പൂമുഖം Travelയാത്ര ഇസ്രായേൽ യാത്ര ഭാഗം 3

ഇസ്രായേൽ യാത്ര ഭാഗം 3

ഹൈഫയും സിസ്സേറിയയും

സീ ഓഫ് ഗലീലിയിൽ നിന്നും ജറുസലേമിലേക്കുള്ള വഴിയിൽ പല പ്രധാനപ്പെട്ട സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു.
അതിൽ ഒന്ന് ഹൈഫ ആയിരുന്നു.
ഹൈഫ പുരാതനമായ ഒരു പട്ടണം ആണ് . ഹൈഫയിൽ ആണ് ‘ബഹായി ‘വിശ്വാസികളുടെ പ്രധാനപ്പെട്ട ദേവാലയം നിലകൊള്ളുന്നത്. കാർമൻ മലയുടെ താഴ് വാ രത്തായി പണികഴിച്ചിട്ടുള്ളതാണ് ഈ പ്രധാന ദേവാലയം.
ബഹായി എന്നൊരു നവീന മതം പത്തൊമ്പതാം നൂറ്റാണ്ടിൽ ഇറാനിൽ ആരംഭിച്ചു. ബഹായത്തുള്ള എന്ന് പേരുള്ള ഒരു മനുഷ്യനാണ് ഈ നവീന മതത്തിന്റെ ജനയിതാവ്. ഈ മതം ഇറാനിൽ നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ ഈ മതത്തിൽ വിശ്വസിക്കുന്നവർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ആയി കഴിയുന്നു. ഇസ്രായേലി ഭരണകൂടത്തിന്റെ അനുഗ്രത്തോടെ ബഹായി വിശ്വാസികൾ ഇവിടെയാണ് അവരുടെ ആഗോള കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. മനോഹരമായ ഒരു പൂന്തോട്ടം ആ ദേവാലയത്തെ അലങ്കരിക്കുന്നു.

ഹൈഫയിലെ ബഹായ് വേൾഡ് സെന്റർ

ഹൈഫ പണ്ടുകാലം മുതൽ കപ്പൽ നിർമ്മാണത്തിൽ പേരുകേട്ട ഒരു തുറമുഖം ആണ്. കൂടാതെ അറബ് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു റെയിൽപ്പാളവും ഓട്ടോമൻ ഭരണകർത്താക്കൾ നിർമ്മിച്ചിട്ടുണ്ട്.

വളരെക്കാലം ഹൈഫ ഓട്ടോമൻ ഭരണത്തിലായിരുന്നു. ഒന്നാം ആഗോളയുദ്ധത്തിൽ ബ്രിട്ടൺ ഓട്ടോമൻ സാമ്രാജ്യത്തെ തോൽപ്പിക്കുകയും ഹൈഫ കയ്യടക്കുകയും ചെയ്തു. 1947 ൽ ബ്രിട്ടൺ ഹൈഫ ഇസ്രായേലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.1948 ൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ ഇസ്രായേൽ പാലസ്റ്റെയ്ൻ പിടിച്ചെടുത്തു, അന്ന് മുതൽ ഹൈഫ ഇസ്രയേലിന്റെ ഭരണത്തിൽ ആണ്. ഏതാനും മണിക്കുറുകൾ ഹൈഫയിൽ ചിലവഴിച്ചിട്ടു ഞങ്ങൾ സിസ്സേറിയ എന്ന അതിപുരാതനമായ പട്ടണത്തിലേക്കു പുറപ്പെട്ടു.

