September 2017 (Page 3)

സെപ്റ്റംബർ 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമായിരുന്നു. . ജനാധിപത്യത്തിന്‍റെ നെടുംതൂണ്‍ ജനതയാണ് .ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാജ്യത്തെ ജനതയ്ക്ക് മാത്രമേ സ്വതന്ത്രമായി അവരുടെ അഭിപ്രായങ്ങളും പ്രകടിപ്പിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും പറ്റുകയുള്ളു . ജനാധിപത്യത്തെ കുറിച്ചുളള അമർത്യ സെന്നിന്‍റെ വാക്കുകൾ പ്രസക്തമാണ് . അദ്ദേഹം പറയുന്നത്: ഭൂരിപക്ഷത്തിന്‍റെ മാത്രം അഭിപ്രായപ്രകടനം ആയല്ല ജനാധിപത്യത്തെ സമീപിക്കേണ്ടത് ജനവിധികളേയും തെരഞ്ഞെടുപ്പിലൂടെ പുറത്തുവരുന്ന അഭിപ്രായങ്ങളേയും തീർച്ചയായും മാനിക്കണം .വാർത്തകൾ അറിയാനും പ്രചരിപ്പിക്കാനും അഭിപ്രായങ്ങൾ പരസ്യമായി പറയുവാനുള്ള സ്വാതന്ത്ര്യംContinue Reading

 സ്വാതന്ത്ര്യബോധം വാനരക്കൂട്ടങ്ങള്‍ തലങ്ങും, വിലങ്ങും പാഞ്ഞു നടക്കുന്ന ഭൂമികയാണ് വൃന്ദാവനം. യുവാക്കളും, യുവതികളും, ഗര്‍ഭിണികളും, മധ്യവയസ്കരും, നെറ്റിയില്‍ കാലം നല്‍കിയ ധിഷണരേഖകള്‍ ഉള്ള പടുവൃദ്ധന്മാരും ഒക്കെ അക്കൂട്ടത്തിലുണ്ട്. മതിലുകള്‍, പുരപ്പുറങ്ങള്‍, വൃക്ഷങ്ങള്‍, റോഡുകള്‍ തുടങ്ങി അവ കയറിയിറങ്ങാത്ത ഒരിഞ്ചു സ്ഥലംപോലും വൃജഭൂമിയിലില്ല. ജന്മഗുണമായി വന്നു ചേര്‍ന്ന ചാപല്യങ്ങള്‍ നിമിത്തം പലരില്‍ നിന്നും കിട്ടിയിട്ടുള്ള പ്രഹരങ്ങള്‍ ചിലവയുടെ ശരീരത്തില്‍ മുറിപ്പാടുകളായി കിടപ്പുണ്ട്. പഴക്കച്ചവടക്കാരുടേയും, മറ്റു ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നവരുടേയുമടുത്ത് ഇവരുടെ വിളയാട്ടം അധികംContinue Reading

When I Hit You or A Portrait of the Writer as a Young Wife (Meena Kandasamy)   [dropcap]W[/dropcap]hen I Hit You,വായിച്ചവസാനിപ്പിച്ച്, ഒരാസ്വാദനക്കുറിപ്പെഴുതാനിരുന്നപ്പോള്‍, പ്രശസ്ത ഹൊറര്‍ നോവലെഴുതിയ ചെറുപ്പക്കാരിയായ ഇംഗ്ലീഷ് എഴുത്തുകാരിയെ കുറിച്ച് പണ്ട് ഒരു സാഹിത്യ ചരിത്രാന്വേഷകന്‍ ചോദിച്ച മട്ടിലൊരു ചോദ്യം മനസ്സില്‍ വന്നു . മീന കന്തസാമി എന്ന യുവ എഴുത്തുകാരിക്ക് ഇങ്ങനെയൊരു കഥ എങ്ങനെ ഒരാഖ്യായികയാക്കി എഴുതാന്‍ തോന്നി?Continue Reading

ജനാധിപത്യ വ്യവസ്ഥകള്‍ പുലരുന്ന ഇന്ത്യയില്‍ സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തുള്ള പല നന്മകളും പഴഞ്ചന്‍, പുരാതനം, തുടങ്ങിയ പദങ്ങളുപയോഗിച്ച് അലസമായി നോക്കിക്കാണുന്ന കാലമാണിപ്പോള്‍. കൃതയുഗം, ത്രേതായു ഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാല് യുഗങ്ങളേയും അവയുടെ പ്രത്യേകതകളേയും ഭാരതീയ വേദസംഹിതകള്‍ ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് പകര്‍ന്നു നല്‍കുന്നു. നാല് യുഗങ്ങളില്‍, സത്യധര്‍മ്മങ്ങള്‍ക്ക് കടുത്ത മൂല്യചുതി അനുഭവപ്പെടുന്ന കലിയുഗത്തിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. അത് ആരംഭിച്ചിട്ട് അയ്യായിരത്തിലധികം വര്‍ഷം പിന്നിട്ടിരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്‍റെ അവതാരമഹത്വവുമായി ബന്ധപ്പെട്ടാണ് ഇതിനു മുമ്പുണ്ടായിരുന്ന ദ്വാപരയുഗത്തിന്‍റെContinue Reading

[dropcap]ബീ[/dropcap]ഫിന്‍റെ ഉപഭോഗവുമായി ബന്ധപ്പെട്ടു രാജ്യത്ത് കലാപങ്ങളും കൊലപാതകങ്ങളും നടക്കുകയാണല്ലോ. ശാസ്ത്രത്തിന്‍റെ ഭാഗത്തുനിന്ന്, ഇലയ്ക്കും മുള്ളിനും കേടില്ലാത്ത മട്ടില്‍ ഒരു പരിഹാരം ഒരുങ്ങുന്നു. ജനസംഖ്യയില്‍ ഏതാണ്ട് അമ്പത് ശതമാനത്തോളം വരുന്ന സസ്യഭുക്കുകള്‍ക്കും ഹിംസ കൂടാതെ മാംസഭുക്കാവാന്‍ ഒരവസരം : മരങ്ങളിൽ വളരുന്ന ഇറച്ചിയാണ് വിഷയം. ഭാവിയുടെ ഭക്ഷണം എന്ന നിലയിൽ ആണ് ഈ പദ്ധതിയുമായി വാഷിംഗ്‌ടൺ ആസ്ഥാനമായുള്ള ഗുഡ് ഫുഡ് ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി, നാട്ടിൻപുറങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് കുടിയേറുന്നവര്‍ക്കായിContinue Reading