ഇമ്മോറൽ ട്രാഫിക്
[dropcap]പ[/dropcap]ണ്ടുപണ്ട് ഞാനും നീയുമുണ്ടാവുന്നതിന് മുമ്പ് കാട്ടുമനുഷ്യനോട് ഗോത്രജീവിതത്തെക്കുറിച്ച് പറഞ്ഞയാൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകും? ഗോത്രജീവിയോട് കൂട്ടുകുടുംബത്തെപ്പറ്റി, കൂട്ടുകുടുംബത്തിൽ വെച്ച് അണുകുടുംബത്തെപ്പറ്റി, അറിയില്ല. അണുകുടുംബത്തിൽ വെച്ച് സഹയാത്രികരുടെ സഹശയനത്തെക്കുറിച്ച് സംസാരിക്കുന്നയാൾക്ക് എന്ത് സംഭവിക്കാനിടയുണ്ടോ അതൊക്കെത്തന്നെ അവർക്കും സംഭവിച്ചുകാണും എന്നൂഹിച്ചതല്ലാതെ വായിച്ച ചരിത്രപുസ്തകത്താളുകളിലൊന്നും അത്തരം വിപ്ലവകാരികളുടെ പേരുകൾ രേഖപ്പെടുത്തിക്കണ്ടില്ല. അനീതിക്കെതിരെ ഉയർന്ന കലാപങ്ങളുടെ ചരിത്രപാഠങ്ങളും പുതിയ കാലം പുതിയ നീതിയുണ്ടാക്കിയതിന്റെ ചരിത്രം വിട്ടുകളഞ്ഞു. വഴിനടക്കാനുള്ള അവകാശത്തിന് പൊരുതിയവരുടെ ചരിത്രരേഖകളാകട്ടെ വഴിയുണ്ടാക്കിയവനെക്കുറിച്ച് ഒരക്ഷരം മിണ്ടിയതുമില്ല. എത്രContinue Reading





















