Travel (Page 11)

ഓരോ നിമിഷവും കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഓര്‍മ്മത്തുണ്ടുകളുടെ സമാഹാരമാണ് ജീവിതം. കണ്ടും കേട്ടും അനുഭവിച്ചും ഇടപഴകുന്ന ചുറ്റുപാടുകള്‍ ഏതെങ്കിലും തരത്തില്‍ പരിഷ്കരിക്കപ്പെടുമ്പോള്‍ പരോക്ഷമായെങ്കിലും മനസ്സ് പ്രതിഷേധിക്കും. അത്തരം മാറ്റങ്ങൾ ഓര്‍മ്മകളെ കയ്യേറ്റം ചെയ്യുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു എന്നതിനാലാണത്. ഓര്‍മ്മകള്‍ക്ക് മുറിവ് തട്ടുമ്പോൾ എന്‍റെ ഒരംശം തന്നെയാണ് വികലമാകുന്നത് – ഇല്ലാതാവുന്നത്. ഒര്‍ഹാന്‍ പാമുക്കിന്‍റെ അഭിപ്രായത്തോട് ഐക്യപ്പെടാന്‍ ബുദ്ധിമുട്ടില്ല. പണ്ട് താമസിച്ചിരുന്ന വീടോ നാടോ സന്ദര്‍ശിക്കുമ്പോള്‍ ഈ നഷ്ടം അനുഭവിക്കാത്തവരുണ്ടാവില്ല.ഓർമ്മകളുടെ ഒരു തീവ്രാരാധകനാണ് ഇതെഴുതുന്നയാളും.Continue Reading

യു കെ യില്‍ നിന്നുള്ള കുറിപ്പുകള്‍ ഇസ്താംബുളില്‍ എത്തി രണ്ടാം ദിവസം –പകല്‍ സിറ്റിയില്‍ ചുറ്റിനടന്ന് കാഴ്ചകള്‍ കണ്ട് താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍. ഡ്രാക്കുളയിലെ ക്രിസ്റ്റഫര്‍ ലീയുടെ മുഖവും ശരീരപ്രകൃതിയുമുള്ള ടാക്സി ഡ്രൈവര്‍ ഹംസ അഞ്ഞൂറ് ലിറയാണ് ചാര്‍ജായി ചോദിച്ചത്. തലേന്ന് സിറ്റിയിലേയ്ക്കും തിരിച്ചും നൂറ്റമ്പതും നൂറ്ററുപതും ലിറയ്ക്ക് യാത്ര ചെയ്ത അതേ ദൂരം! ‘പറയുന്ന വില അന്യായമാണെന്ന് തോന്നിയാല്‍ വിലപേശാന്‍ ഒരിക്കലും മറക്കരുതെന്ന ഉപദേശം ഓര്‍മ്മിച്ച് അനു നൂറില്‍Continue Reading

യു കെ യിലുള്ള മകന്‍റെ കുടുംബത്തോടൊപ്പം മൂന്ന് മാസം ചെലവിട്ട് മടങ്ങുകയാണെന്ന് പറഞ്ഞ സുഹൃത്തിനെ ഒരു അത്താഴത്തിന് സന്ധിക്കാന്‍ എത്തിയതായിരുന്നു ഞങ്ങള്‍. ബെങ്ഗളൂരുവില്‍ കാണാറും കേള്‍ക്കാറുമുണ്ടെങ്കിലും ഇവിടെയുണ്ടെന്നറിഞ്ഞപ്പോള്‍ കാണാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി. അത്തരം തോന്നലിന് പിന്നിലെ മന:ശാസ്ത്രം മുന്‍പും കൌതുകമുണര്‍ത്തിയിട്ടുണ്ട്. നാട്ടില്‍ നിന്ന് ഒഴിവ് കാലത്ത് ബെങ്ഗളൂരുവില്‍ എത്താറുള്ള മലയാളി കുടുംബങ്ങള്‍ പുത്തന്‍ രുചികള്‍ അറിയാന്‍ മെനക്കെടാതെ മലയാളി ഹോട്ടലുകളിലും ബേക്കറികളിലും മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലും തിരക്കിക്കൂടുന്നത്Continue Reading

പുകയടങ്ങാത്ത കുടിയേറ്റ പ്രശ്നം ബി.എഡ്. കോഴ്സിന്‍റെ അവസാന ഘട്ടത്തിൽ എല്ലാവരും പഠനത്തിരക്കിലായതോടെ അടുക്കളയിലെ കാര്യങ്ങളെല്ലാം താളം തെറ്റിത്തുടങ്ങിയിരുന്നു. ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരാളെ അന്വേഷിച്ചപ്പോൾ അയൽക്കാരായ പോസ്റ്റ് മാസ്റ്ററുടെ കുടുംബത്തിന്‍റെ ശ്രമഫലമായി ഒരു സ്ത്രീയെ കിട്ടിയത് വലിയൊരാശ്വാസമായി. എന്‍റെയും മനോഹർജിയുടെയും ഡ്യൂട്ടി ദിവസമാണ് പുതിയ കുശിനിക്കാരി ചുമതലയേൽക്കാനെത്തിയത്. വിഭവങ്ങളെക്കുറിച്ചെല്ലാം ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളുടെ ഭാഷയുണ്ടോ അവർക്ക് മനസ്സിലാകുന്നു. ഒരു രക്ഷയുമില്ലെന്നായപ്പോൾ ഞങ്ങളുടെ വീടുമൂപ്പനായ ഷംസുക്കയെ ഹാജരാക്കി. അപ്പോഴാണ്Continue Reading

ദരാംഗ് ജില്ലയിലെ ഖാരുപേട്യ ഗേൾസ് ഹൈസ്കൂളിലായിരുന്നു ഞങ്ങൾ കുറച്ചു പേർക്ക് ടീച്ചിങ് പ്രാക്ടീസിന് അവസരം ലഭിച്ചത്. സ്കൂളിലെത്താൻ മംഗൽദായിയിൽ നിന്ന് പതിനഞ്ച് കി.മീറ്ററിൽ ഏറെ യാത്രയുണ്ട്. ജില്ലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ഖാരുപേട്യ. അസംകാരേക്കാൾ കൂടുതൽ ബംഗാളികളും മാർവാടികളും ബീഹാറികളും നേപ്പാളികളുമെല്ലാം അധിവസിക്കുന്ന പ്രദേശമാണിത്. വിദ്യാർഥികളെ പരിചയപ്പെടുമ്പോൾ അവരിൽ ചിലർ പേരിനൊപ്പം ജെയിന്‍ എന്നു ചേർത്തു പറയുന്നതെന്താണെന്നന്വേഷിച്ചപ്പോഴാണ് ഇവിടെ ജൈനമത വിശ്വാസികളുമുണ്ടെന്നറിയുന്നത്. ഞങ്ങളുടെ ക്ലാസ്സ് നിരീക്ഷിക്കാൻ ഇടയ്ക്ക് സ്കൂളിലെContinue Reading