ഹൈഫ നഗരവും തുറമുഖവും


സിസ്സേറിയയിൽ ആണ് റോമൻ ചക്രവർത്തി ഹെറോഡ് ദി ഗ്രേറ്റ് പ്രധാനപ്പെട്ട കൊട്ടാരം പണികഴിപ്പിച്ചത്. 500 വർഷങ്ങളോളം സിസ്സേറിയ റോമൻ സേനയുടെ കേന്ദ്രമായിരുന്നു.
കൃസ്തുവർഷം 66 ൽ ജൂതൻമാർ റോമൻ മേധാവിത്വത്തെ വെല്ലുവിളിച്ചു. തുടർന്നുണ്ടായ യുദ്ധത്തിൽ റോമാക്കാർ യഹൂദരെ സിസ്സേറിയയിൽ നിന്നും നിശ്ശേഷം തുടച്ചുമാറ്റി. 4000 ജൂതന്മാർ കൊല്ലപ്പെട്ടു . 5000 ജൂതന്മാർ തോൽവിയെ നേരിടാൻ ഒരുക്കമല്ലാത്തതിനാൽ ആത്മഹത്യ ചെയ്തു. ചരിത്രകാരനായ ഫ്ലേവിയസ് ജോസെഫെസ് രേഖപ്പെടുത്തിയതനുസരിച്ചു രണ്ട് സ്ത്രീകൾ മാത്രം രക്ഷപ്പെട്ടു.

ക്രൂസേഡർ ഫോർട്ടിന്റെ അവശിഷ്ടം

സിസ്സേറിയയിൽ ( Caesarea )ആയിരുന്നു അന്നത്തെ പൗരസ്ത്യ റോമൻ സാമ്രാജ്യത്തിന്റെ ആസ്ഥാനം. ഇവിടെവെച്ചാണ് പൗരസ്ത്യ റോമൻസാമ്രാജ്യത്തിന്റെ മേധാവിയായി വെസ്പാസിയനെ നിശ്ചയിച്ചത്.
റോമൻ യഹൂദ സമരത്തിൽ ഒരൊറ്റ യഹൂദനെയും ബാക്കിയാക്കരുതെന്ന വ്രതം എടുത്തിട്ടാണ് വെസ്പാസിയൻ സേനയെ നയിച്ചത്. റോമൻ സേന 5000 യഹൂദരെ കൊന്നൊടുക്കി. ഏകദേശം 5000പേർ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ റോമൻ പട്ടാളം കോട്ടയുടെ പുറത്തേക്കെറിഞ്ഞു കൊല്ലുകയോ ചെയ്തു. രണ്ട് സ്ത്രീകൾ മാത്രമാണ് രക്ഷപ്പെട്ടതെന്ന് ചരിത്രകാരനായ ഫ്ളേവിയസ് ജോസെഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് സ്ത്രീകളും മരണം അഭിനയിച്ചു കിടന്നതുകൊണ്ട് അവരെ റോമൻ പട്ടാളക്കാർ വെറുതെ വിട്ടു എന്നും ഫ്ളേവിയസ് ജോസെഫസ് പ്രസ്ഥാപിക്കുന്നു .


സിസ്സേറിയ റോമൻസാമ്രാജ്യത്തിന്റെ ഒരു ഭാഗമായപ്പോൾ ആ പട്ടണത്തിനു സിസ്സേറിയ മാർട്ടിമ എന്ന് റോമൻ ചക്രവർത്തി ഹെറോഡ് നാമകരണം നടത്തി.

സിസേറിയയിലെ റോമൻ ആംഫിതിയറ്റർ

അക്കാലങ്ങളിൽ സിസ്സേറിയ വളരെയേറെ പ്രസിദ്ധിയാർജിച്ചു . പല കൊട്ടാരങ്ങളും ഒരു ആംഫിതിയറ്ററും ഇവിടെ ഉണ്ടായിരുന്നു. കൊട്ടാരങ്ങളുടെ ഓർമ്മയ്ക്കായി ഏതാനും വെങ്കൽ സ്ഥൂപങ്ങളും ആംഫിതിയ്യറ്ററിന്റെ ഓർമ്മയ്ക്കായി അതിന്റെ പലഭാഗങ്ങളും അവശേഷിക്കുന്നു.

കൃസ്തുവര്ഷം 7 ആം നൂറ്റാണ്ടിൽ സിസ്സേറിയ അറബ് സേന പിടിച്ചെടുത്തു. കുരിശു യുദ്ധത്തിൽ സിസ്സേറിയയുടെ ഭരണം അറബികൾക്കു നഷ്ടപ്പെട്ടു.

Comments
Print Friendly, PDF & Email

You may also like