Travel (Page 13)

ബ്രഹ്മപുത്ര പടിവാതിൽക്കൽ എത്തിയപ്പോൾ ഒരു ദിവസം പതിവിൽ നിന്നും വ്യത്യസ്തമായി നേരം വെളുത്തു പോയി ഉറക്കമുണരാൻ. പുറത്ത് മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽ മഴയും. അസമിലെത്തിയ ശേഷം ഇങ്ങനെയൊരു കാലാവസ്ഥ ആദ്യമായാണനുഭവപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പ് വൈകുന്നേരങ്ങളിലെ ശക്തമായ ഇടിയോടു കൂടിയ മഴയും തുടർന്ന് മംഗൽദായിയിലൂടെ ഒഴുകുന്ന ബേഗ നദിയുടെ ഭാവം മാറിയതും ഞങ്ങൾ ശരിക്കും ആസ്വദിച്ചതാണ്. എന്നാൽ അസമിലും അയൽ സംസ്ഥാനങ്ങളിലും ഈ മഴക്കോള് തീർത്തത് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമായിരുന്നു.Continue Reading

ഹൈഫയും സിസ്സേറിയയും സീ ഓഫ് ഗലീലിയിൽ നിന്നും ജറുസലേമിലേക്കുള്ള വഴിയിൽ പല പ്രധാനപ്പെട്ട സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു.അതിൽ ഒന്ന് ഹൈഫ ആയിരുന്നു.ഹൈഫ പുരാതനമായ ഒരു പട്ടണം ആണ് . ഹൈഫയിൽ ആണ് ‘ബഹായി ‘വിശ്വാസികളുടെ പ്രധാനപ്പെട്ട ദേവാലയം നിലകൊള്ളുന്നത്. കാർമൻ മലയുടെ താഴ് വാ രത്തായി പണികഴിച്ചിട്ടുള്ളതാണ് ഈ പ്രധാന ദേവാലയം.ബഹായി എന്നൊരു നവീന മതം പത്തൊമ്പതാം നൂറ്റാണ്ടിൽ ഇറാനിൽ ആരംഭിച്ചു. ബഹായത്തുള്ള എന്ന് പേരുള്ള ഒരു മനുഷ്യനാണ് ഈContinue Reading

അസമിലെ ബി.എഡ് പഠനം ആ ഭൂപ്രദേശത്തിന്‍റെ ചരിത്രത്തിലേക്കുകൂടി എത്തിനോക്കാൻ അവസരം നൽകുന്നതായിരുന്നു. അസം, അരുണാചൽ പ്രദേശ്, നാഗാലാന്റ്, മണിപ്പൂർ , മിസോറാം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങൾ വടക്കു കിഴക്കൻ ഇന്ത്യയിലെ സപ്ത സഹോദരിമാർ എന്നാണല്ലോ അറിയപ്പെടുന്നത്. അസം ഇവയുടെയെല്ലാം ഏകദേശം മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്. പ്രാഗ് ജ്യോതിഷ, കാംരൂപ എന്നിങ്ങനെയാണത്രെ പ്രാചീനകാല സംസ്കൃത കൃതികളിൽ അസം പ്രദേശത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകളായിContinue Reading

വെള്ളം വെള്ളം സർവ്വത്ര… 1990 ജൂലായ് അവസാനം ഞങ്ങൾ മംഗൽദായിൽ എത്തിച്ചേരുമ്പോൾ അസം ഒരു മൺസൂൺകാല പ്രളയാഘാതം കൂടി ഏറ്റുവാങ്ങിയിരിക്കുകയായിരുന്നു. ഹിമാലയൻ നദികളിലൊന്നായ ബ്രഹ്മപുത്രയും നിരവധി പോഷക നദികളും ചേർന്നാണല്ലോ വർഷാവർഷവും ഇവിടെ പ്രളയം തീർക്കുന്നത്. ഇത്രയും കാലം ഭൂപടത്തിൽ പല ദിക്കിലേക്കും വളഞ്ഞും തിരിഞ്ഞും കിടക്കുന്ന നേർത്ത നീല വരകളായിരുന്ന ബ്രഹ്മപുത്രയുടെ നേർകാഴ്ച ഗോഹട്ടിയിൽ നിന്ന് മംഗൽദായിയിലേക്കുള്ള ബസ് യാത്രക്കിടയിലായിരുന്നു. ഒന്നുമറിയാത്ത പോലെ ശാന്തഭാവത്തിലുള്ള സ്വച്ഛന്ദമായ ഒഴുക്ക്. നദികൾContinue Reading

ഭാഗം 2 ഒരാഴ്ച നീണ്ടു നിന്നു ഞങ്ങളുടെ ഇസ്രായേൽ യാത്രാപരിപാടി.ലണ്ടനിൽ നിന്നും ടെൽ അവീവ് പട്ടണത്തിലേക്കുള്ള ദുരം 3602 കിലോമീറ്റർ ആണ്. അഞ്ച് മണിക്കൂർ നേരത്തെ വിമാനയാത്ര കഴിഞ്ഞ് ഞങ്ങൾ ടെൽ അവീവിലുള്ള ബെൻഗുറിയോൺ വിമാനത്താവളത്തിൽ ഇറങ്ങി . ഇമ്മിഗ്രേഷനും മറ്റുള്ള ഫോർമാലിറ്റികളും നിഷ്പ്രയാസം കഴിഞ്ഞു. ബെൻഗുറിയോൺ വിമാനത്താവളത്തിലെ ഇമ്മിഗ്രേഷൻ ഓഫീസർക്കറിയാം സെക്യൂരിറ്റി ചെക്ക് കഴിഞ്ഞാണ് ഞങ്ങളെ വിമാനത്തിൽ കയറ്റിയിട്ടുള്ളത് എന്ന് !ആദ്യദിവസം ടെൽഅവീവിൽ ഒരു മിന്നൽ പര്യടനം നടത്തി.Continue Reading