പ്രിയ.എ.എസ്

മലയാളചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയ. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ഓഫീസിൽ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോൾ കുസാറ്റിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തർജ്ജനം അവാർഡ്, വിവർത്തനത്തിനുള്ള വി.കെ ഉണ്ണിക്കൃഷ്ണൻ സ്മാരക അവാർഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എന്റെ ഒരു അനുഭവക്കുറിപ്പുണ്ട് – നനയാത്ത മഴ. എട്ടാംക്ലാസ്സിലെ സ്റ്റേറ്റ് സിലബസില്‍ മലയാളപാഠാവലിയില്‍ അതുണ്ട്. ഒരു നനയാത്ത മഴക്കാരി, മറ്റൊരാള്‍ നനഞ്ഞുതീര്‍ത്ത മഴകള്‍ക്ക് കുട പിടിക്കുക…അങ്ങനെയാലോചിക്കുമ്പോള്‍ ഒരു ചിരി ചുണ്ടത്ത് ഊറിവരുന്നു…. ജിഷ്ണുരാഘവന്‍ ഭൂമി കടന്നുപോയതിനെക്കുറിച്ചുള്ളതാണ് ഞാനാദ്യം വായിക്കുന്ന ദീപക്കുറിപ്പ്. യാത്രാഭാണ്ഡം മുറുക്കിവച്ചവര്‍ ബാക്കിയാവുകയും കെട്ടുമുറുക്കാത്തവര്‍ നറുക്കെടുപ്പു വീണ് യാത്രയാവുകയും ചെയ്യുന്ന ലോകരീതിയെക്കുറിച്ച് താടിക്കുകൈയും കൊടുത്തിരുന്ന് ആലോചിച്ചുപോയി. ശരീരവും മനസ്സും രണ്ടിലും വേദനകളും അതിനെയെല്ലാം അതിജീവിക്കാനുള്ള തത്രപ്പാടുകളും ഉള്ള ഒരു യാത്രക്കാരിയായതിനാല്‍ത്തന്നെ ജിഷ്ണുവിന് ഒരുContinue Reading