിമ അയാളുടെ ” ഞാൻ ആരാണെന്ന്ന് എനിക്ക് തന്നെ അറിയില്ല, എന്നെ പറ്റി അന്വേഷിക്കരുത് “ എന്ന ആല്മഹത്യ കുറിപ്പിൽ അവസാനിക്കുന്നൂ. ആല്മഹത്യക്കു കാരണം, പ്ലാസ്റ്റിക് സർജറി ചെയ്തു മുഖം മാറ്റിയിട്ടും, 17 വര്ഷം പോലീസിനെ വെട്ടിച്ചു, പണമുണ്ടാക്കിയിട്ടും ,പുതിയ ജീവിതത്തിനു വഴങ്ങാതിരുന്ന തൻറെ “തങ്കപ്പെട്ട” ദേവി യുടെ അതിമോഹം ഉണ്ടാക്കിയ വേദന ജനകമായ അവസ്ഥ യെ അഗീകരിച്ചുള്ള പ്രസ്താവനയാണ്.” എന്ത് സുഖമാണ് ഇനി ജീവിതത്തിനു. മൂന്നാം പ്രതി അമ്മാവൻ ജയിലിൽ കിടന്നു മരിച്ചു, രണ്ടാം പ്രതി അച്ഛൻ പരോളിൽ ഇറങ്ങാതെ ആരെയും കാണാതെ മരണം കത്ത് കിടക്കുന്നൂ . ഒന്നാം പ്രതി പുതിയ ജീവിതത്തിനായി ദേവിയെ ക്ഷണിക്കുന്നൂ- പറക്ക മുറ്റാത്ത മകളെയും, പോലീസുകാരുടെ ചോദ്യം ചെയ്യലിൽ അവശനായ സഹോദരനെയും വിട്ടുള്ള ഒരു പുതിയ ജീവിതം ത്യെജിക്കുന്ന ദേവി , ഭൂമി മലയാളത്തെ പച്ചയായ ജീവിതത്തിന്റെ പ്രതിനിധിയായി അടൂർ അവതരിപ്പിക്കുന്നൂ …
കൂടെ തന്റെ നായരെ തിരിച്ചറിഞ്ഞ ദേവി, പുതിയ ജീവിതത്തിനു എല്ലാ അശo സകളും നൽകി–ഒരു തേങ്ങി കരച്ചിലോടെ തന്റെ വിധിയിലേക്ക് , കട്ടിലിലേയ്ക്കു മറിയുന്നൂ; തന്റെ ദയനീയ അവസ്ഥയെ മകൾക്കും തുറന്നു കട്ടി കൊടുത്തു കൊണ്ട്. അടൂ റിന്റെ മറ്റൊരു സിനിമയിലും കാണാ ത്ത നാടകീയത, പിരിമുറുക്കം ഈ അവസാന സീനിലൂടെ കാണുന്നു.

അതുപോലെ, നായരുടെ അതിമോഹത്തിന്റെ ഇരയുടെ മകനെ ദേവി സ്വീകരിക്കുകയും, അവരെ സ്വന്തം മകനായി കരുതുന്നു എന്ന് പറയും വഴി, രണ്ടു കുടുംബങ്ങളുടെ ട്രാജഡി അടൂർ സമീകരിക്കുന്നു. കൂടെ, ദേവിയുടെ ജീവിതത്തെ കുറിച്ചുള്ള, മൂല്യങ്ങളെ കുറിച്ചുള്ള വീക്ഷണവും അടൂർ വ്യക്തമാക്കുന്നു . അത് മലയാളിയുടെ തലമുറകൾ കൈമാറിയ മാനുഷികത തന്നെ അല്ലെ എന്നതിൽ സംശയം ഒന്നുമില്ല.
ഇതിലൂടെ നായർ പ്രതിനിധികരിക്കുന്ന അതിമോഹത്തിന്റെ മൂല്യ ച്യുതിയുടെയുടെ , മലയാളിയെയും, ദേവി പ്രതിനിധികരിക്കുന്ന നന്മയുടെയും, സാംസ്‌കാരിക തുടർച്ചയുടെയുടെ പൈതൃകത്തെയും സംവിധായകൻ വളരെ കൃത്യമായി നമുക്ക് കാണിച്ചു തരുന്നു. വെറും സുകുമാരക്കുറുപ്പ് ക്രൈം സ്റ്റോറി കാണുവാൻ പോകുന്നവർ അത് കാണാതെ പോകുന്നെകിൽ അവർ സാധാരണ അപസർപ്പക നോവലുകൾ ഈ സിനിമയിൽ നോക്കുന്നത് കൊണ്ട് മാത്രമാണ്. കാരണം അടൂരിന്റെ സിനിമകൾ, കഥകൾക്ക് അപ്പുറമുള്ള മാനുഷിക തലങ്ങളിൽ സഞ്ചരിക്കുന്നത് ആണ് എന്നുള്ളത്;. അത് സ്വയംവരം ആയാലും, എലിപ്പത്തായം ആയാലും, അനന്തരം ആയാലും.ആ തലങ്ങളിൽ ആസ്വാദകന് കടന്നു ചെല്ലാനുള്ള വാതിലുകൾ ആണ് അദ്ദേഹത്തിന്റെ സിനിമ കഥകൾ.

