June 2016 (Page 2)

[dropcap]ക[/dropcap]ണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിലേക്കാണയാൾ കണ്ണു തുറന്നത്. ചുറ്റിലും നിൽക്കുന്ന വെളുത്ത വസ്ത്രധാരികളെ അവ്യക്തമായി കണ്ട്, താനിപ്പോഴും സ്വപ്നത്തിനുള്ളിൽ കുടുങ്ങികിടക്കുകയാണോയെന്നു സംശയിച്ചു. കരഘോഷം കേട്ട് ചുറ്റും നോക്കിയ അയാൾ ആരോടെന്നില്ലാതെയൊരു വാക്കുച്ചരിച്ചു – ഒരു പെൺകുട്ടിയുടെ പേര്‌. വെളുത്തരൂപങ്ങളിലൊന്ന് അരികിലേക്ക് വന്നു പതിഞ്ഞ ശബ്ദത്തിൽ അയാളോട് വിശ്രമിക്കാനുപദേശിച്ചു. അവനീഷ് വീണ്ടും മയക്കത്തിലേക്കാഴ്ന്നു പോയി. ‘ഫുൾ ബോഡി ട്രാൻസ്പ്ലാന്റ് എന്ന procedure അപൂർവ്വമല്ലെന്ന് മിസ്സിസ് നിർമ്മലയ്ക്കറിയാമല്ലോ. പത്തു വർഷങ്ങൾക്ക് മുൻപാണ്‌ ഇത്തരത്തിലൊരു സർജറി ആദ്യമായിContinue Reading

കുട്ടിക്കളി 2001 ൽ, അന്നെനിക്ക് 15 വയസ്സാണ്. ടോട്ടോചാനെയും ഷെർലക് ഹോംസിനെയും എന്തിന് അമർച്ചിത്ര കഥകൾ വരെ ഞാനന്ന് വായിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ. അന്ന് വായിച്ച കഥകളിൽ എനിക്കേറ്റവും പ്രിയം രക്ഷിതാക്കളുടെ ശ്രദ്ധക്കുറവ് കൊണ്ട് ഒരു പെൺകുട്ടിയെ കുറുക്കൻ തിന്ന ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡിന്റെ കഥയാണ്. കുറുക്കനെ തിരിച്ചറിയാൻ കഴിയാത്ത മുത്തശ്ശിയെയും തിന്ന് വിശപ്പടക്കുന്ന കുറുക്കനിലാണ് ആ കഥ അവസാനിക്കുന്നത്. കുറുക്കന്മാരെ തിരിച്ചറിയാൻ കഴിയാത്ത രക്ഷിതാവ് ഒരുContinue Reading

അമ്മിണി ഉറക്കം ഞെട്ടി: ‘കാൽപ്പാദത്തിൽ ഒരു കടൽ വന്ന് തൊട്ടെന്ന്’ അവൾ പിച്ചും പേയും പറഞ്ഞത് ആൻസിക്ക് ഓർമ്മ വന്നു. അപ്പോൾ രാത്രി ഉണരുന്ന നേരമായിരുന്നു. കാക്കകൾ കൂടണഞ്ഞ മേളമുണ്ടായിരുന്നു. കുടമുല്ലയിൽ നിലാവ് ചിന്നിയിരുന്നു. കിണറ്റിലെ വെള്ളം കപ്പി വഴി കയറിൽത്തൂങ്ങി കുടത്തിലിറങ്ങി ‘വാ, പൂവാം’ ന്ന് പറഞ്ഞിരുന്നു. ‘ഹോം വർക്ക് തീർന്നമ്മേ’ ന്ന് ബുക്ക് മടക്കി പേന എറിഞ്ഞ് ഫ്രോക്ക് വട്ടത്തിൽ ചുഴറ്റി അവൾ വന്ന് കെട്ടിപ്പിടിച്ചിരുന്നു. ‘അപ്പൻContinue Reading

[dropcap]പ[/dropcap]തഞ്ജലി മഹർഷിയാൽ എഴുതപ്പെട്ടതാണ് യോഗയുടെ സിദ്ധാന്തം എന്നാണു അറിയപ്പെടുന്നത്. മഹർഷിമാർ ചരിത്രപുരുഷന്മാരല്ല. മഹർഷിമാർക്ക് അറിവുകൾ അതായത് ജ്ഞാനം ഉള്ളിൽ നിന്ന് വരുന്നതാണ് എന്നാണ് സങ്കല്പം. ആധുനികകാലത്ത് അറിവ് എന്നാൽ നമ്മൾ ബാഹ്യലോകത്ത് നിന്ന് ആർജ്ജിക്കുന്നതും. മഹർഷിമാർ എന്ന മിത്ത് ഹിന്ദു വിശ്വാസങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഹിന്ദു വിശ്വാസങ്ങളിൽ കൃതികളേക്കാളും വിചിത്രമാണ് അതൊക്കെ എഴുതിയ മഹർഷിമാരെ പറ്റിയുള്ള മിത്തുകൾ. രാമായണം എഴുതിയ വാത്മീകി മഹർഷി പൂർവ്വാശ്രമത്തിൽ കാട്ടാളൻ ആയിരുന്നുവെന്നും മറ്റ് മഹർഷിമാരുടെContinue Reading

[dropcap]ക[/dropcap]ള്ളക്കഥ എന്നു കേൾക്കുമ്പോ ഒരു കൂട്ടർ ചോദിക്കും കള്ളൻ പറഞ്ഞ കഥയാണോന്ന്…? മറ്റൊരു കൂട്ടർ ചോദിക്കും കള്ളത്തരം കഥയായി പറയാണോന്ന്….? ഏതൊരു കള്ളനും ഒരു കള്ളത്തരം കുറേ കാലം പറഞ്ഞാൽ അതു സത്യാവൂലേ….? അങ്ങനെ ഒരു കഥയാണിത്… പിന്നെ.., ഊള ഓൾഡ് ജനറേഷനൊന്നും ഇത് വായിക്കാൻ വരണ്ട… ഈ കഥ നടക്കുന്നത് ഒരു നാട്ടിലാണ്…. സമാധാന പ്രിയരും വിശാല മനസ്കരുമായ ഒരു കൂട്ടം പുരുഷ ജനങ്ങളും മൊയന്തുകളായ കുറച്ച് സ്ത്രീContinue Reading