Travel (Page 12)

കരകൗശല വൈദഗ്ധ്യം മുളയിലും ചൂരലിലും അസമിൽ ഞങ്ങൾ സന്ദർശിച്ച വീടുകളിലെല്ലാം ഉപയോഗിക്കുന്ന ഫർണിച്ചർ മിക്കതും ചൂരൽ കൊണ്ട് നിർമ്മിച്ചവയായിരുന്നു. മുറ ഇനത്തിൽപ്പെട്ട ഉയരം കുറഞ്ഞ ചെറിയ സ്റ്റൂൾ വീടുകളിൽ സർവ്വസാധാരണമായി കാണാം. കാഴ്ചക്ക് വലിയ തുടി പോലെ തോന്നും. ഇവ ആദ്യം കണ്ടപ്പോൾ തന്നെ ഏറെ കൗതുകം തോന്നിയിരുന്നു. ഇവയുടെ ഉപയോഗം നമ്മുടെ നാട്ടിൽ മുമ്പ് ഉണ്ണാനും വീട്ടുജോലികൾ ചെയ്യാനും മറ്റും ഇരിക്കാനിട്ടിരുന്ന കുരണ്ടിപ്പലകൾക്കു സമാനമായിരുന്നു. വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽContinue Reading

ഇക്കഴിഞ്ഞ ഏപ്രിലില്‍ മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു ശ്രീനഗറിലെ നഗരപരിസരത്ത് ലാല്‍ മണ്ഡിയിലുള്ള ശ്രീ പ്രതാപ് സിങ് മ്യൂസിയത്തില്‍ ചെന്നു കയറിയത്.സ്വാഭാവികമായും കുതിരക്കാരുടെയും ഷിക്കാരയെന്ന തോണി തുഴയുന്നവരുടെയും ഫോട്ടോയെടുത്തു നല്‍കുന്നവരുടെയും മറ്റും വിലപേശലുകള്‍ അവിടെയില്ല.കാശ്മീരില്‍ വിനോദസഞ്ചാരത്തിനായി നീക്കിവെക്കപ്പെടാത്ത അപൂര്‍വം സ്ഥലങ്ങളിലൊന്ന് ഇതായിരിക്കണം.ഒരു പക്ഷെ തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ സന്ദര്‍ശകര്‍ക്ക് ഇങ്ങോട്ടൊന്നു വന്നു നോക്കാന്‍ സമയം കിട്ടിയെന്നും വരില്ല.മന്ദവേഗം ‘വിനോദ സഞ്ചാര’ത്തിന് ഇണങ്ങിയതുമല്ല. നൂറ്റാണ്ടുകള്‍പ്പുറത്തു നിന്ന് കാഴ്ചക്കാരോട് സംസാരിക്കുന്ന കല്ലിലും ലോഹത്തിലുമുള്ള മനോഹരമായContinue Reading

സ്വത്വവാദം തീർത്ത ഭയപ്പാടുകൾ ഒക്ടോബറിൽ പൂജയുടെ അവധിക്ക് നാട്ടിലെത്തിയപ്പോൾ ചില സുഹൃത്തുക്കൾ തമാശ രൂപേണ “എന്തൊക്കെയുണ്ട് ഉൾഫ വിശേഷങ്ങൾ ?” എന്നന്വേഷിച്ചുകൊണ്ടായിരുന്നു ഞങ്ങളോട് സൗഹൃദം പുതുക്കിയത്. കാരണം അസമിൽ നടക്കുന്ന ഭീകരാക്രമണ വാർത്തകൾ അന്ന് മലയാള പത്രങ്ങളിലും കാര്യമായ ഇടം നേടിയിരുന്നു. സ്വത്വബോധത്തിലധിഷ്ഠിതമായ പല സംഘടനകൾ പ്രവർത്തിക്കുന്ന അസം ഭീകരാക്രമണങ്ങളുടെ നിഴലിൽ കഴിയുന്ന 1990-91 കാലത്താണ് മംഗൽദായിയിലെ ഞങ്ങളുടെ ബി.എഡ്.പഠനം. അന്ന് ഏറെ സക്രിയമായിരുന്നത് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ്Continue Reading

ഗോലാൻ ഹൈറ്റ്സും , ‘ഡെഡ് സീ സ്‌ക്രോളും, ഡെഡ് സീയും ‘ഗോലാൻ ഹൈറ്റ്സി’നെ പറ്റി നാം കേൾക്കാൻ തുടങ്ങുന്നത് അറബ് ഇസ്രായേൽ യുദ്ധം മുതൽക്കാണല്ലോ. ചരിത്രാതീത കാലഘട്ടം മുതൽ ഗോലാൻ ഒരു പോർക്കളം ആയിരുന്നു. ഇസ്രായേലിലെ രാജാക്കന്മാരും ആധുനിക ഡമാസ്കസ്സിന്റെ പ്രാന്തപ്രദേശങ്ങളിൽ അധിവസിച്ചിരുന്ന അരാമിയൻസും തമ്മിൽ ഇവിടെ പലപ്രാവശ്യം ഏറ്റുമുട്ടിയിട്ടുണ്ട്. അതിനു ശേഷം അസ്സീറിയൻസും ബാബിലോണിയൻസും ഗോലാൻ കരസ്ഥമാക്കി . ബാബിലോണിയൻ ഭരണത്തിന് ശേഷം പേർഷ്യക്കാരുടെ അധീനത്തിലായി ഈ പ്രദേശം.Continue Reading

കാർഷികോത്സവങ്ങൾ നമ്മുടെ വിഷു ദിനത്തിൽ അസമിൽ നടക്കുന്ന കാർഷികോത്സവമാണ് ബിഹു എന്നും ഇതവരുടെ ദേശീയോത്സവമാണെന്നും കേട്ടിട്ടുണ്ട്. എന്നാൽ ജനുവരി പകുതിയോടെ അയൽവാസികൾ വന്ന് ഞങ്ങളെ ബിഹുവിന് ക്ഷണിച്ചപ്പോഴാണ് അസമിൽ ഒരു വർഷത്തിൽ മൂന്ന് അവസരങ്ങളിലായി ബിഹു ആഘോഷിക്കുന്നുണ്ടെന്നും ജനുവരിയിലേത് മാഘ ബിഹുവാണെന്നും അറിഞ്ഞത്. സൂര്യൻ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്ന മകര സംക്രാന്തിക്കാണ് ഈ ആഘോഷം നടക്കുന്നത്. അസാമീസ് കലണ്ടറിലെ മാഘ മാസത്തിലെ ഉത്സവമായതിനാലാണ് മാഘബിഹുവെന്നറിയപ്പെടുന്നത്. പൗഷ മാസത്തിലെ അവസാന ദിനത്തിൽ തന്നെContinue Reading