“വെട്ടിവെളുപ്പിച്ചാൽ പിന്നെ കാവ്, കാവല്ലാതാകും. ഏറ്റവും വലിയ ആരാധന ദോഷം. നമുക്കത് വേണോ?
വേണ്ട… കാവിലെ മരങ്ങൾ മുറിച്ചു വിറ്റുകിട്ടുന്ന പണം കൊണ്ട് നൂറ്റാണ്ടുകളിലൂടെ ജീർണ്ണചിത്രമായിമാറിയ കാവ് പുനരുദ്ധരിക്കാം എന്ന വാശിയെ ചെറിയച്ഛൻ കാറ്റിൽ പറത്തുന്ന കണ്ട് കുടുംബത്തിലേ കാരണവന്മാർ ഉൾപ്പെടെ അന്തംവിട്ടു നിന്നത് 90’കളുടെ മധ്യത്തിലാണ്. അന്ന് “കാവു തീണ്ടരുത്….” എന്ന് സുഗതകുമാരി ടീച്ചർ കേരളക്കരയോടാകെ വിളിച്ചുപറഞ്ഞിട്ട് അധികകാലം പിന്നിട്ടിരുന്നില്ല. തികഞ്ഞ യുക്തിവാദിയും കമ്മ്യൂണിസ്റ്റും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ചെറിയച്ഛൻ കുടുംബ മാത്സര്യം കൊടുംപിരികൊണ്ട് തറവാട്ടു വക ‘വെളുത്തൻ കാവ്’ എന്ന് ഞങ്ങൾContinue Reading



















