പൂമുഖം COLUMNSചിത്രപ്പുര നേരിൻറെ വരകൾ

നേരിൻറെ വരകൾ

a1

ജെഫ് പാർക്കർ എന്ന ചിത്രകാരൻ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിവച്ച ചിത്ര രചനാ പ്രഖ്യാപനമാണ് ഒരേ വിഷയത്തിൽ ഒരു മാസം മുഴുവൻ ചിത്രങ്ങൾ വരയ്ക്കുക . ഇൻസ്റ്റാഗ്രാമിൽ ലോകത്തെമ്പാടുമുള്ള ചിത്രകാരന്മാർ ഒക്ടോബറിനെ “ഇങ്ക് ടോബർ ” ആക്കിയിരുന്നു . ഓരോ ദിനത്തിലും മഷി കൊണ്ടൊരു ചിത്രം . അങ്ങനെ മുപ്പത്തിയൊന്ന് ചിത്രങ്ങൾ . ഇപ്പോൾ ആ ചിത്രങ്ങൾ പെയിന്റിംഗ് ആയും പരിണമിയ്ക്കുന്നുണ്ട് . തിരക്കിട്ട ചിത്രകലാധ്യാപനത്തിലും ഷാർജയിൽ പ്രസാദ് കാനത്തിങ്കൽ എന്ന ചിത്രകാരൻ ഈ വെല്ലുവിളി സന്തോഷ പൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് . അതിനുള്ള വിഷയങ്ങൾ ചുറ്റുപാടുകളിൽ നിന്ന് കണ്ടെത്തുകയാണ് കാസറഗോഡ് ജില്ലയിലെ മീങ്ങോത്ത് സ്വദേശിയായ പ്രസാദ് 2006. മുതൽ ഷാർജയിൽ ചിത്രകലാധ്യാപകനാണ് . ഒപ്പം പ്രധാന നഗരക്കാഴ്ചകൾ മാറി ഇടവഴികളിലെ ദൃശ്യങ്ങൾ പകർത്തുന്നുണ്ട് പ്രസാദ് . ഒരു റിയാലിസ്റ്റിക് ചിത്രത്തിനപ്പുറം അനാദൃശമായ ഒരു ഉൾക്കാഴ്ച ഈ ചിത്രങ്ങൾ നൽകുന്നുണ്ട് . പെയിന്റിങ്ങുകളിലും പ്രസാദ് ജീവിത സമസ്യകളുടെ സങ്കീർണ്ണതകൾ കറുപ്പിലും തവിട്ടു നിറത്തിലുമാണ് ആവിഷ്കരിക്കാറുള്ളത് . പുറം വാസ ജീവിതത്തിന്റെ സമ്മർദ്ദ ഗോപുരം ചിത്രീകരിയ്ക്കുന്ന “Heights” പ്രവാസ സ്വപ്നങ്ങളുടെ നേർകാഴ്ചയാണ് .
“Book of Life ” ആൽമരവേരുകളിൽ കുരുങ്ങിയ പുസ്തകം വംശാവലിയിൽ ജ്ഞാനത്തിനായുള്ള അന്വേഷണമായി വായിക്കാം .

a4

വീട്ടിലെല്ലാവരും ചിത്രകാരന്മാരായത് കൊണ്ട് പ്രസാദിന് ചിത്രകല തന്നെ പഠിയ്ക്കാനും കഴിഞ്ഞു . 1993 ൽ തൃശൂർ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സിൽ പഠിയ്ക്കുമ്പോൾ സമരം കാരണം കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല .പിന്നീട് കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിങ് കോഴ്സ് പൂർത്തിയാക്കി .

തന്റെ ചുറ്റിലുള്ള മനുഷ്യരും നഗരവും വിഷയമാക്കുമ്പോൾ തന്നെ അതിലെല്ലാം മാനുഷിക ഭാവതലത്തിന്റെ വൈവിദ്ധ്യം ദൃശ്യമാണ് . പ്രസാദിന്റെ കടും വർണ്ണങ്ങൾ ചുറ്റുപാടുകളുമായി നിരന്തരം സംവദിയ്ക്കുന്നു.

a2

 

a7

a3

 

a6

 

a5

 

 

Comments
Print Friendly, PDF & Email

You may also like