അനന്തരം കണ്ടു ഇറങ്ങി വന്ന ഞാൻ അടൂരിനോട് ചോദിച്ചു, ഇത് ഒരരുതരുടെയും, അവബോധത്തെ കുറിച്ചുള്ള സിനിമ അല്ലെ? അടൂർ മനോഹരമായി ചിരിച്ചു. കഥ )പുരുഷൻ കണ്ടിറങ്ങയപ്പോളും, ഇത് എനിക്ക് മുൻപേ ഉള്ള കേരളത്തിൽ ജീവിച്ചിരുന്ന -എം സുകുമാരനെ പോലെയുള്ള എഴുത്തുകാരന്റെ കഥയിലൂടെ ഒരു സമൂഹത്തിന്റെ പരിണാമം , ഫ്യൂഡലിസിത്തിൽ നിന്ന്, നവോത്ഥാനത്തിലേക്കു അല്ലെ എന്ന് ചോദിക്കാന് തോന്നിയത്. പിന്നെയും കണ്ടിറങ്ങുമ്പോൾ, അതിമോഹത്തിന്റെ മുങ്ങാകുഴിയിൽ പെട്ട് പോയ മലയാളി ജീവിത ങ്ങളുടെ കദന കഥയല്ലേ എന്ന് ചോദിക്കാനാണ് തോന്നുന്നത്.
നല്ല സിനിമ എല്ലാ നല്ല സർഗ്ഗ സൃഷ്ടികളെ പോലെ ഒരു പ്രതേക സംവേദന ക്ഷമത ആവശ്യപെടുന്നു–സിനിമ ഒരു ടെക്നോളജി മാധ്യമം ആയതു കൊണ്ട് പ്രേക്ഷകന് അതിൽ പ്രതേകം ശ്രധികേണ്ടിയിരിക്കുന്നു . ഒരു മാർഗി (ക്ലാസിക്) ക്ലാസിക്) ദര്ശനമുള്ള സംവിധായകന്റെ സിനിമയെ പറ്റി . ദേശി (സാധാരണ-പോപ്പ്) സിനിമകൾ കണ്ടു മുരടിച്ച മനസുകൾക്ക് അതിനുള്ള സംവേദന ക്ഷമത കാക്കുവാൻ കഴിയുമോ എന്ന് തന്നെ സംശയിക്കേണ്ടി ഇരിക്കുണൂ- കാരണം പുതിയ സിനിമകൾ, ന്യൂ ജൻ ഉൾപ്പെടെ , മാർഗി ദര്ശനങ്ങളെ–സാധാരണ സ്മീപ്ങ്ങളുമായി കൂടി കുഴച്ചു , ഒരു തരം അവിയൽ ആയി കൊടുക്കുന്നൂ– ഈ ട്രെൻഡ് മലയാള സിനിമയിൽ വളരെ മുൻപിൽ ആണെന്ന് പറയാം.
ഇത്തരം അവിയൽ സിനിമ) ദര്ശങ്ങളെ ആരാധിക്കുന്നവർക്കു മാത്രമേ അടൂരിനെ കിം കി ഡൂക്കിനെ പോലെ കണ്ടു, കുരുടൻ ആനയെ കാണുമ്പോലെ എന്ന പഴം ചൊല്ല് അര്ഥവത്താക്കുവാൻ കഴിയൂ. പക്ഷെ അടൂർ സിനിമയിൽ കിം കി ഡൂ ക്കിനെ കാണുന്നവർ ഒന്ന് ഓർക്കുക , കിംഡൂ ക്കിന് മുൻപേ,..അടൂർ സിനിമ എടുക്കാൻ തുടങ്ങിയവനും, ലോകം അദ്ദേഹത്തിന്റെ സിനിമകളെ അഗീകരിക്കുകയും ചെയ്തത് ആണ്….അടൂരിനെ തലകന ക്കാരൻ എന്ന് പ്രൈവറ്റ് ആയി വിശേഷിപ്പിക്കുന്ന ജോൺ എബ്രഹാം പോലും, അദ്ദേഹത്തിന്റെ സൃഷ്ടികൾ ലോകോത്തരം എന്ന് പറയുവാൻ മടി കാണിച്ചിരുന്നില്ല. എന്റെ അരവിന്ദനുമായുള്ള അവസാന കാഴ്ച്ചയിൽ, ഓ വി വിജയൻ, അടൂരിന്റെ സിനിമയെ പറ്റി മാത്രമേ എഴുതൂ എന്ന പങ്കു വെച്ചത് ഇ വിടെ പ്രസക്തമാണ്. കാരണം എല്ലാവര്ക്കും അറിയാം , സിനിമ മാധ്യമ സാധ്യതകളെയും, പറയുന്ന കഥ, ദര്ശനത്തെയും, അടൂർ പോലെ സംയോജിപ്പിക്കുവാൻ കഴിയുന്ന സിനിമ രചയിതാവ് മലയാളത്തിൽ ഇല്ല എന്നത് തന്നെ. അടൂരിന്റെ ഈ ക്രഫ്റ്സ്മാൻഷിപ് പിന്നെയും എന്ന സിനിമയിലും ഉണ്ട് എന്ന് പറയാം. അത്, ചിത്രീ കരണത്തിന്റെ എല്ലാ ഭാഗങ്ങളിലും നിറഞ്ഞു തന്നെ നിൽക്കുന്നൂ . അത്, സിനിമാട്ടോഗ്രാഫി മുതൽ, സിനിമയുടെ കാഴ്ചയെ കൂട്ടിയിണക്കുന്ന എല്ലാത്തിലും അടൂരിന്റെ കൈയൊപ്പ് നിറഞ്ഞു നിൽക്കുന്നൂ.തന്റെ ആദ്യ ഡിജിറ്റൽ സിനിമ ആയതു കൊണ്ട്, ഓരോ സീനും എടുത്തതിനു ശേഷം മോണിറ്ററിൽ കണ്ടു തന്നെ ആണ് –അടൂർ സിനിമ എടുത്തത്. അതാണ് മഴ , ഒരു കുടുംബിനിയുടെ ദിന ചര്യ എന്നിവകൾ, അടൂർ മനോഹരമായി തന്റെ കഥ തന്തുവിനോട് യോജിപ്പിച്ചിരിക്കുണൂ എന്നത് സിനിമ വിദ്ധാർത്ഥികൾക്കു പാഠമാകേണ്ടത് ആണ്. എന്തിനു , മകളെ , ടാക്സിയിൽ പിന് തുടർന്ന് കൺ നിറയെ കാണുന്ന അച്ഛന്റെ വേദന മ കളിലൂടെ അവതരിപ്പിയ്ക്കുന്ന അടൂർ, മലയാളിയുടെ സമകാലീന പെൺ ആശങ്കളും ചൂണ്ടികാണിക്കുന്നു.
എലിപ്പത്തായതിന്റെ പോലെ തന്നെ ഈ സിനിമയുടെ മ്യൂസിക് പ്രേക്ഷകരെ സ്പർശിക്കുന്നതാണ്. കാവ്യാ മാധവന് ഒരു അവാർഡ് കൊടുക്കാതിരിക്കാൻ, എല്ലാ ജൂറികൾക്കും വളരെ അധ്വാനിക്കേണ്ടി വരും. ദിലീപിന്റെ ഫാൻസ്‌ വളരെ നിരാശരാകും, കാരണം അയാൾ തമാശ പറയുകയോ, വീര കൃത്യങ്ങൾ ചെയ്യുന്നും ഇല്ല . മാത്ര വുമല്ല ഒരു അദ്ദേഹം ഒരു ഭീരുവായ, പരാജയ പെടുന്ന അതിമോഹക്കാരനായി….എന്നെ നിങൾ അന്വേഷിക്കരുത് , എന്ന് മരണ പത്രത്തിൽ എഴുതുന്ന ഒരു പൂജ്യക്കാരനായി , ആന്റി -ഹീറോ ആയി അഭിനയിച്ചിരിക്കുന്നു . ഇതിനൊക്കെ കാരണം “പിന്നെയും” അത്യന്തികമായും ഒരു അടൂർ സിനിമ മാത്രമാണ്.
അൻപതു വർഷത്തെ സിനിമ സപര്യയിൽ അദ്ദേഹം നിർമിച്ച 12 ഫീച്ചർ ഫിലിംസ്, ഏറ്റവും നല്ലതു എന്ന് പറയുന്നവ യായി അതിന്റെ എല്ലാ ദൗര്ബല്യത്തോടെയും “പിന്നെയും” അറിയപ്പെടും. അത് തന്നെ മലയാളി അല്ലാത്ത നിരൂപകർ ഇത് വരെ പറഞ്ഞതും .

അടൂ റിന്റെ സിനിമ വർഷങ്ങൾ ആയി കാണുന്ന രണ്ടു ദേശീയ നിരൂപകരുടെ എഴുത്തുകളുടെ ലിങ്ക് ഇവിടെ കൊടുക്കുന്നു.
http://www.hindustantimes.com/…/story-FVhdEN7jTGKxvwk0lQmWi…
http://movies.ndtv.com/movie-rev…/pinneyum-movie-review-1306

Comments
Print Friendly, PDF & Email

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

You may also like